പോസ്റ്റഡ് ഓണ്‍:
24 NOV 2025 9:41PM by PIB Thiruvananthpuram
2025-ലെ വനിതാ കബഡി ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ കബഡി ടീമിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
“നമ്മുടെ വനിതാ കബഡി ടീം ചരിത്രം രചിച്ചതിൽ വളരെയധികം അഭിമാനം! 2025-ലെ വനിതാ കബഡി ലോകകപ്പ് നേടിയ ടീമിനാകെ അഭിനന്ദനങ്ങൾ. ഇന്ത്യയുടെ കായിക പ്രതിഭ ആരെക്കാളും പിന്നിലല്ലെന്ന് നിങ്ങളുടെ മാസ്മരിക വിജയം തെളിയിക്കുന്നു. നിങ്ങളുടെ ഭാവി പരിശ്രമങ്ങൾക്ക് എന്റെ എല്ലാ ആശംസകളും,” X പോസ്റ്റിൽ ശ്രീ അമിത് ഷാ കുറിച്ചു.
***