iffi banner

പത്രസമ്മേളനത്തിൽ ‘വിസ്പേഴ്സ് ഓഫ് ദി മൗണ്ടൻസ്’ വിശേഷങ്ങൾക്ക് കാതോർത്ത് ഐഎഫ്എഫ്ഐ ആസ്വാദകർ


IFFI സിനിമ ആഘോഷങ്ങൾക്ക് തുടർച്ചയേകി ‘തുടരും’ 

ഇരു സിനിമകളിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടേയും അനുഭവങ്ങൾ ആലേഖനം ചെയ്ത് 56-ാമത് IFFI ഡയറി

#IFFIWood, 2025 നവംബർ 25

56-ാമത് IFFI യുടെ ആറാം ദിവസം, 'Whispers of The Mountains' ന്റെ സംവിധായകൻ ജിഗർ നാഗ്ഡയും നിർമ്മാതാവ് ജിതേന്ദ്ര മിശ്രയും ഗോവയിലെ പ്രസ് കോൺഫറൻസ് ഹാളിൽ മാധ്യമങ്ങളെ കണ്ടപ്പോൾ, അത് IFFI ചലച്ചിത്രാസ്വാദകർക്ക് സിനിമയ്ക്ക് പിന്നിലെ കഥകൾ അറിയാനുള്ള അവസരമായി. മലയാളം സിനിമയായ 'തുടരും' ന്റെ സംവിധായകൻ തരുൺ മൂർത്തി, നിർമ്മാതാവ് എം. രഞ്ജിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത് എന്നിവർ ഇതേ പരിപാടിയിൽ പങ്കുചേർന്നത് ആസ്വാദകരുടെ ആവേശം ഇരട്ടിയാക്കി. 

കോവിഡ് സമയത്ത് രാജസ്ഥാനിലെ വീട്ടിൽ കഴിഞ്ഞ നേരം, ആ പ്രദേശത്തെ  വളർന്നു വരുന്ന ഖനനത്തിന്റെ സാമ്പത്തിക നേട്ടങ്ങളെ കുറിച്ചും അതേസമയം, ഇത്രയും വലിയ ഖനനം മൂലമുണ്ടാകുന്ന പരിസ്ഥിതി നശീകരണത്തിന്റെ ശാശ്വതമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആളുകൾ എത്രത്തോളം അജ്ഞരാണെന്നും
മനസ്സിലാക്കാൻ സഹായിച്ചുവെന്ന് സംവിധായകൻ ജിഗർ നാഗ്ഡ പറഞ്ഞു. ഇതേ വിഷയത്തിൽ ഒരു ഡോക്യുമെന്ററി നിർമ്മിച്ചപ്പോൾ, അത് ഫീച്ചർ ശൈലിയിലൂടെ ശ്രദ്ധയിൽ കൊണ്ടു വരാൻ‍ തനിക്ക് തോന്നിയതായി അദ്ദേഹം വ്യക്തമാക്കി.

ഐ ആം കലാം എന്ന ചിത്രത്തിലൂടെ ആരംഭിച്ച തന്റെ സിനിമാ യാത്രയെ  നിർമ്മാതാവ് ജിതേന്ദ്ര മിശ്ര ഓർമ്മിക്കുകയും പ്രാദേശിക സിനിമയോടുള്ള തന്റെ ദീർഘകാല താൽപര്യം പങ്കുവെക്കുകയും ചെയ്തു. 
നാ​ഗ്ഡയുടെ അതുല്യമായ ക്രാഫ്റ്റും ആഖ്യാന സംവേദനക്ഷമതയുമാണ് ഒടുവിൽ ഈ ചിത്രം നിർമ്മിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

“ഒരു പൗരനെന്ന നിലയിൽ, എന്റെ കലയിലൂടെ എന്റെ ആശങ്കകൾ ഉന്നയിക്കുവാൻ ഞാൻ നിർബന്ധിതനാകുന്നു. സിനിമയുടെ വിനോദ തലം സാമൂഹിക പ്രതിഫലനവുമായി ഇഴചേരുന്നത് ഞാൻ ആസ്വദിക്കുന്നു”. ഫോറത്തിന് മുന്നിൽ ‘തുടരും’ എന്ന തന്റെ ചിത്രത്തെക്കുറിച്ചുള്ള സംവിധായകൻ തരുൺ മൂർത്തിയുടെ ആദ്യ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ, തുടരും എന്ന ചിത്രത്തിന്റെ കഥ ആദ്യമായി അവരുടെ പ്രൊഡക്ഷൻ ഹൗസിൽ എത്തിയത് 12 വർഷം മുമ്പാണെന്നും എന്നാൽ അത് ജീവസുറ്റതാക്കാൻ ശരിയായ സംവിധായകനെ അവർ കാത്തിരുന്നതായും അവന്തിക പറഞ്ഞു. തരുണിന്റെ ആദ്യ ചിത്രം കണ്ടതിനുശേഷം മാത്രമാണ് പിതാവും, നിർമ്മാതാവുമായ എം. രഞ്ജിത്ത് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ ആകൃഷ്ടനാവുകയും, ഒടുവിൽ സിനിമ യാഥാർഥ്യത്തിലെത്തുകയും ചെയ്തത്. അച്ഛനും സംവിധായകനും മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകരിൽ ഉൾപ്പെടുന്നവാരാണെന്നും അവർ പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.

ഒരു ചോദ്യത്തിന് മറുപടി നൽകവേ ശ്രീ. മൂർത്തി ഇങ്ങനെ പറഞ്ഞു, "നമ്മുടെ ശക്തി വികാരങ്ങളിലാണ്. ഗംഭീരമായ ദൃശ്യങ്ങളിലോ വലിയ ബജറ്റുകളിലോ അല്ല, മറിച്ച് നമ്മൾ പച്ചയായി ജീവിക്കുന്ന കഥാപാത്രങ്ങളിലാണ്. വലിയ വ്യവസായങ്ങളുടെ ബജറ്റിന്റെ ഒരു ചെറിയ ഭാഗമായിട്ടുപോലും ഈ സിനിമയെ ആഗോളതലത്തിൽ എത്തിക്കാൻ സഹായിച്ചത് അതാണ്. മലയാളികൾ മാത്രമല്ല, എല്ലായിടത്തും പ്രേക്ഷകർ ഇപ്പോൾ വലിയ കാൻവാസിലുള്ള ജീവിത ചിത്രീകരണങ്ങളേക്കാൾ അടിസ്ഥാനപരവും സത്യസന്ധവുമായ കഥപറച്ചിലിലേക്ക് ആകർഷിക്കപ്പെടുന്നു. ആ ഇടത്തിൽ നിന്ന് കൊണ്ട് കൂടുതൽ സാധ്യതകൾ തേടാനുള്ള ആവേശമാണ് നമുക്കുള്ളതും."

"എന്റെ സിനിമയെ മജിദ് മജീദിയുടെ സൃഷ്ടികളുമായി താരതമ്യം ചെയ്യുന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ടെന്ന് ഒരു കമന്റിന് മറുപടി നൽകിക്കൊണ്ടാണ് സംവിധായകൻ നാഗ്ഡ സെഷൻ ഉപസംഹരിച്ചത്. അദ്ദേഹത്തിലൂടെയാണ് ഞാൻ ലോക സിനിമയെ കണ്ടെത്തിയത് - ബാരൻ, ദി വില്ലോ ട്രീ, തുടങ്ങി മറ്റു പലതും എനിക്ക് പ്രിയപ്പെട്ട സിനിമകളായി. കഥപറച്ചിലിനെക്കുറിച്ചുള്ള എന്റെ ചിന്താ രീതിയെ ഇറാനിയൻ സിനിമ രൂപപ്പെടുത്തി, അതിന്റെ ക്രാഫ്റ്റും സ്വാഭാവികമായി എന്റെ സിനിമയിലേക്കും ചേരുന്നു. ദൈർഘ്യമേറിയ ഷോട്ടുകളോടുള്ള എന്റെ ഇഷ്ടവും ആ സ്വാധീനത്തിൽ നിന്നാണ്. ഇന്ത്യയിൽ ഇത് വ്യാപകമായി സ്വീകരിക്കപ്പെടുന്ന ഒരു ശൈലിയല്ല, പക്ഷേ എനിക്ക്, ഒരു നീണ്ട ടേക്കിലെ ഏറ്റവും ലളിതമായ ചലനം പോലും വൈകാരിക ലക്ഷ്യമുള്ളതാണ്. നിങ്ങൾ അത് ശ്രദ്ധിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്."

'വിസ്‌പേഴ്‌സ് ഓഫ് ദി മൗണ്ടൻസ്' സിനിമയുടെ സംഗ്രഹം

ആരവല്ലികളുടെ അപാരമായ സൗന്ദര്യത്തിന്റെ പശ്ചാതലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം, സിലിക്കോസിസ് ബാധിതനായ ഒരു പിതാവിനെയും ഖനനം മൂലം തകർന്ന പർവതങ്ങളെക്കുറിച്ച് വിലപിക്കുന്ന ഒരു മകനെയും പിന്തുടർന്നാണ് മുന്നോട്ട് പോകുന്നത്. രോ​ഗശാന്തിക്കായി കുട്ടിയുടെ ചെറിയ ശ്രമങ്ങളും കുടുംബത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടവുമായി കൂടിച്ചേരുമ്പോൾ, അവരുടെ കഥ പ്രണയം, നഷ്ടം, മനുഷ്യരും ഭൂമിയും തമ്മിലുള്ള ഉലയുന്ന ബന്ധം എന്നിവയെക്കുറിച്ചുള്ള ഒരു വൈകാരിക പ്രതിഫലനമായി മാറുന്നു.

തുടരും’  സിനിമയുടെ സംഗ്രഹം

റാന്നിയിലെ ശാന്തമായ കുന്നുകളിൽ, മുൻ ഫൈറ്റ് കൊറിയോഗ്രാഫറായ സ്നേഹപൂർവ്വം ബെൻസ് എന്ന് വിളിക്കപ്പെടുന്ന ഷൺമുഖം തന്റെ കുടുംബത്തോടും പ്രിയപ്പെട്ട കറുത്ത അംബാസഡറോടും ഒപ്പം ശാന്തമായ ജീവിതം നയിക്കുന്നു. എന്നാൽ മൂന്ന് പോലീസുകാർ അദ്ദേഹത്തെ ഒരു ദുഷ്പ്രവൃത്തി മൂടിവെക്കുന്ന രഹസ്യത്തിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ, അവരുടെ സമാധാനപരമായ ലോകം ശിഥിലമാകുന്നു. ഭയം, വിശ്വാസവഞ്ചന, പരസ്പരം പിടിച്ചുനിൽക്കാനുള്ള പോരാട്ടം എന്നിവയിലേക്ക് നയിക്കപ്പെടുന്ന ഒരു കുടുംബത്തിന്റെ ആവേശകരമായ കഥയാണ് തുടർന്നുള്ളത്.

പത്രസമ്മേളനം കാണാനുള്ള ലിങ്ക്:

IFFI Website: https://www.iffigoa.org/

 PIB’s IFFI Microsite: https://www.pib.gov.in/iffi/56/

PIB IFFIWood Broadcast Channel: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F

X Post Link: https://x.com/PIB_Panaji/status/1991438887512850647?s=20

X Handles: @IFFIGoa, @PIB_India, @PIB_Panaji

 

* * * 

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2194401   |   Visitor Counter: 7

इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , हिन्दी , Tamil , Telugu , Kannada