IFFI 2025-ൽ ദേശസ്നേഹം ജ്വലിപ്പിച്ച് 'കാകോരി' : ഒരു നൂറ്റാണ്ട് പഴക്കമുള്ള വിപ്ലവം വീണ്ടും ശ്രദ്ധാകേന്ദ്രത്തിലേക്ക്
56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) പ്രേക്ഷകർക്ക് മുന്നിൽ ഗൃഹാതുരത്വം, ദേശാഭിമാനം, സിനിമാറ്റിക് ഊർജ്ജം എന്നിവയുടെ അലയൊലി തീർക്കുന്നതായിരുന്നു സംവിധായകൻ കമലേഷ് കെ. മിശ്രയുടെ ഏറ്റവും പുതിയ സൃഷ്ടിയായ കാകോരി. വെറുമൊരു സിനിമ എന്നതിലുപരി, 1925-ലെ ഇതിഹാസമായ കാകോരി റെയിൽ ആക്ഷന് - ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ സ്പന്ദനത്തെ പുനർനിർമ്മിച്ച ഒരു ധീരമായ പ്രവൃത്തിക്ക് - ഒരു ശതാബ്ദി വന്ദനമായി കാകോരി നിലകൊള്ളുന്നു.

വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സംവിധായകൻ കമലേഷ് കാകോരിയെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ് "അഗ്നിയും ത്യാഗവും കൊണ്ട് രൂപപ്പെടുത്തിയ ഒരു സിനിമ. നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ നാല് വിപ്ലവകാരികൾ രക്തസാക്ഷികളായി - അത്തരമൊരു സംഭവം എങ്ങനെ മാഞ്ഞുപോകും? അവരുടെ ധീരതയും ത്യാഗവും ഇപ്പോഴും തലമുറകളിലൂടെ പ്രതിധ്വനിക്കുന്നു. 2025 ഓഗസ്റ്റ് 9 ന് ശതാബ്ദി ആഘോഷിക്കുമ്പോൾ, ചരിത്രം തന്നെ ഈ കഥ വീണ്ടും പറയാൻ നമ്മെ പ്രേരിപ്പിച്ചതായി തോന്നി - സത്യസന്ധതയോടും, ധൈര്യത്തോടും, ഒരുപാട് വികാരങ്ങളോടും കൂടി."
Team of the film 'Kakori' during the Press Conference at the PIB Media Centre #IFFI56
Set against the turbulent backdrop of 1920s British India, Kakori marks the centenary of the legendary Kakori Rail Action, honoring the fearless revolutionaries who challenged colonial rule.… pic.twitter.com/Ijm3yKdkCw
— PIB in Goa 🇮🇳 (@PIB_Panaji) November 21, 2025
സിനിമയുടെ നട്ടെല്ല് രൂപപ്പെടുത്തിയ സൂക്ഷ്മമായ ഗവേഷണത്തെ കമലേഷ് ഊന്നിപ്പറഞ്ഞു. ആർക്കൈവൽ പുസ്തകങ്ങളിലും കാലപ്പഴക്കെ ചെന്ന
പത്രങ്ങളിലും ആഴ്ന്നിറങ്ങുന്നത് മുതൽ പ്രമുഖ ചരിത്രകാരന്മാരുമായി കൂടിയാലോചിക്കുന്നതും ഷാജഹാൻപൂർ പോലുള്ള സ്ഥലങ്ങളിലെ ഹൃദയസ്പർശിയായ സ്മാരകങ്ങൾ സന്ദർശിക്കുന്നതും വരെ, സംഭവത്തിന്റെ യഥാർത്ഥ സത്ത പകർത്താൻ ടീം അക്ഷീണ സമർപ്പണത്തോടെ ഓരോ വഴിയും പിന്തുടർന്നു. “എല്ലാ വസ്തുതകളെയും സത്യസന്ധതയോടെയും കൃത്യതയോടെയും ആദരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം വിശദീകരിച്ചു. “തുടക്കത്തിൽ ഒരു ഡോക്യുമെന്ററിയായി ആരംഭിച്ചത് ക്രമേണ പൂർണ്ണമായും ആഴത്തിലുള്ള ഒരു സിനിമാറ്റിക് അനുഭവമായി പരിണമിച്ചു. യഥാർത്ഥ വെല്ലുവിളി," അദ്ദേഹം സ്മരിച്ചു, "ചരിത്രത്തിന്റെ അത്തരമൊരു സ്മാരക അധ്യായത്തെ ദൃശ്യപരമായി ആകർഷകമായ മുപ്പത് മിനിറ്റ് ആഖ്യാനത്തിലേക്ക് ചുരുക്കുക എന്നതായിരുന്നു - അതോടൊപ്പം അതിന്റെ വൈകാരിക അനുരണനവും ചരിത്രപരമായ മാഹാത്മവ്യം നിലനിർത്തുക എന്നതായിരുന്നു."
നിർമ്മാതാവ് ജസ്വീന്ദർ സിംഗ് അഭിനേതാക്കളുടെ പ്രതിബദ്ധതയെ പ്രശംസിച്ചു. “ഞങ്ങളുടെ കലാകാരന്മാർ വിപ്ലവകാരികൾക്ക് ജീവൻ നൽകി. ഈ ചിത്രം അവരുടെ അജയ്യമായ ആത്മാവിനുള്ള ഞങ്ങളുടെ ശ്രദ്ധാഞ്ജലിയാണ്, ഭാവി തലമുറകൾക്ക് ഇത് ഒരു നവ ദേശസ്‌നേഹബോധം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയെക്കുറിച്ച്
ഇന്ത്യ | 2024 | ഹിന്ദി | 31' | കളർ
1920-കളിലെ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രക്ഷുബ്ധമായ പശ്ചാത്തലത്തിൽ ഒരുക്കിയ കാകോരി, കൊളോണിയൽ ഭരണത്തെ വെല്ലുവിളിച്ച നിർഭയ വിപ്ലവകാരികളെ ആദരിക്കുന്ന ഐതിഹാസികമായ കാകോരി റെയിൽ ആക്ഷന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു. രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുള്ള ഖാൻ, ചന്ദ്രശേഖർ ആസാദ്, അവരുടെ സഖാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ഒരു ധീരമായ ട്രെയിൻ റെയ്ഡിലൂടെ ബ്രിട്ടീഷ് ട്രഷറി ഫണ്ട് പിടിച്ചെടുക്കാനുള്ള ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ ധീരമായ പദ്ധതിയാണ് ഈ ചിത്രം പിന്തുടരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു നിർണായക നിമിഷത്തിലേക്ക് കവർച്ച വികസിക്കുമ്പോൾ, വിപ്ലവകാരികളുടെ ആദർശങ്ങൾ, സൗഹൃദം, സഹവർത്തിത്വ ത്യാഗങ്ങൾ എന്നിവയിലേക്ക് കഥ ആഴ്ന്നിറങ്ങുന്നു. വഞ്ചന, തടവ്, രക്തസാക്ഷിത്വം എന്നിവയിലൂടെ, യുവത്വത്തിന്റെ ധൈര്യത്തിന്റെയും അചഞ്ചലമായ ദേശസ്‌നേഹത്തിന്റെയും ആവേശകരമായ ചിത്രീകരണമായി കാകോരി ഉയർന്നുവരുന്നു.
അഭിനേതാക്കളും അണിയറ പ്രവർത്തകരും
സംവിധായകൻ- കമലേഷ് കെ മിശ്ര
നിർമ്മാതാവ്- കെഎസ്ആർ ബ്രദേഴ്സ്
തിരക്കഥ- കമലേഷ് കെ മിശ്ര
ഛായാഗ്രാഹകൻ- ദേവ് അഗർവാൾ
എഡിറ്റർ- അഭിഷേക് വത്സ്, ആരോൺ റാം
സംഗീത സംവിധായകൻ- ബാപി ഭട്ടാചാര്യ
അഭിനേതാക്കൾ- പീയുഷ് സുഹാനെ, മൻവേന്ദ്ര ത്രിപാഠി, വികാസ് ശ്രീവാസ്തവ്, സന്തോഷ് കുമാർ ഓഝ, രജനീഷ് കൗശിഖ്, ഹിർദേജീത് സിംഗ്
ട്രെയിലർ കാണാം: https://drive.google.com/file/d/1LZNbiwdQ6e33ag-CIXbSfsUpnUcPs7QE/view?usp=drive_link
***
AT
रिलीज़ आईडी:
2194659
| Visitor Counter:
8