റെയില്‍വേ മന്ത്രാലയം
അടുത്ത 3 ദിവസങ്ങളില്‍ രാജ്യത്തെ വിവിധ മേഖലകളിലായി 89 പ്രത്യേക ട്രെയിന്‍ സര്‍വീസുകളുമായി (നൂറിലധികം ട്രിപ്പുകൾ ) ഇന്ത്യൻ റെയിൽവേ
प्रविष्टि तिथि:
06 DEC 2025 8:20PM by PIB Thiruvananthpuram
വിമാനങ്ങൾ വ്യാപകമായി റദ്ദാക്കുന്നതിന്റെയും ശൈത്യകാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവിൻ്റെയും പശ്ചാത്തലത്തിൽ ജനങ്ങള്‍ക്ക് സുഗമമായ യാത്രയൊരുക്കാന്‍ ഇന്ത്യൻ റെയിൽവേ പ്രത്യേക സർവീസുകൾ ആരംഭിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസങ്ങളില്‍ വിവിധ മേഖലകളിലായി 89 പ്രത്യേക ട്രെയിന്‍ സര്‍വീസുകളിലൂടെ 100-ലേറെ ട്രിപ്പുകൾ നടത്തും. ട്രെയിന്‍ യാത്രികരുടെ എണ്ണത്തിലെ വർദ്ധന കണക്കിലെടുത്ത് സുഗമമായ യാത്രയും മതിയായ യാത്രാസൗകര്യവും ഉറപ്പാക്കാൻ ഇത് വഴിയൊരുക്കും.
ഉയര്‍ന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിന് മധ്യ റെയിൽവേ 14 പ്രത്യേക ട്രെയിനുകളാണ് ഓടിക്കുന്നത്. ട്രെയിൻ നമ്പർ 01413/01414 പൂനെ–ബെംഗലൂരു–പൂനെ (ഡിസംബർ 6, 7 തീയതികളിൽ), 01409/01410 പൂനെ–ഹസ്രത്ത് നിസാമുദ്ദീൻ–പൂനെ (ഡിസംബർ 7, 9 തീയതികളിൽ), 01019/01020 ലോക്മാന്യ തിലക് ടെർമിനസ് (എല്‍ടിടി)–മഡ്ഗാവ്–എൽടിടി (ഡിസംബർ 7, 8 തീയതികളിൽ), 01077/01078 ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സിഎസ്എംടി)–ഹസ്രത്ത് നിസാമുദ്ദീൻ–സിഎസ്എംടി (ഡിസംബർ 6, 7 തീയതികളിൽ), 01015/01016 എൽടിടി–ലഖ്‌നൗ–എൽടിടി (ഡിസംബർ 6, 7 തീയതികളിൽ), 01012/01011 നാഗ്പൂർ–സിഎസ്എംടി–നാഗ്പൂർ (ഡിസംബർ 6, 7 തീയതികളിൽ), 05587/05588 ഗോരഖ്പൂർ–എൽടിടി–ഗോരഖ്പൂർ (ഡിസംബർ 7, 9 തീയതികളിൽ), 08245/08246 ബിലാസ്പൂർ–എൽടിടി–ബിലാസ്പൂർ (ഡിസംബർ 10, 12 തീയതികളിൽ) എന്നിവ ഈ സര്‍വീസുകളിലുള്‍പ്പെടുന്നു.
വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ ഉയര്‍ന്ന ആവശ്യകത കൈകാര്യം ചെയ്യാൻ ദക്ഷിണ-പൂര്‍വ റെയിൽവേയും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ട്രെയിൻ നമ്പർ 08073/08074 സന്തരാഗാച്ചി–യെലഹങ്ക–സന്തരാഗാച്ചി ഡിസംബർ 7-ന് സന്തരാഗാച്ചിയിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 9-ന് യെലഹങ്കയിൽ നിന്ന് മടങ്ങും. ട്രെയിൻ നമ്പർ 02870/02869 ഹൗറ–സിഎസ്എംടി–ഹൗറ സ്പെഷ്യൽ ഡിസംബർ 6-ന് ഹൗറയിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 8-ന് സിഎസ്എംടിയിൽ നിന്ന് യാത്രതിരിക്കും. ട്രെയിൻ നമ്പർ 07148/07149 ചെർലപ്പള്ളി–ഷാലിമാർ–ചെർലപ്പള്ളി ഡിസംബർ 6-ന് ചെർലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 8-ന് ഷാലിമാറിൽ നിന്ന് മടങ്ങും.
യാത്രക്കാരുടെ അധിക തിരക്ക് നിയന്ത്രിക്കാന്‍ ദക്ഷിണ-മധ്യ റെയിൽവേ ഇന്ന് (ഡിസംബർ 6, 2025) മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ട്രെയിൻ നമ്പർ 07148 ചെർലപ്പള്ളിയിൽ നിന്ന് ഷാലിമാറിലേക്കും ട്രെയിൻ നമ്പർ 07146 സെക്കന്തരാബാദിൽ നിന്ന് ചെന്നൈ എഗ്മോറിലേക്കും ട്രെയിൻ നമ്പർ 07150 ഹൈദരാബാദിൽ നിന്ന് മുംബൈ എൽടിടിയിലേക്കും പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു.
ഹൗറ, സീൽദാ മേഖലകള്‍ക്കും മറ്റ് പ്രധാന സ്ഥലങ്ങള്‍ക്കുമിടയില്‍ പൂര്‍വ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ട്രെയിൻ നമ്പർ 03009/03010 ഹൗറ–ന്യൂഡൽഹി–ഹൗറ സ്പെഷ്യൽ ഡിസംബർ 6-ന് ഹൗറയിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 8-ന് ന്യൂഡൽഹിയിൽ നിന്ന് മടങ്ങും. ട്രെയിൻ നമ്പർ 03127/03128 സീൽദാ–എൽടിടി–സീൽദാ സ്പെഷ്യൽ ഡിസംബർ 6-ന് സീൽദായിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 9-ന് എൽടിടിയിൽ നിന്ന് യാത്രതിരിക്കും.
ഉയര്‍ന്ന യാത്രാ ആവശ്യതത നിറവേറ്റാന്‍ പശ്ചിമ റെയിൽവേ ഏഴ് പ്രത്യേക ട്രെയിനുകൾ ഓടിക്കും. ട്രെയിൻ നമ്പർ 09001/09002 മുംബൈ സെൻട്രൽ–ഭിവാനി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ദ്വൈവാര ട്രെയിന്‍ ഡിസംബർ 9 മുതല്‍ 30 വരെ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും മുംബൈ സെൻട്രലിൽ നിന്നും ഡിസംബർ 10 മുതല്‍ 31 വരെ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ഭിവാനിയിൽ നിന്നും ആകെ 14 ട്രിപ്പുകളുടെ സര്‍വീസ് നടത്തും. എല്ലാ സര്‍വീസുകളിലും ബോറിവലി, പാൽഘർ, വാപി, വൽസാദ്, സൂറത്ത്, ഭറൂച്ച്, വഡോദര, രത്‌ലം, മന്ദസൂർ, നീമച്ച്, ചിത്തോർഗഡ്, ഭിൽവാര, ബിജൈനഗർ, നസിറാബാദ്, അജ്മീർ, കിഷൻഗർ, ജയ്പൂർ, ഗാന്ധിനഗർ ജയ്പൂർ, ബന്ദികുയി, അൽവാർ, രേവാരി, കോസ്‌ലി, ചർക്കി ദാദ്രി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ട്രെയിൻ നമ്പർ 09003/09004 മുംബൈ സെൻട്രൽ–ശകൂർ ബസ്തി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ഡിസംബർ 8 മുതല്‍ 29 വരെ ചൊവ്വ, വെള്ളി ദിവസങ്ങളിലൊഴികെ മുംബൈ സെൻട്രലിൽ നിന്നും ഡിസംബർ 9 മുതല്‍ 30 വരെ ബുധന്‍, ശനി ദിവസങ്ങളിലൊഴികെ ശകൂർ ബസ്തിയിൽ നിന്നും ആകെ 32 ട്രിപ്പുകളുടെ സർവീസ് നടത്തും. ഇതിന്റെ മുന്‍കൂര്‍ ബുക്കിങ് ഡിസംബർ 6 ന് ആരംഭിക്കും. ട്രെയിൻ നമ്പർ 09730/09729 ബാന്ദ്ര ടെർമിനസ്–ദുർഗപുര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (ഡിസംബർ 8-ന് ബാന്ദ്ര ടെർമിനസിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 7-ന് ദുർഗപുരയിൽ നിന്ന് മടങ്ങുന്നു) ട്രെയിനും ഡിസംബർ 6 മുതല്‍ ബുക്ക് ചെയ്യാം. ഇതില്‍ ഫസ്റ്റ് എസി, എസി - 2 ടയർ, എസി-3 ടയർ, സ്ലീപ്പർ ക്ലാസ്, ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉൾപ്പെടുന്നു.
ഉയര്‍ന്ന യാത്രാ ആവശ്യകത കണക്കിലെടുത്ത് ഗോരഖ്പൂരിൽ നിന്നും ഇന്ത്യൻ റെയിൽവേ അധിക സർവീസുകൾ നടത്തും. ട്രെയിൻ നമ്പർ 05591/05592 ഗോരഖ്പൂർ–ആനന്ദ് വിഹാർ ടെർമിനൽ–ഗോരഖ്പൂർ ട്രെയിന്‍ ഡിസംബർ 7, 8 തീയതികളിൽ ഗോരഖ്പൂരിൽ നിന്നും ഡിസംബർ 8, 9 തീയതികളിൽ ആനന്ദ് വിഹാർ ടെർമിനലിൽ നിന്നും രണ്ട് ട്രിപ്പുകൾ നടത്തും. ട്രെയിൻ നമ്പർ 05587/05588 ഗോരഖ്പൂർ–എൽടിടി–ഗോരഖ്പൂർ ട്രെയിന്‍ ഡിസംബർ 7-ന് ഗോരഖ്പൂരിൽ നിന്നും ഡിസംബർ 9-ന് എൽടിടിയിൽ നിന്നും സര്‍വീസ് നടത്തും.
ബീഹാറില്‍നിന്ന് ശീതകാല യാത്ര സുഗമമാക്കാന്‍ പട്നയിൽ നിന്നും ദർഭംഗയിൽ നിന്നും ആനന്ദ് വിഹാർ ടെർമിനലിലേക്ക് പൂര്‍വമധ്യ റെയിൽവേ പ്രത്യേക ട്രെയിനുകൾ സര്‍വീസ് നടത്തും ട്രെയിൻ നമ്പർ 02309/02310 പട്ന–ആനന്ദ് വിഹാർ ടെർമിനൽ–പട്ന ട്രെയിന്‍ ഡിസംബർ 6, 8 തീയതികളിൽ പട്നയിൽ നിന്നും ഡിസംബർ 7, 9 തീയതികളിൽ ആനന്ദ് വിഹാർ ടെർമിനലിൽ നിന്നും സര്‍വീസ് നടത്തും. ട്രെയിൻ നമ്പർ 02395/02396 പട്ന–ആനന്ദ് വിഹാർ ടെർമിനൽ–പട്ന ട്രെയിന്‍ ഡിസംബർ 7-ന് പട്നയിൽ നിന്നും ഡിസംബർ 8-ന് ആനന്ദ് വിഹാർ ടെർമിനലിൽ നിന്നും യാത്രതിരിക്കും. ട്രെയിൻ നമ്പർ 05563/05564 ദർഭംഗ–ആനന്ദ് വിഹാർ ടെർമിനൽ–ദർഭംഗ പ്രത്യേക ട്രെയിന്‍ ഡിസംബർ 7-ന് ദർഭംഗയിൽ നിന്നും ഡിസംബർ 9-ന് ആനന്ദ് വിഹാർ ടെർമിനലിൽ നിന്നും പുറപ്പെടും.
തിരക്കൊഴിവാക്കാന്‍ ഉത്തരപൂര്‍വ റെയിൽവേ ഒരു സര്‍വീസ് മാത്രമുള്ള രണ്ട് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. ട്രെയിൻ നമ്പർ 04725 ഹിസാർ–ഖഡ്കി സ്പെഷ്യൽ ഡിസംബർ 7-ന് ഹിസാറിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 8-ന് ഖഡ്കിയിൽ മടങ്ങും. ഒരു സര്‍വീസ് മാത്രമുള്ള ട്രെയിൻ നമ്പർ 09729 ദുർഗപുര–ബാന്ദ്ര ടെർമിനസ് പ്രത്യേക ട്രെയിന്‍ ഡിസംബർ 7-ന് ദുർഗപുരയിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 8-ന് ബാന്ദ്ര ടെർമിനസിൽ നിന്ന് മടങ്ങും.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് പ്രയാഗ്‌രാജിനും ന്യൂഡൽഹിക്കുമിടയിൽ ഉത്തര-മധ്യ റെയിൽവേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ഓരോ ദിശയിലും രണ്ട് ട്രിപ്പുകളുമായി ട്രെയിൻ നമ്പർ 02417 ഡിസംബർ 6, 8 തിയതികളില്‍ പ്രയാഗ്‌രാജിൽ നിന്ന് പുറപ്പെട്ട് ഡിസംബർ 7, 9 തിയതികളില്‍ ന്യൂഡൽഹിയിൽ നിന്ന് മടങ്ങും. ഓരോ ദിശയിലും ഒരോ ട്രിപ്പുമായി ഡിസംബർ 7-ന് പ്രയാഗ്‌രാജിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 02275/02276 മടക്കയാത്രയില്‍ ഡിസംബർ 8-ന് ന്യൂഡൽഹിയിൽ നിന്ന് യാത്രതിരിക്കും.
ഉത്തര റെയില്‍വേയുടെ 02439 ന്യൂഡൽഹി–ഷഹീദ് ക്യാപ്റ്റൻ തുഷാർ മഹാജൻ ഉധംപൂർ വന്ദേ ഭാരത് ഡിസംബർ 6-ന് സര്‍വീസ് നടത്തും. 02440 ഉധംപൂർ–ന്യൂഡൽഹി വന്ദേ ഭാരതും അതേ ദിവസം യാത്രതിരിക്കും. ദേശീയ തലസ്ഥാനവും ജമ്മുകശ്മീരും തമ്മിൽ വേഗമേറിയതും സൗകര്യപ്രദവുമായ യാത്ര ഈ സര്‍വീസിലൂടെ ഉറപ്പാക്കും. വടക്കും പടിഞ്ഞാറും തമ്മിലെ ദീർഘദൂര യാത്ര സുഗമമാക്കാന്‍ ട്രെയിൻ 04002 ന്യൂഡൽഹി–മുംബൈ സെൻട്രൽ ഡിസംബർ 6 ന് യാത്രതിരിക്കും. മടക്ക സർവീസ് 04001 മുംബൈ സെൻട്രൽ–ന്യൂഡൽഹി ഡിസംബർ 7-ന് പുറപ്പെടും. ഉത്തരറെയില്‍വേയുടെ 04080 ഹസ്രത്ത് നിസാമുദ്ദീൻ–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ഡിസംബർ 6-നും ദക്ഷിണ മധ്യ റെയിൽവേ ശൃംഖലയിലെ പ്രാദേശിക ഗതാഗതം ശക്തിപ്പെടുത്തുന്നതിന് 07703 ചാലിപ്പള്ളി–ജാലിമാർ ട്രെയിന്‍ ഡിസംബർ 7-നും സര്‍വീസ് നടത്തും.
ശീതകാല തിരക്ക് നിയന്ത്രിക്കുന്നതിന് ദുർഗിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക ട്രെയിനും സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 08760 ഡിസംബർ 7-ന് ദുർഗിൽ നിന്നും ട്രെയിൻ നമ്പര്‍ 08761 ഡിസംബർ 8-ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നും യാത്രതിരിക്കും.
****
(रिलीज़ आईडी: 2199971)
आगंतुक पटल : 7