“ദിസ് ടെംപ്റ്റിംഗ് മാഡ്‌നെസ്” അണിയറ പ്രവർത്തകർ ഐഎഫ്‌എഫ്‌ഐയിൽ സിനിമയുടെ വൈകാരിക സംഘർഷങ്ങൾ ചർച്ച ചെയ്തു
ഓർമ്മ, സ്ത്രീവിരുദ്ധത, അതിജീവനം, യഥാർത്ഥ സംഭവങ്ങളെ അനുകരിക്കുന്നതിലെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് അഭിനേതാക്കളും അണിയറപ്രവർത്തകരും ചർച്ച ചെയ്തു
വേദന, കാഴ്ചപ്പാട്, ഈ കഥ ഇന്ന് എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ആവേശകരമായ വിനിമയം
ദിസ് ടെംപ്റ്റിംഗ് മാഡ്‌നെസിനെ കുറിച്ചുള്ള ഐഎഫ്‌എഫ്‌ഐ വാർത്താസമ്മേളനം, ഹൃദയംഗമമായ, സംസാരിച്ചതിന് ശേഷവും വളരെക്കാലം നിലനിൽക്കുന്ന സത്യങ്ങൾ നിറഞ്ഞതുമായ സിനിമയുടെ സ്വന്തം അനുഭൂതിയെ പ്രതിധ്വനിപ്പിച്ചു. സംവിധായിക ജെന്നിഫർ മോണ്ട്ഗോമറി, നിർമ്മാതാവ് ആൻഡ്രൂ ഡേവിസ്, നടന്മാരായ സൂരജ് ശർമ്മ, സെനോബിയ ഷ്രോഫ് എന്നിവർ ഓർമ്മയും വികാരവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്ന ഒരു യഥാർത്ഥവും വേദനാജനകവുമായ കഥ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഒത്തുചേർന്നു.
ജെന്നിഫർ സത്യസന്ധതയോടെയാണ് സംഭാഷണം ആരംഭിച്ചത്: "ഒരു യഥാർത്ഥ കഥയിൽ നിന്നും നിർഭാഗ്യകരമായ ഒരു കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്" എന്ന് അവർ പറഞ്ഞു. ആഖ്യാനത്തെക്കുറിച്ച് സംസാരിക്കാൻ പോലും പ്രയാസമാണെന്ന് പറഞ്ഞ അവർ, പറയാൻ വാക്കുകൾ ഇല്ലാതാകുമ്പോൾ
സിനിമയ്ക്ക് ഒരു സന്ദർഭം നൽകാൻ കഴിയുമെന്ന് ഊന്നിപ്പറഞ്ഞു. "സംഭവത്തിന്റെ ഗൗരവം പ്രേക്ഷകർക്ക് മനസ്സിലാക്കാൻ ഒരു ഇടം നൽകാനാണ് ഞങ്ങൾ ആഗ്രഹിച്ചത്."

യഥാർത്ഥ ജീവിതത്തിലെ ആഘാതങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന്റെ വെല്ലുവിളിയെക്കുറിച്ച് ആൻഡ്രൂ ചൂണ്ടിക്കാട്ടി . ഒരു യഥാർത്ഥ കഥ പറയുമ്പോൾ ഉത്തരവാദിത്തം കൂടി വരുമെന്ന് അദ്ദേഹം പറഞ്ഞു. "ചലച്ചിത്രകാരന്മാർ എന്ന നിലയിൽ, ഞങ്ങൾ ഒരു സംഭവം വെറുതെ പുനരാഖ്യാനിക്കുകയല്ല ചെയ്യുന്നത്. അർത്ഥം, വ്യാഖ്യാനം, നിലനിൽക്കുന്ന ചോദ്യങ്ങൾ എന്നിവ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. അതാണ് യഥാർത്ഥ ജോലി."
നടൻ സൂരജ് ശർമ്മയെ സംബന്ധിച്ചിടത്തോളം, ഈ ചിത്രം വെറുമൊരു പ്രോജക്റ്റ് എന്നതിലുപരി വ്യക്തിപരമായിരുന്നു. "ധാരാളം ആളുകൾക്ക് സാർവത്രികമായ" അനുഭവമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മാനസികവും വൈകാരികവുമായ പീഢനത്തിൻ്റെ ഭയാനകമായ വ്യാപനത്തെക്കുറിച്ച് സംസാരിച്ചു. "പതിനൊന്ന് ശതമാനം സ്ത്രീകളും ഇതിലൂടെ കടന്നുപോകുന്നു, ഇന്ത്യയിൽ അതിലും കൂടുതലാണ്. അതിനെ കുറിച്ച് ചർച്ചകൾക്ക് തുടക്കമിടുന്ന ഒരു സിനിമയുടെ ഭാഗമാകുന്നത് പ്രധാനമാണെന്ന് തോന്നി."
അതേസമയം, പുറമെ പിന്തുണയ്ക്കുകയും, എന്നാൽ ഉള്ളിൽ സാംസ്കാരിക നിശബ്ദതയുടെ സമ്മർദ്ദം പേറുന്ന ഒരു ഇന്ത്യൻ അമ്മയായി അഭിനയിക്കുച്ചതിലെ സൂക്ഷ്മതയും ഉത്സാഹവും
സെനോബിയ ഷ്രോഫ് പങ്ക് വെച്ചു. “ഈ രാജ്യത്തെ അമ്മ-മകൾ രസതന്ത്രം നമുക്കെല്ലാവർക്കും അറിയാം,” അവർ പറഞ്ഞു. “ആരോടും പറയരുത് എന്ന വശം എപ്പോഴും ഉണ്ട്. അമ്മമാരിൽ പോലും ആന്തരികമാക്കുന്ന ഒരു മറഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത.” ഈ ഉദാഹരണങ്ങളിലേക്ക് വെളിച്ചം വീശുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു: “നമ്മുടെ സ്ത്രീകളോട് ചെറുതാകണമെന്ന് പറയുന്നത് നിർത്തി, നമ്മുടെ പുരുഷന്മാരോട് മികച്ചവരാകാൻ പറയാൻ തുടങ്ങണം.”

കഥാപാത്രങ്ങളുടെ ഇന്ത്യൻ പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, കഥ തന്നെ സാർവത്രികമായിരുന്നുവെന്ന് ജെന്നിഫർ കൂട്ടിച്ചേർത്തു. "ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ വ്യക്തിയെയാണ് ഞങ്ങൾ തെരഞ്ഞെടുത്തത്, സൈമൺ ആഷ്‌ലി, അവർ ഇന്ത്യൻ വംശജയായിരുന്നു," അവർ പറഞ്ഞു. മറ്റ് അഭിനേതാക്കൾ തനിക്ക് പരിചിതമല്ലാത്ത സാംസ്കാരിക പ്രത്യേകതകൾ മനസ്സിലാക്കാൻ അവരെ സഹായിച്ചു.
സാങ്കേതികമായി, മിയയുടെ ഓർമ്മക്കുറവും മനഃക്ഷോഭവും പ്രതിഫലിപ്പിക്കാൻ ഇന്റർകട്ട് മെമ്മറികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് സംഘം വിവരിച്ചു. "നിങ്ങൾക്ക് ഓർമ്മക്കുറവ് അനുഭവപ്പെടുമ്പോൾ, ഒന്നും കൃത്യമല്ല," ജെന്നിഫർ വിശദീകരിച്ചു. "അതിനാൽ വർത്തമാനകാലത്തിനും ചിന്നിചിതറിയ ഓർമ്മയ്ക്കും ഇടയിൽ നിരന്തരം ചലിക്കുന്ന ഒരു ദൃശ്യ ഘടന ഞങ്ങൾ നിർമ്മിച്ചു."
ഈ സിനിമ ചെയ്യുമ്പോൾ വിർജീനിയ വൂൾഫിൽ നിന്ന് എന്തെങ്കിലും പ്രചോദനം ജെന്നിഫറിന് ലഭിച്ചിട്ടുണ്ടോ എന്ന ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ സംഭാഷണം സാഹിത്യ വഴികളിലേക്ക് കടന്നു. താൻ അങ്ങനെ പ്രചോദനം എടുത്തിട്ടില്ലെന്ന് അവർ പറഞ്ഞു. എന്നാൽ ഇപ്പോൾ അവരെ വായിച്ച് ആ കോണിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും
പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.
കഥയുടെ വൈകാരിക കാതലിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട്, ജെന്നിഫർ വികാരഭരിതമായി ഇങ്ങനെ സംഗ്രഹിച്ചു: "ഓരോ കഥാപാത്രത്തിലും മനുഷ്യത്വം കണ്ടെത്തുക എന്നതാണ് ഒരു എഴുത്തുകാരിയും സംവിധായികയും എന്ന നിലയിൽ എന്റെ പങ്ക്. നാമെല്ലാവരും എപ്പോഴെങ്കിലും ഉന്മാദത്തിന്റെ പ്രലോഭനത്തിന് വിധേയരാകുന്നു."
"യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സിനിമ, ശക്തിയുടെ ഒരു തെളിവാണ്. ആളുകൾക്ക് മാറാൻ കഴിയും, അവർക്ക് കൂടുതൽ ശക്തരാകാനും കഴിയും" എന്ന് പറഞ്ഞുകൊണ്ടാണ് ആൻഡ്രൂ സെഷൻ ഉപസംഹരിച്ചത്.
മാനസികാഘാതം, പ്രണയം, അരക്ഷിതാവസ്ഥ, അതിജീവനം എന്നീ പ്രമേയങ്ങളുള്ള ദിസ് ടെംപ്റ്റിംഗ് മാഡ്‌നെസ്, ഐഎഫ്എഫ്‌ഐ പ്രേക്ഷകരിൽ വെറും സിനിമാ സംഭാഷണത്തിനപ്പുറം, ചോദ്യങ്ങളും, ചിന്തകളും, ഒരുപക്ഷേ ആളുകൾ നടത്തുന്ന അദൃശ്യ പോരാട്ടങ്ങളോടുള്ള ആഴമായ സഹാനുഭൂതിയും അവശേഷിപ്പിച്ചു.
***
AT
रिलीज़ आईडी:
2195861
| Visitor Counter:
6