പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ എനർജി വീക്ക് 2026: മാധ്യമ രജിസ്‌ട്രേഷൻ ആരംഭിച്ചു

Posted On: 24 NOV 2025 6:00PM by PIB Thiruvananthpuram

2026 ജനുവരി 27 മുതൽ 30 വരെ ദക്ഷിണ ഗോവയിലെ ബെതൂൾ സമീപമുള്ള ഒ എൻ ജി സി അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യ എനർജി വീക്ക് (ഐഇഡബ്ല്യു) 2026 ന് വേദിയാകും.  ഈ പരിപാടി റിപ്പോർട്ട് ചെയ്യുന്നതിന്  മാധ്യമ പ്രവർത്തകർക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്: https://www.indiaenergyweek.com/media-center/media-registration/

 

75,000-ത്തിലധികം ഊർജ്ജ പ്രൊഫഷണലുകളെയും 550-ലധികം ആഗോള പ്രഭാഷകരെയും 120-ലധികം കോൺഫറൻസ് സെഷനുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന IEW 2026, ഈ വർഷത്തെ ഏറ്റവും വലിയ ഊർജ്ജ ഒത്തുചേരലിനുള്ള വേദിയാകും.  ഈ മഹാ സമ്മേളനത്തിൽ ഊർജ്ജ സഹകരണം, തുല്യത, നേതൃഗുണം, നിക്ഷേപ സാധ്യതകൾ, ഡിജിറ്റൽ അതിർത്തികൾ എന്നിവയെക്കുറിച്ച് ആഗോള ഊർജ്ജ നേതാക്കളുമായി തന്ത്രപരമായ ചർച്ചകൾ  സംഘടിപ്പിക്കും.

 

ഊർജ്ജ മൂല്യ ശൃംഖലയിലുടനീളമുള്ള നൂതനാശയങ്ങളുടെ സമഗ്ര ദൃശ്യവിസ്മയം വാഗ്ദാനം ചെയ്യുന്ന ഈ പ്രദർശനത്തിൽ 700-ലധികം അന്താരാഷ്ട്ര-പ്രാദേശിക പ്രദർശകർ, പന്ത്രണ്ടിലധികം രാജ്യാന്തര പവലിയനുകൾ, 12 തീമാറ്റിക് സോണുകൾ എന്നിവ പങ്കെടുക്കും.

 

മാധ്യമപ്രതിനിധികൾക്ക് എഴുപതിലധികം തന്ത്രപരമായ കോൺഫറൻസ് സെഷനുകളിലേക്കും പൂർണ്ണ പ്രദർശന മേഖലയിലേക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടാതെ, ആഗോള നേതാക്കളുമായുള്ള അഭിമുഖങ്ങൾക്കുള്ള അവസരങ്ങൾ, ദൈനംദിന ബ്രീഫിംഗുകൾ, പ്രത്യേക മീഡിയ സെൻ്റർ എന്നിവയും അവർക്ക് ലഭ്യമാക്കും.

 

****


(Release ID: 2193759) Visitor Counter : 6