iffi banner

IFFI 56- താഷ്കെൻഡ് മലനിരകൾ മുതൽ സ്ലൊവാക്യയിലെ വിദൂര ഗ്രാമങ്ങൾ വരെ; ഹൃദയസ്പർശിയായ മനുഷ്യകഥകൾ വെള്ളിത്തിരയിൽ

56-ാമത് ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) ലോകമെമ്പാടുമുള്ള ശക്തമായ കഥകൾ പ്രദർശിപ്പിച്ചുകൊണ്ട് ആഗോള സിനിമയുടെ വൈവിധ്യമാർന്ന കാഴ്ചകൾ അവതരിപ്പിക്കുന്നു. ഉസ്ബെക്ക് ചിത്രം 'ഇൻ പർസ്യൂട്ട് ഓഫ് സ്പ്രിംഗ്' (In Pursuit of Spring), സ്ലൊവാക് ചിത്രം 'ഫ്ലഡ്' (Flood) എന്നിവയാണ് മേളയിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന അന്താരാഷ്ട്ര ചിത്രങ്ങൾ.


ഇന്ന് നടന്ന പത്രസമ്മേളനത്തിൽ, ഈ രണ്ട് സിനിമകളുടെയും സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ എന്നിവർ തങ്ങളുടെ ചലച്ചിത്ര നിർമ്മാണ യാത്രയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
 

 
സ്ലൊവാക് ചിത്രം 'ഫ്ലഡ്'

 ഒരു ജലസംഭരണി നിർമ്മിക്കുന്നതിനായി ഒരു ഗ്രാമത്തെ മാറ്റിപ്പാർപ്പിച്ച സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമെന്ന് നിർമ്മാതാവ് കാതറീന ക്രനക്കോവ പറഞ്ഞു.സ്ലൊവാക്യയിലെ മജോവ മേഖലയിൽ ചിത്രീകരിച്ച ഈ സിനിമയിലെ 80 ശതമാനത്തോളം അഭിനേതാക്കളും റുഥേനിയൻ (Ruthenian) ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ്.

"റുഥേനിയൻ സമൂഹത്തിന് അവരുടെ സ്വന്തം ഭാഷയിൽ വെള്ളിത്തിരയിൽ അഭിനയിക്കാൻ ഈ ചിത്രം അപൂർവ്വമായ അവസരമാണ് നൽകിയത്," അവർ കൂട്ടിച്ചേർത്തു.അർജന്‍റിന ഫിലിം ഫെസ്റ്റിവലിലെ അരങ്ങേറ്റത്തിന് ശേഷം, 'ഫ്ലഡ്' ഗോവയിലെ  IFFI യിലാണ് രണ്ടാമത്തെ വേൾഡ് പ്രീമിയർ നടത്തിയത്.സിനിമയ്ക്ക് ആധാരമായ യഥാർത്ഥ പദ്ധതി മൂലം ദുരിതമനുഭവിച്ച ജനസമൂഹങ്ങൾക്കായി ഒരു പ്രത്യേക പ്രദർശനം നടത്താൻ അണിയറപ്രവർത്തകർ പദ്ധതിയിടുന്നുണ്ട്.
 

 
ഉസ്ബെക്ക് ചിത്രം 'ഇൻ പർസ്യൂട്ട് ഓഫ് സ്പ്രിംഗ്'

ചിത്രത്തെ പ്രതിനിധീകരിച്ച് സംവിധായകൻ അയൂബ് ഷാഖോബിദ്ദീനോവും (Ayub Shakhobiddinov) പ്രധാന നടി ഫരീന ജുമാവിയയും (Farina Jumaviya) പത്രസമ്മേളനത്തിൽ പങ്കെടുത്തു. വേദനാജനകമായ ഓർമ്മകളെയും കാലങ്ങളായി കുഴിച്ചുമൂടപ്പെട്ട രഹസ്യങ്ങളെയും അഭിമുഖീകരിക്കുന്ന നായിക റാഹത്ത് ഷുക്കുറോവയുടെ യാത്രയാണ് ചിത്രം പിന്തുടരുന്നതെന്ന് സംവിധായകൻ പറഞ്ഞു. "ഭൂതകാലം തിരികെ വരുമ്പോൾ, തന്നോട് തന്നെ പൊരുത്തപ്പെടാൻ റാഹത്തിന് പഴയ മുറിവുകളിലൂടെയും മറച്ചുവെച്ച സത്യങ്ങളിലൂടെയും സഞ്ചരിക്കേണ്ടി വരുന്നു," അദ്ദേഹം വിശദീകരിച്ചു.
ഉസ്ബെക്കിസ്ഥാനിലെ സോവിയറ്റ് കാലഘട്ടത്തിന്‍റെ   അവസാന വർഷങ്ങളിലാണ് കഥ നടക്കുന്നതെങ്കിലും, സിനിമയുടെ പ്രമേയങ്ങളും വൈകാരിക പോരാട്ടങ്ങളും ഇന്നും പ്രസക്തമാണ്.
 

 
തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും ആഗോള ബന്ധങ്ങൾ സ്ഥാപിക്കാനും ചലച്ചിത്ര പ്രവർത്തകർക്ക്  IFFI മികച്ചൊരു അന്താരാഷ്ട്ര വേദി നൽകുന്നുവെന്ന് പറഞ്ഞ സംവിധായകൻ തന്‍റെ നന്ദിയും അറിയിച്ചു. " IFFI യുടെ ഭാഗമാകാൻ കഴിഞ്ഞതിൽ  ഞങ്ങൾക്ക് സന്തോഷമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
 
SKY
 
******

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2194498   |   Visitor Counter: 16