iffi banner

തുറന്ന വേദിയിലെ പ്രദർശനം IFFI യുടെ വാതിൽ തദ്ദേശീയർക്കായി തുറക്കുന്നു



“കുടുംബ പ്രേക്ഷകർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ സ്‌ക്രീനിംഗ്‌സ്”: പങ്കജ് സക്‌സേന

#IFFIWood, 2025 നവംബർ 27

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഒരു അവിഭാജ്യ ഘടകമാണ് ഓപ്പൺ എയർ പ്രദർശനങ്ങൾ. രജിസ്റ്റർ ചെയ്യുകയും ഫീസ് അടയ്ക്കുകയും യഥാർത്ഥ ചലച്ചിത്രപ്രേമികളുമായ പ്രതിനിധികൾക്കായാണ് മുഖ്യമായും മേള തന്നെ രൂപകൽപ്പന ചെയ്‌തിരിക്കുന്നുത് . IFFI പ്രദർശനങ്ങളിലെ പങ്കെടുക്കൽ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, കൂടാതെ പക്വതയുള്ള, ചലച്ചിത്ര സാക്ഷരരായ പ്രേക്ഷകർക്കായാണ്  ഇത് നടത്തിവരുന്നതും. '

എന്നാൽ , പ്രാദേശിക സമൂഹത്തെ ഉൾപ്പെടുത്തി എല്ലായിടത്തും ആഘോഷ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ IFFI പ്രതിജ്ഞാബദ്ധമാണ്. പ്രത്യേകിച്ച് IFFI സമയത്ത് ഗോവ വളരെ ഉത്സവഭരിതമാകും, കൂടാതെ പ്രാദേശിക ഗോവൻ ജനതയിലെ കുടുംബങ്ങൾ ഒരുമിച്ച് പുറത്തിറങ്ങാനും, ഉത്സവ അന്തരീക്ഷം ആസ്വദിക്കാനും, നല്ല ഭക്ഷണം കഴിക്കാനും, കടൽത്തീരത്ത് കടൽക്കാറ്റ് അനുഭവിക്കാനും ഇഷ്ടപ്പെടുന്നു. ഈ സമൂഹത്തിൽപ്പെട്ട  ആളുകളെ മാത്രം ലക്ഷ്യം വച്ചാണ് ഓപ്പൺ എയർ സ്‌ക്രീനിംഗുകൾ നടത്തുന്നത്.

"കുടുംബ പ്രേക്ഷകർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പ്രദർശനങ്ങൾ. മിക്ക ഓപ്പൺ എയർ വേദികളും കടലിനോട് ചേർന്നാണ് സജ്ജീകരിച്ചിരിക്കുന്നത്, മനോഹരമായ ആകാശ ചക്രവാളം, വൃത്തിയുള്ള ചുറ്റുപാടുകൾ, നല്ല ശബ്ദം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, ഉയർന്ന നിലവാരമുള്ള പ്രൊജക്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏഴ് ദിവസത്തേക്ക് സാധാരണയായി പ്രതിദിനം ഒരു ഷോ ഉണ്ടായിരിക്കും, കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന സിനിമകളിൽ അന്താരാഷ്ട്ര സിനിമകളും, ഇന്ത്യൻ സിനിമകളുമുണ്ട് ;എന്നാൽ എല്ലായ്പ്പോഴും കുടുംബമായി കാണാൻ അനുയോജ്യമാണിവ" എന്ന് ഐഎഫ്എഫ്ഐയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ശ്രീ പങ്കജ് സക്സേന പറഞ്ഞു.

"തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പറഞ്ഞാൽ , ഈ വർഷം ഏകദേശം എട്ട് സിനിമകളാണ് ഞങ്ങൾ അണിനിരത്തിയിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായതും പലപ്പോഴും ഒരു ചെറിയ സന്ദേശമോ സാർവത്രിക പ്രമേയമോ ഉൾക്കൊള്ളുന്നതുമായ അന്താരാഷ്ട്ര സിനിമയുടെ ഒരു സങ്കലനം അവതരിപ്പിക്കുക എന്നതാണ് തെരഞ്ഞെടുപ്പിന് പിന്നിലെ ആശയം. കൂടാതെ, ഞങ്ങൾ പ്രദർശിപ്പിക്കുന്ന ചില സിനിമകൾ ഇതിനകം തന്നെ IFFI യുടെ മുൻ പതിപ്പുകളിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുകയോ അവാർഡ് നേടുകയോ ചെയ്തിട്ടുണ്ട്," അദ്ദേഹം വിശദീകരിച്ചു.

ഈ വർഷത്തെ 'ഓപ്പൺ എയർ സ്‌ക്രീനിംഗുകൾ'ക്കുള്ള സിനിമകളുടെ പട്ടികയിൽ ഇവ ഉൾപ്പെടുന്നു:

  1. ഹോം എലോൺ/ സംവിധായകൻ ക്രിസ് കൊളംബസ്/
  2. IF (ഇമാജിനറി ഫ്രണ്ട്‌സ്)/ സംവിധായകൻ ജോൺ ക്രാസിൻസ്കി
  3. സോണിക് ദി ഹെഡ്ജ്‌ഹോഗ്/ സംവിധായകൻ ജെഫ് ഫൗളർ
  4. ദി ട്രൂമാൻ ഷോ/ സംവിധായകൻ പീറ്റർ വെയർ
  5. ട്വൽത് ഫെയിൽ/ സംവിധായകൻ വിധു വിനോദ് ചോപ്ര
  6. മൈ ബോസ്/ സംവിധായകൻ നന്ദിത റോയ്, ഷിബോപ്രസാദ് മുഖർജി
  7. മഞ്ഞുമൽ ബോയ്‌സ്/ സംവിധായകൻ ചിദംബരം
  8. ശ്യാംച്ചി ആയി(മറാത്തി സിനിമ,transl. Shyam's mother)/ സംവിധായകൻ സുജയ് ദഹാകെ

ചുരുക്കത്തിൽ, IFFI ഗൗരവമേറിയതും പ്രതിനിധികൾ നയിക്കുന്നതുമായ ഒരു ഉത്സവമായി തുടരുമ്പോൾ തന്നെ അതിലെ  ഓപ്പൺ എയർ സ്‌ക്രീനിംഗുകൾ അത് എല്ലാവർക്കുമുള്ള ഒരു ആഘോഷം കൂടിയാണ്  എന്നത് ഉറപ്പുവരുത്തുന്നു ; പ്രത്യേകിച്ച് തുറന്ന ആകാശത്തിന് കീഴിൽ നല്ല സിനിമ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക്.


കൂടുതൽ വിവരങ്ങൾക്ക്, ക്ലിക്ക് ചെയ്യുക:
IFFI Website: https://www.iffigoa.org/

PIB’s IFFI Microsite: https://www.pib.gov.in/iffi/56/

PIB IFFIWood Broadcast Channel: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F

X Post Link: https://x.com/PIB_Panaji/status/1991438887512850647?s=20

X Handles: @IFFIGoa, @PIB_India, @PIB_Panaji'

**** 

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2195489   |   Visitor Counter: 3