'മാ, ഉമ, പത്മ'യുടെ തിരശ്ശീല ഉയർന്നു ; സിനിമ, ഓർമ്മ, പൈതൃകം എന്നിവ ഒത്തുചേർന്നു
ചലച്ചിത്രകാരനും ഐ.ഐ.ടി ബോംബെ പ്രൊഫസറുമായ മസ്ഹർ കമ്രാൻ രചിച്ച 'മാ, ഉമ, പത്മ: ഋത്വിക് ഘട്ടക്കിന്റെ ഐതിഹാസിക സിനിമ' എന്ന പുസ്തകം ഐ.എഫ്.എഫ്.ഐയിൽ പ്രകാശനം ചെയ്തു. പ്രശസ്ത നടൻ ധർമ്മേന്ദ്രയുടെ വിയോഗത്തിൽ മഹദ്‌വ്യക്തികൾ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പ്രൗഢഗംഭീരമായ ചടങ്ങിന് തുടക്കം കുറിച്ചത്. തുടർന്ന് ഇന്ത്യയിലെ വിഖ്യാത ചലച്ചിത്രകാരന്മാരിൽ ഒരാളായ ഋത്വിക് ഘട്ടക്കിനെ ആദരിച്ചുകൊണ്ട് ഊഷ്മളവും ഉൾക്കാഴ്ചയുള്ളതുമായ സംഭാഷങ്ങളിലേയ്ക്ക് പരിപാടി വഴിമാറി.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷൻ ഡിവിഷന്റെ (ഡിപിഡി) പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ. ഭൂപേന്ദ്ര കൈന്തോള പുസ്തകം ഔപചാരികമായി പ്രകാശനം ചെയ്തു . പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ ഹിരാനിയുടെ സാന്നിദ്ധ്യം ചടങ്ങിന് ഗൗരവവും ആകർഷണീയതയും നൽകി.
‘മാ, ഉമ, പദ്മ’ പ്രസിദ്ധീകരിക്കാൻ ഡിപിഡി തീരുമാനിച്ചത്തിന്റെ കാരണങ്ങൾ ശ്രീ. കൈന്തോള വിശദീകരിച്ചു. 2025 WAVES ഉച്ചകോടിയിൽ ഇതിഹാസതുല്യരായ അഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ ശതാബ്ദി ആഘോഷത്തിനായി നടത്തിയ പ്രഖ്യാപനം അദ്ദേഹം ഓർമ്മിപ്പിച്ചു. ഘട്ടക് അവരിൽ ഉൾപ്പെടുന്നു. “എല്ലാവർക്കും സുലഭവും താങ്ങാനാവുന്നതുമായ പുസ്തകങ്ങൾ ഡിപിഡി പ്രസിദ്ധീകരിക്കുന്നു. ഈ കാഴ്ചപ്പാടുമായി യോചിച്ചുപ്രവർത്തിക്കുന്നതിൽ കമ്രാൻ സന്തോഷിച്ചിരുന്നു ,”ശ്രീ. കൈന്തോള പങ്കുവെച്ചു. ഐഐടി ബോംബെയിലെ കമ്രാന്റെ സ്വന്തം വിദ്യാർത്ഥികളാണ് പുസ്തകത്തിന്റെ കവർ രൂപകൽപ്പന ചെയ്തതെന്നും ഇത് ഗ്രന്ഥകർത്താവിനെ ഏറെ സന്തോഷിപ്പിച്ച സൃഷ്ടിപരമായ ഒരു സഹകരണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി .
തന്റെ വാക്കുകൾ ഒരു പുസ്തകത്തിന്റെ രൂപത്തിൽ പരിവർത്തനം ചെയ്യപ്പെട്ടതിനെക്കുറിച്ച് കമ്രാൻ വൈകാരികമായി സംസാരിച്ചു. ഉറച്ച വിശ്വാസത്തോടെയാണ് ഓരോ വാക്കും താൻ എഴുതിയതെന്നും വായനക്കാർ ചിലപ്പോഴൊക്കെ തന്നോട് യോജിക്കുകയോ വിയോചിക്കുകയോ ചെയ്യാമെന്ന കാര്യം ഉൾക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമയിലെ ഘട്ടക്കിന്റെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ,ഇന്ന് അദ്ദേഹം ഏറെ ബഹുമാനിതനാണ്.എന്നാൽ തന്റെ കാഴ്ചപ്പാടിൽ ഉറച്ച വിശ്വാസം ഉണ്ടായിരുന്നിട്ടും സിനിമകൾ നിർമ്മിക്കാൻ പലപ്പോഴും പാടുപെടുന്ന ജീവിതമാണ് ഘട്ടക്കിന് ഉണ്ടായിരുന്നതെന്നും കമ്രാൻ അഭിപ്രായപ്പെട്ടു. "ഇന്ന് നാം ഇന്ത്യൻ സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം, ഘട്ടക്കിന്റെ സിനിമകളിൽ ഒന്ന് എപ്പോഴും ഉണ്ടായിരിക്കും," കമ്രാൻ അവകാശപ്പെട്ടു.
ഘട്ടക്കിന്റെ ഔപചാരിക ചലച്ചിത്ര സ്കൂൾ പരിശീലനത്തിന്റെ അഭാവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയെയും കമ്രാൻ തിരുത്തി . "അദ്ദേഹം കഠിനമായി പഠിച്ചു," ഘട്ടക്കിന്റെ പ്രാരംഭ രചനകൾ , സമകാലിക മഹാരഥന്മാരുമായുള്ള സഹകരണം, ഐസൻസ്റ്റീൻ,സ്റ്റാനിസ്ലാവ്സ്കി എന്നിങ്ങനെയുള്ള സിനിമാപ്രവർത്തകരുടെ കൃതികളുമായുള്ള ആഴത്തിലുള്ള ബന്ധം എന്നിവ കമ്രാൻ വിശദീകരിച്ചു . ഘട്ടക് ഐ.എഫ്.എഫ്.ഐയിൽ പരിമിത കാലയളവിൽ അധ്യാപകനായിരുന്നുവെന്നും,സിനിമാശാസ്ത്രപഠനം പല രൂപങ്ങളിലുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യൻ സിനിമയെ കുറിച്ചുള്ള പുസ്തകപ്രചാരണം താമസംവിനാ ശക്തിപ്പെടുത്തുന്നതിനായുള്ള ഡിപിഡിയുടെ വ്യാപകശ്രമങ്ങളിലേക്ക് സംവാദം വഴിമാറി . കഴിഞ്ഞ വർഷങ്ങളിൽ 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ശ്രീ കൈന്തോള വ്യക്തമാക്കി. ഇവയിൽ ഫാൽക്കെ അവാർഡ് ജേതാക്കളെപ്പറ്റിയുള്ള പുതിയ കൃതിയും എഫ്‌ടിഐഐ യുടെ ലെൻസൈറ്റ് ജേർണലിലെ ലേഖനങ്ങൾ സംഗ്രഹിച്ച് തയ്യാറാക്കിയ സമാഹാരവും ഉൾപ്പെടുന്നു. കൂടുതൽ വായനക്കാരിലേക്കെത്താൻ ഈ സമാഹാരം ഇപ്പോൾ ഹിന്ദിയിൽ പ്രസിദ്ധീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷ്മികാന്ത്–പ്യാരേലാൽ, ലതാ മങ്കേഷ്‌കർ തുടങ്ങിയ പ്രമുഖരെക്കുറിച്ചുള്ള പുതിയ അഞ്ചുകൃതികൾ കൂടി തയ്യാറാകുന്നുവെന്നും ശ്രീ കൈന്തോള അറിയിച്ചു.
SKY
****
रिलीज़ आईडी:
2194510
| Visitor Counter:
18