56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (IFFI) സമാപനച്ചടങ്ങിൽ രജനീകാന്തിന് ആദരം
#IFFIWood, 2025 നവംബർ 28
56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ പുരസ്‌കാര വിതരണ ചടങ്ങിൽ, സിനിമാരംഗത്തെ 50 വർഷത്തെ ശ്രദ്ധേയമായ സംഭാവനകൾക്ക് ആദരിക്കപ്പെട്ട ഇതിഹാസ നടൻ രജനീകാന്ത് ചടങ്ങിലെ പ്രധാന ആകർഷണമായി. മികച്ച ചിത്രങ്ങൾക്കുള്ള സുവർണ്ണ മയൂരം, രജത മയൂരം, പുരസ്കാരങ്ങളും മറ്റ് പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സിനിമാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഭാവനകളെ ആദരിച്ച സമാപനച്ചടങ്ങ് മേഖലയിലെ മികവിൻ്റെ ആഘോഷമായി മാറി.

50 വർഷം സിനിമാമേഖലയിൽ നാഴികക്കല്ലായി തിളങ്ങി നിന്ന രജനീകാന്തിനെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവർ ചേർന്നാണ് ആദരിച്ചത്.











ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അവിശ്വസനീയമായ സംഭാവനകൾക്കും സുവർണ്ണ ജൂബിലി (50 വർഷം) പൂർത്തിയാക്കിയതിനും ഇതിഹാസ നടൻ രജനീകാന്തിനെ ആദരിച്ച ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സഹമന്ത്രി ശ്രീ എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, നടൻ രൺവീർ സിംഗ് എന്നിവർ പങ്കെടുത്തു .
കൂടുതൽ വിവരങ്ങൾക്ക് താഴേ കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക:
https://www.pib.gov.in/PressReleasePage.aspx?PRID=2196172®=1&lang=1
****
रिलीज़ आईडी:
2196221
| Visitor Counter:
5