രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യ-മാലദ്വീപ് സംയുക്ത സൈനികാഭ്യാസം 'എകുവേറിന്‍' കേരളത്തില്‍ ആരംഭിച്ചു
प्रविष्टि तिथि:
02 DEC 2025 4:39PM by PIB Thiruvananthpuram
ഇന്ത്യന്‍ സൈന്യവും മാലദ്വീപ് ദേശീയ പ്രതിരോധ സേനയും (MNDF) തമ്മിലുള്ള 'എകുവേറിന്‍' സംയുക്ത സൈനികാഭ്യാസത്തിന്റെ 14 ാമത് പതിപ്പ് കേരളത്തിലെ തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ചു. ഈ അഭ്യാസം 2025 ഡിസംബര്‍ രണ്ട് മുതല്‍ 15 വരെ നടക്കും. ഗഢ്വാള്‍ റൈഫിള്‍സിന്റെ ഒരു ബറ്റാലിയന്‍ പ്രതിനിധീകരിക്കുന്ന 45 പേരടങ്ങുന്ന ഇന്ത്യന്‍ ആര്‍മി സംഘമാണ് എം.എന്‍.ഡി.എഫ് പ്രതിനിധീകരിക്കുന്ന തുല്യശക്തിയുള്ള മാലദ്വീപ് സംഘത്തോടൊപ്പം ഈ അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
എകുവേറിന്‍ എന്ന ദിവേഹി (മാലദ്വീപിലെ ഭാഷ) പദത്തിന് സുഹൃത്തുക്കള്‍ എന്നാണ് അര്‍ത്ഥം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം, പരസ്പര വിശ്വാസം, സൈനിക സഹകരണം എന്നിവയുടെ ആഴത്തില്‍ വേരൂന്നിയ ബന്ധത്തിന് അടിവരയിടുന്നു. 2009 മുതല്‍ ഇരു രാജ്യങ്ങളിലും മാറിമാറി നടത്തി വരുന്ന എകുവേറിന്‍ അഭ്യാസം, ഇന്ത്യയുടെ 'അയല്‍ക്കാര്‍ ആദ്യം' എന്ന നയത്തിന്റേയും സൗഹൃദ രാജ്യങ്ങളുമായി ശാശ്വത പ്രതിരോധ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടേയും തിളക്കമാര്‍ന്ന ഉദാഹരണമായി തുടരുന്നു.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഈ അഭ്യാസം വനപ്രദേശങ്ങള്‍, അര്‍ദ്ധ നഗരപ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കലാപ - ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ പരസ്പര പ്രവര്‍ത്തനക്ഷമതയും തന്ത്രപരമായ ഏകോപനവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. മേഖലയിലെ പൊതുവായ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിനായി മികച്ച രീതികള്‍, തന്ത്രപരമായ അഭ്യാസങ്ങള്‍, സംയുക്ത പ്രവര്‍ത്തന ആസൂത്രണം എന്നിവ പങ്കിടുന്ന ഇരുവശത്തുനിന്നുമുള്ള സൈനികരുടെ പങ്കാളിത്തത്തിന് അഭ്യാസം സാക്ഷ്യം വഹിക്കും.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടേയും മാലദ്വീപിന്റേയും വര്‍ദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണത്തേയും പരസ്പര പ്രതിബദ്ധതയേയും ഈ അഭ്യാസം പ്രതിഫലിപ്പിക്കുന്നു.


****
(रिलीज़ आईडी: 2197824)
आगंतुक पटल : 9