പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീലങ്കയിൽ 'ഡിറ്റ് വാ' ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 28 NOV 2025 3:47PM by PIB Thiruvananthpuram

'ഡിറ്റ് വാ' ചുഴലിക്കാറ്റ് മൂലമുണ്ടായ വ്യാപക നാശത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അനുശോചനം അറിയിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളുടെയും സുരക്ഷയ്ക്കും ആശ്വാസത്തിനും വേഗത്തിലുള്ള വീണ്ടെടുക്കലിനുമായി അദ്ദേഹം പ്രാർത്ഥിച്ചു.

ഇന്ത്യയുടെ സമുദ്ര ഭാ​ഗത്തെ ഏറ്റവും അടുത്ത അയൽരാജ്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, ഇന്ത്യാ ​ഗവൺമെന്റ് 'ഓപ്പറേഷൻ സാഗർ ബന്ധു'-വിന് കീഴിൽ ദുരിതാശ്വാസ സാമഗ്രികളും സുപ്രധാനമായ മാനുഷിക സഹായവും ദുരന്ത നിവാരണ പിന്തുണയും (HADR) അടിയന്തരമായി അയച്ചിട്ടുണ്ട്. സ്ഥിതി​ഗതികൾ മാറുന്നതിനനുസരിച്ച് കൂടുതൽ സഹായങ്ങളും പിന്തുണയും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചു.

ഇന്ത്യയുടെ 'അയൽപക്കത്തിന് പ്രഥമ പരിഗണന' എന്ന നയവും 'വിഷൻ മഹാസാഗറി'ൻ്റെ തത്വങ്ങളും അടിസ്ഥാനമാക്കി, ആവശ്യ ഘട്ടങ്ങളിൽ ഇന്ത്യ ശ്രീലങ്കയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ച് വ്യക്തമാക്കി.

ശ്രീ മോദി എക്സിൽ പറഞ്ഞു:

"'ഡിറ്റ് വാ' ചുഴലിക്കാറ്റ് കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അനുശോചനം. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളുടെയും സുരക്ഷയ്ക്കും ആശ്വാസത്തിനും വേഗത്തിലുള്ള വീണ്ടെടുക്കലിനുമായി ഞാൻ പ്രാർത്ഥിക്കുന്നു.

ഞങ്ങളുടെ ഏറ്റവും അടുത്ത സമുദ്ര അയൽരാജ്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, 'ഓപ്പറേഷൻ സാഗർ ബന്ധു'വിന് കീഴിൽ ഇന്ത്യ അടിയന്തരമായി ദുരിതാശ്വാസ സാമഗ്രികളും സുപ്രധാനമായ HADR സഹായവും അയച്ചിട്ടുണ്ട്. സ്ഥിതി​ഗതികൾ മാറുന്നതിനനുസരിച്ച് കൂടുതൽ സഹായങ്ങളും പിന്തുണയും നൽകാൻ ഞങ്ങൾ തയ്യാറാണ്.

ഇന്ത്യയുടെ 'അയൽപക്കത്തിന് പ്രഥമ പരിഗണന' എന്ന നയവും 'വിഷൻ മഹാസാഗറും' അടിസ്ഥാനമാക്കി, ആവശ്യ ഘട്ടങ്ങളിൽ ഇന്ത്യ ശ്രീലങ്കയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നത് തുടരും. @anuradisanayake"

***

AT


(रिलीज़ आईडी: 2195883) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Gujarati