വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസ മന്ത്രാലയം, 2025 ഡിസംബർ 2 മുതൽ കാശി തമിഴ് സംഗമം (കെടിഎസ്) 4.0 സംഘടിപ്പിക്കുന്നു
प्रविष्टि तिथि:
22 NOV 2025 11:34AM by PIB Thiruvananthpuram
തമിഴ്നാടിനും കാശിക്കും ഇടയിലുള്ള നാഗരിക ബന്ധങ്ങളുടെ ആഘോഷമായി കാശി തമിഴ് സംഗമം (കെടിഎസ്) 4.0 ന്റെ നാലാം പതിപ്പ് 2025 ഡിസംബർ 2 മുതൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സംരംഭം, ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്ന ആശയത്തിൻ്റെ അന്തസത്തയെ പ്രതിഫലിപ്പിക്കുന്നു. രണ്ട് പ്രദേശങ്ങൾക്കിടയിലുള്ള നാഗരികത, സാംസ്കാരികം, ഭാഷാ ഭേദം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെ ആദരിക്കുന്ന പരിപാടിയാണ്.
ഐഐടി മദ്രാസും ബിഎച്ച് യു വാരണാസിയും ചേർന്നാണ് പരിപാടി ഏകോപിപ്പിക്കുന്നത്. സാംസ്കാരിക മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ടൂറിസം മന്ത്രാലയം, ടെക്സ്റ്റൈൽസ് മന്ത്രാലയം, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭമന്ത്രാലയം, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ, ഉത്തർപ്രദേശ് ഗവൺമെൻ്റ് എന്നിവയും ഈ പരിപാടിക്ക് പിന്തുണ നൽകും.
2022-ൽ ആരംഭിച്ചതുമുതൽ, കാശി തമിഴ് സംഗമം വൻതോതിലുള്ള പൊതുജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുകയും ഇന്ത്യയിലെ ഏറ്റവും പുരാതനമായ രണ്ട് വൈജ്ഞാനിക പാരമ്പര്യങ്ങളെ വീണ്ടും ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക കണ്ണിയായി മാറുകയും ചെയ്തിട്ടുണ്ട്. കെ.ടി.എസിൻ്റെ മുൻ പതിപ്പുകളുടെ വിജയത്തെ അടിസ്ഥാനമാക്കി, ആഴത്തിലുള്ള പഠനവസരങ്ങൾ, സാംസ്കാരിക വിനിമയം, അക്കാദമിക് ഇടപെടലുകൾ, യുവാക്കളുടെ പങ്കാളിത്തം എന്നിവയിലൂടെ നാലാം പതിപ്പ് കൂടുതൽ വിപുലമാക്കാൻ ലക്ഷ്യമിടുന്നു.
2025-ലെ പ്രമേയം: "തമിഴ് പഠിക്കാം - തമിഴ് കർകാലം" എന്നാണ്
ഇന്ത്യയിലുടനീളം തമിഴ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷകളോടും,സാഹിത്യ പൈതൃകത്തോടുമുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് "തമിഴ് പഠിക്കുക - തമിഴ് കർകാലം" എന്ന പ്രമേയത്തിലാണ് കെ.ടി.എസ് 4.0 സംഘടിപ്പിക്കുന്നത്.
കെ.ടി.എസിൻ്റെ ഈ പതിപ്പിൽ, വിദ്യാർത്ഥികൾ,അധ്യാപകർ,എഴുത്തുകാരും മാധ്യമ പ്രൊഫഷണലുകളും,കൃഷിഅനുബന്ധ മേഖലകളിൽ നിന്നുള്ളവർ,പ്രൊഫഷണലുകളും കരകൗശല വിദഗ്ധരും,സ്ത്രീകൾ,
ആത്മീയ പണ്ഡിതരും പ്രാക്ടീഷണർമാരും എന്നിവർ ഉൾപ്പെടെ 7 വിഭാഗങ്ങളിൽ നിന്നായി തമിഴ്‌നാട്ടിൽ നിന്നുള്ള 1,400-ലധികം പ്രതിനിധികൾ പങ്കെടുക്കും.
പ്രതിനിധികൾ 8 ദിവസത്തെ അനുഭവവേദ്യ പര്യടനം നടത്തും. വാരണാസി, പ്രയാഗ്‌രാജ്, അയോധ്യ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, ആശയവിനിമയങ്ങൾ, സെമിനാറുകൾ, സാംസ്കാരിക പ്രകടനങ്ങൾ, പ്രാദേശിക പാചകരീതികൾ, കരകൗശല വസ്തുക്കൾ, പൈതൃകം എന്നിവയെ പരിചയപ്പെടൽ എന്നിവ പര്യടനത്തിൽ ഉൾപ്പെടുന്നു.
മഹാകവി സുബ്രഹ്മണ്യ ഭാരതീയരുടെ പൂർവ്വിക ഭവനം, കേദാർ ഘട്ട്, "ലിറ്റിൽ തമിഴ്‌നാട്" പ്രദേശത്തെ കാശി മഠം, ശ്രീ കാശി വിശ്വനാഥ ക്ഷേത്രം, മാതാ അന്നപൂർണ്ണ ക്ഷേത്രം എന്നിവയുൾപ്പെടെ വാരണാസിയിലെ പ്രധാനപ്പെട്ട തമിഴ് പൈതൃക സ്ഥലങ്ങളും പ്രതിനിധികൾ സന്ദർശിക്കും. അക്കാദമിക, സാഹിത്യ ആശയവിനിമയത്തിൻ്റെ ഭാഗമായി ബനാറസ് ഹിന്ദു സർവകലാശാലയിലെ (ബി.എച്ച്.യു) തമിഴ് വകുപ്പും സംഘം സന്ദർശിക്കും.
കെ.ടി.എസ് 4.0 പ്രകാരമുള്ള പ്രധാന സംരംഭങ്ങൾ
1.തെങ്കാശിയിൽ നിന്ന് കാശിയിലേക്കുള്ള അഗസ്ത്യ മുനി വാഹന പര്യടനം
തമിഴ്നാടിനും കാശിക്കും ഇടയിലുള്ള പുരാതന സാംസ്കാരിക പാതകളിലൂടെ "അഗസ്ത്യ മുനി വാഹന പര്യടനം" 2025 ഡിസംബർ 2 ന് തെങ്കാശിയിൽ നിന്ന് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് 2025 ഡിസംബർ 10 ന് കാശിയിൽ സമാപിക്കും.
പാണ്ഡ്യ ഭരണാധികാരിയായിരുന്ന ശ്രീ ആദി വീര പരാക്രമ പാണ്ഡ്യൻ ഭാരതീയ സംസ്കാരത്തിൽ ഏകത്വത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി നടത്തിയ യാത്രയെ തമിഴ്‌നാട്ടിൽ നിന്ന് കാശിയിലേക്കുള്ള ഈ പര്യടനം സൂചിപ്പിക്കുന്നു. അദ്ദേഹം ശിവ ക്ഷേത്രം നിർമ്മിക്കുകയും ഐക്യത്തിൻ്റെ പ്രതീകമായി തമിഴ് പട്ടണത്തെ തെങ്കാശി (ദക്ഷിണ കാശി) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു
ചേര, ചോള, പാണ്ഡ്യ, പല്ലവ, ചാലൂക്യ, വിജയനഗര കാലഘട്ടങ്ങളിലെ നാഗരിക ബന്ധങ്ങളെ ഈ പര്യടനം ഉയർത്തിക്കാട്ടുന്നതിനൊപ്പം ക്ലാസിക്കൽ തമിഴ് സാഹിത്യം, സിദ്ധ വൈദ്യം, പൊതു പൈതൃകം എന്നിവയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
2. ഉത്തർപ്രദേശിൽ വാരണാസിയിലെ സ്കൂളുകളിൽ തമിഴ് പഠിപ്പിക്കൽ
"തമിഴ് കർകാലം" എന്ന കാമ്പെയ്‌നിൻ്റെ കീഴിൽ ഹിന്ദി അറിയാവുന്ന 50 തമിഴ് അധ്യാപകർ കാശിയിലെ സ്കൂൾ വിദ്യാർത്ഥികളെ തമിഴ് പഠിപ്പിക്കും.
3. ഉത്തർപ്രദേശിലെ വിദ്യാർത്ഥികൾക്കായി തമിഴ് പഠന യാത്ര
15 ദിവസത്തെ തമിഴ് പഠന പരിപാടിയുടെ ഭാഗമായി കാശിയിൽ നിന്നുള്ള 300 കോളേജ് വിദ്യാർത്ഥികൾ തമിഴ്‌നാട്ടിലെ നിയുക്ത സ്ഥാപനങ്ങൾ സന്ദർശിക്കും. സിഐസിടി ചെന്നൈ ഇതിനായുള്ള ഏകോപനവും പഠന സാമഗ്രികളും നൽകും. ആതിഥേയ സ്ഥാപനങ്ങൾ തമിഴ്‌നാടിൻ്റെ പൈതൃകം, പാരമ്പര്യങ്ങൾ, കാശിയുമായുള്ള ചരിത്രപരമായ ബന്ധം എന്നിവ ഉയർത്തിക്കാട്ടുന്ന അക്കാദമിക് സാംസ്കാരിക യാത്രകൾ സംഘടിപ്പിക്കും. ഈ വിദ്യാർത്ഥികളെ ചെന്നൈയിൽ ഊഷ്മളമായി സ്വാഗതം ചെയ്യും.
സാംസ്കാരിക വിനിമയം, ഭാഷാ സമ്പുഷ്ടീകരണം, ജ്ഞാന കൈമാറ്റം എന്നിവയിലൂടെ ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രതിജ്ഞാബദ്ധത കാശി തമിഴ് സംഗമം 4.0 ആവർത്തിച്ചു വ്യക്തമാക്കുന്നു. വൈവിധ്യമാർന്ന സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ഇന്ത്യയുടെ സാംസ്കാരിക തുടർച്ചയുടെയും ഐക്യത്തിൻ്റെയും ജീവസുറ്റ സത്ത ഈ പരിപാടി ഉൾക്കൊള്ളുന്നു.
രജിസ്ട്രേഷൻ:
കാശി തമിഴ് സംഗമം 4.0 നായി രണ്ട് പ്രത്യേക രജിസ്ട്രേഷൻ പോർട്ടലുകൾ ആരംഭിച്ചു.
മറ്റെല്ലാ വിഭാഗങ്ങളിലെയുംപങ്കാളിത്തത്തിനായി, https://kashitamil.iitm.ac.in/ എന്ന പോർട്ടൽ തുറന്നിരിക്കുന്നു. രജിസ്ട്രേഷൻ 2025 നവംബർ 21-ന് രാത്രി 8:00 മണിക്ക് അവസാനിക്കും. തിരഞ്ഞെടുപ്പിന് ഉള്ള ക്വിസ് 2025 നവംബർ 23-ന് രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ നടത്തും.
2025 ഡിസംബർ മൂന്നാം വാരത്തിൽ 15 ദിവസത്തെ വിദ്യാഭ്യാസ പര്യടനത്തിനായി തമിഴ്നാട് സന്ദർശിക്കുന്ന 300 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ളതാണ് രണ്ടാമത്തെ പോർട്ടലായ https://kashitamil.bhu.edu.in/.
****
(रिलीज़ आईडी: 2192867)
आगंतुक पटल : 18