"ലോകമെമ്പാടുമുള്ള സിനിമകൾ കാണുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഇടമാണ് ഐ.എഫ്.എഫ്.ഐ": സംവിധായകൻ അഗ്നി
സിനിമാ പ്രേമികൾക്ക് വരാനിരിക്കുന്ന കന്നഡ ഹൊറർ ചിത്രമായ രുധിർവനയുടെ ആവേശകരമായ ഒരു കാഴ്ച നൽകി 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള. സംവിധായകൻ ശ്രീ അഗ്നിയും പ്രധാന അഭിനേത്രി ശ്രീമതി പാവന ഗൗഡയും ഇന്ന് മേളയിൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു. നിരവധി ചലച്ചിത്ര പദ്ധതികളിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, ഒരു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിൽ തൻ്റെ അരങ്ങേറ്റമാണ് രുധിർവനയെന്ന് സംവിധായകൻ അഗ്നി പങ്കുവെച്ചു. ഒരു ഹൊറർ സിനിമ സംവിധാനം ചെയ്തതിൻ്റെ അനുഭവത്തെക്കുറിച്ച് പരാമർശിക്കവേ, ഈ വിഭാഗത്തിൽ പെടുന്ന ചലച്ചിത്രങ്ങൾക്ക് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വനങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മറ്റ് വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിലും ചിത്രീകരിക്കുന്നതിന് ശക്തമായ മനസ്സാന്നിധ്യവും ഉൾക്കരുത്തും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിമിതമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയും ഹൊറർ വിഭാഗം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തൻ്റെ ഹൊറർ സിനിമയുടെ വാണിജ്യ സാധ്യതയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയയായി അദ്ദേഹം പറഞ്ഞു. "സിനിമയുടെ ഏകദേശം 40 ശതമാനവും ചിത്രീകരിച്ചത് അകത്തളങ്ങളിൽ ആയതിനാൽ വെളിച്ചം നിയന്ത്രിക്കാനും ആവശ്യാനുസരണം നിരവധി ഷോട്ടുകൾ എടുക്കാനും ഞങ്ങൾക്ക് സാധിച്ചു. ഒരു ചെറിയ സംഘ൦, അനുകൂല സാഹചര്യങ്ങൾ എന്നിവയാൽ, ഹൊറർ പ്രായോഗികവും വാണിജ്യപരമായി ലാഭകരവുമായ ഒരു വിഭാഗമായി മാറുന്നു," അദ്ദേഹം വിശദീകരിച്ചു.

"യഥാർത്ഥ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിലാണ് നമ്മൾ ഹൊറർ സിനിമകൾ സൃഷ്ടിക്കുന്നത്, എന്ന പ്രശസ്തമായ ഒരു ചൊല്ലുണ്ട്. രുധിർവന ഈ ആശയത്തിൽ ഉറച്ചുനിൽക്കുന്നതാണ് " എന്ന് നടി പാവന ഗൗഡ തൻ്റെ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട് പറഞ്ഞു.


****
रिलीज़ आईडी:
2194499
| Visitor Counter:
14