പ്രധാനമന്ത്രിയുടെ ഓഫീസ്
ബീഗം ഖാലിദ സിയയുടെ വേഗത്തിലുള്ള രോഗശാന്തിക്കായി പ്രധാനമന്ത്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
01 DEC 2025 10:30PM by PIB Thiruvananthpuram
ബംഗ്ലാദേശിന്റെ പൊതുജീവിതത്തിന് വർഷങ്ങളായി സംഭാവന നൽകിയ ബീഗം ഖാലിദ സിയയുടെ ആരോഗ്യനിലയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും വേഗത്തിലുള്ള രോഗശാന്തിക്കായി അവർക്ക് ആശംസകൾ നേരുകയും ചെയ്തു. സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ബംഗ്ലാദേശിന്റെ പൊതുജീവിതത്തിന് വർഷങ്ങളായി സംഭാവന നൽകിയ ബീഗം ഖാലിദ സിയയുടെ ആരോഗ്യനിലയെക്കുറിച്ച് അറിഞ്ഞതിൽ അഗാധമായ ആശങ്കയുണ്ട്. അവരുടെ വേഗത്തിലുള്ള രോഗശാന്തിക്കായി ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ സന്നദ്ധമാണ്."
***
NK
(रिलीज़ आईडी: 2197391)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada