iffi banner

അടുത്ത ഒമ്പത് ദിനങ്ങളിലായി വീണ്ടും ‘IFFI’ യെ വരവേൽക്കാൻ ഒരുങ്ങി ഗോവ

 2025 നവംബർ 20 മുതൽ 28 വരെ നടക്കുന്ന 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള(IFFI)യ്ക്ക് തിരി തെളിയാൻ ഒരു ദിനം മാത്രം ശേഷിക്കേ ‘സിനിമയുടെ ശബ്ദം’ ഗോവയുടെ അന്തരീക്ഷത്തിലെങ്ങും ഉച്ചത്തിൽ പ്രതിധ്വനിക്കുന്നു. സമഗ്രത, സവിശേഷത എന്നിവ കൊണ്ട് മുൻവർഷങ്ങളിൽ സ്വയം കൈവരിച്ചിട്ടുള്ള നാഴികക്കല്ലുകളെ മറികടക്കുക എന്ന കാഴ്ചപ്പാടോടെ, IFFI 2025 ഒരു അവിസ്മരണീയ ചലച്ചിത്ര ആഘോഷമായി സൂക്ഷ്മതയോടെ രൂപപ്പെടുത്തിയിരിക്കുന്നു. ഇന്ന് സങ്കൽപ്പിക്കാവുന്ന ഏറ്റവും മികച്ച വിനോദ അനുഭവങ്ങൾ- സമകാലിക വൈഭവം, സാംസ്കാരിക സമ്പന്നത, ഇന്ത്യൻ, ആഗോള സിനിമകളെ നിർവചിക്കുന്ന സീമാതീതമായ കഥാഖ്യാനശൈലി - തുടങ്ങിയവയിലൂടെ രൂപപ്പെടുത്തിയ പരിപാടികൾ ഈ പതിപ്പ് വാഗ്ദാനം ചെയ്യുന്നു.

ഈ വർഷത്തെ IFFI-യ്ക്ക് നാളെ തുടക്കമാകും. ഇന്ത്യയുടെ ചലച്ചിത്ര മേഖലയുടെ ആത്മാവ് ഉൾക്കൊള്ളുന്ന ജീവസുറ്റയിടങ്ങളായി ഗോവയുടെ തെരുവുകളെ മാറ്റുന്ന ഒരു ആകർഷകമായ ഉദ്ഘാടന ഘോഷയാത്രയോടെയാണ് മേള ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ എന്നിവിടങ്ങളിൾ നിന്നുള്ള ഗംഭീര ടാബ്ലോകൾ ഘോഷയാത്രയെ നയിക്കും. തുടർന്ന് ഇന്ത്യയിലെ പ്രധാന സ്റ്റുഡിയോകളിൽ നിന്നുള്ള വിസ്മയാവഹമായ സൃഷ്ടികളും NFDC-യുടെ 50 വർഷത്തെ പ്രവർത്തനത്തിനോടുള്ള ആദരമായുള്ള പ്രദർശനവും ഉണ്ടാകും. നൂറ് നാടോടി കലാകാരന്മാർ അണിനിരക്കുന്ന "ഭാരത് ഏക് സൂർ" എന്ന പരിപാടിയിൽ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള നൃത്തരൂപങ്ങൾ ഒരേ താളത്തിലേക്ക് ഇഴ ചേർക്കപ്പെടും. ഗൃഹാതുരത്വവും ആകർഷണീയതയും ഉൾചേർത്തുകൊണ്ട് ഛോട്ടാ ഭീം, ചുട്കി, മോട്ടു പട്‌ലു, ബിട്ടു ബഹാനെബാസ് എന്നിവർ ജനക്കൂട്ടത്തെ ആകർഷിക്കും. വർണ്ണങ്ങളുടെയും ഭാവനയുടെയും ഒരു ചലനാത്മക കവിതയായി നാളെ, IFFIയുടെ സമാരംഭം.

 ഘോഷയാത്ര ഗോവയിലൂടെ കടന്നുപോകുമ്പോൾ, അത് കേവലം മേളയ്ക്ക് തുടക്കം കുറിക്കുക മാത്രമല്ല, സർഗാത്മകതയുടെ ഉണർവിന്റെ ആഘോഷമായി മാറുകയും ചെയ്യും. ഓരോ ടാബ്ലോയും അത് പ്രതിനിധീകരിക്കുന്ന പ്രദേശത്തിന്റെ സ്പന്ദനങ്ങൾ വഹിക്കും. ഓരോ കലാപ്രകടനവും ആ ദേശത്തെ ജനങ്ങളുടെ ഹൃദയസ്പന്ദനത്തെ കേൾപ്പിക്കും. ഓരോ ഫ്രെയിമിൽ നിന്നും പ്രചോദിതമായ ഓരോ സൃഷ്ടിയും കഥാഖ്യാനത്തോടുള്ള ഇന്ത്യയുടെ കാലാതീതമായ കാല്പനിക പ്രണയത്തെ പ്രതിധ്വനിപ്പിക്കും. കടൽക്കാറ്റ് പോലെ സുഖകരമായ സംഗീതവും ഒരു സ്വപ്നദൃശ്യം പോലെ വിരിയുന്ന നിറങ്ങളുമായി ഈ ഉദ്ഘാടന ഘോഷയാത്ര, ചലച്ചിത്രമേളയെ ഇന്ത്യൻ സർഗ്ഗാത്മകതയുടെ എക്കാലത്തെയും തിളക്കമുള്ള ഒരു പതിപ്പ് ആക്കി മാറ്റും.

 കൂടാതെ, അന്താരാഷ്ട്ര മത്സരം, മികച്ച നവാഗത സംവിധായകന്റെ ചലച്ചിത്രം, ICFT-UNESCO ഗാന്ധി മെഡൽ, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊൺടാഷ്, പരീക്ഷണാത്മക ചലച്ചിത്രങ്ങൾ, UNICEF, റീസ്റ്റോർഡ് ക്ലാസിക്കുകൾ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾ ഉൾപ്പെടെ 15 മത്സരാധിഷ്ഠിതവും ക്യൂറേറ്റഡ് വിഭാഗങ്ങളും ഈ ചലച്ചിത്രമേളയിൽ ഉൾപ്പെടുന്നു. 56-ാമത് IFFI പരിപാടിയിൽ ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ (CMOT), വേവ്‌സ് ഫിലിം ബസാർ (19-ാം പതിപ്പ്), ദി നോളജ് സീരീസ്, സിനിമാ എഐ ഹാക്കത്തൺ, IFFIesta - സാംസ്കാരിക പ്രദർശനം, മാസ്റ്റർ ക്ലാസുകൾ, പാനൽ ചർച്ചകൾ & സംവേദനാത്മക പരിപാടികൾ എന്നിവ ഉൾപ്പെടുന്നു.

ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ (CMOT)/ നാളെയുടെ സർഗാത്മക പ്രതിഭകൾ : 13 ചലച്ചിത്ര നിർമ്മാണ മേഖലകളിലെ799 എൻട്രികളിൽ നിന്ന്, 124 യുവ സ്രഷ്ടാക്കളെ തിരഞ്ഞെടുത്തു.ഇതിൽ 56-ാമത് IFFI യിൽ ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോയുടെ ഭാഗമായി വേവ്സ് 2025 CIC ചലഞ്ചിലെ 24 വൈൽഡ്‌കാർഡ് വിജയികളും ഉൾപ്പെടുന്നു.

 വേവ്സ് ഫിലിം ബസാർ (19-ാം പതിപ്പ്): ഇന്ത്യയുടെ സുപ്രധാന ചലച്ചിത്ര വിപണി തിരികെയെത്തുന്നു :

സ്‌ക്രീൻറൈറ്റേഴ്‌സ് ലാബ്, വിപണി പ്രദർശനങ്ങൾ , വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷൻ മാർക്കറ്റുകൾ എന്നിവയിലായി 300 ലധികം ഫിലിം പ്രോജക്ടുകൾ
 സഹനിർമ്മാണ വിപണി വിഭാഗത്തിൽ 22 ഫീച്ചർ ഫിലിമുകളും 5 ഡോക്യുമെന്ററികളും
 ആകെ 20,000 യുഎസ് ഡോളറിന്റെ ധനസഹായം

 വേവ്സ് ഫിലിം ബസാർ (WFBR): ഒന്നിലധികം ഫോർമാറ്റുകളിലായി തിരഞ്ഞെടുത്ത 22 സിനിമകൾ

• 7 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 10 ലധികം ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രോത്സാഹന പ്രദർശനങ്ങളും
•അത്യാധുനിക VFX, CGI, ആനിമേഷൻ, ഡിജിറ്റൽ നിർമ്മാണ സാങ്കേതികവിദ്യകൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു പ്രത്യേക ടെക് പവലിയൻ.

CinemAI ഹാക്കത്തോൺ: IFFI 2025-ലെ ഒരു നൂതന സംരംഭമായ CinemAI ഹാക്കത്തോൺ, LTIMindtree, വേവ്സ് ഫിലിം ബസാർ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കും. ചലച്ചിത്ര സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും, സർട്ടിഫിക്കേഷൻ പ്രക്രിയകൾ ലളിതമാക്കുന്നതിനും, വ്യാജ പതിപ്പ് വിരുദ്ധ ചട്ടക്കൂടുകൾ കരുത്തുറ്റതാക്കുന്നതിനുമുള്ള IFFI-യുടെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നതിനായി ചലച്ചിത്രനിർമ്മാണത്തിൽ AI-അധിഷ്ഠിത നൂതനാശയങ്ങൾക്ക് ഈ പരിപാടി ശ്രദ്ധ നൽകുന്നു

IFFIesta : സാംസ്കാരിക പ്രദർശനം: സംഗീതം, പ്രകടനം, സർഗ്ഗാത്മക കലകൾ എന്നിവയുടെ നാല് ദിവസത്തെ ആഘോഷമായ IFFIesta, നവംബർ 21–24 മുതൽ വൈകുന്നേരം 6–8 വരെ ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ നടക്കും. തത്സമയ സാംസ്കാരിക പ്രകടനങ്ങളിലൂടെ കലാകാരന്മാരെയും പ്രേക്ഷകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പരിപാടി ഇന്ത്യയുടെ ഊർജ്ജസ്വലമായ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ എടുത്തുകാണിക്കുന്നു.

ഗുരു ദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപെൻ ഹസാരിക, സലിൽ ചൗധരി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവർത്തകരുടെയും കലാകാരന്മാരുടെയും ശതാബ്ദി വാർഷികത്തിൽ, ഐഎഫ്എഫ്ഐ അവർക്ക് ആദരാഞ്ജലി അർപ്പിക്കും. സലിൽ ചൗധരിയുടെ മുസാഫിറും ഋത്വിക് ഘട്ടക്കിന്റെ സുബർണരേഖയും ഐഎഫ്എഫ്ഐ 2025 ൽ പ്രദർശിപ്പിക്കും. ചലച്ചിത്ര മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ ഇതിഹാസ നടൻ രജനീകാന്തിനെ സമാപന ചടങ്ങിൽ ആദരിക്കും.

 എല്ലാ സംരംഭങ്ങളുടെയും പരിപാടികളുടെയും ആസൂത്രണം സൂക്ഷ്മമായും പ്രതിജ്ഞാബദ്ധതയോടെയും 24 മണിക്കൂറും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, കേന്ദ്ര വാർത്ത വിതരണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ഇന്ന് ഗോവയിലെ പനജിയിൽ IFFI വേദികൾ സന്ദർശിച്ച് അന്തിമഘട്ട അവലോകനം നടത്തി.

അടുത്ത ഒമ്പത് ദിനങ്ങളിലായി IFFI ആഘോശങ്ങളെ വരവേൽക്കാൻ ഗോവ വീണ്ടും ഒരുങ്ങിയിരിക്കുന്നു.

 IFFIയെ കുറിച്ച്:

1952-ൽ ആവിഷ്കൃതമായ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതനവും ബൃഹത്തായതുമായ ചലച്ചിത്ര ആഘോഷമാണ്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC), കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം, ഗോവ സംസ്ഥാന ഗവൺമെന്റിന്റെ എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവ എന്നിവയുടെ സംയുക്ത ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മേള, ആഗോള ചലച്ചിത്ര ശക്തി കേന്ദ്രമായി വളർന്നു. ഇവിടെ പുനഃനിർമിച്ച ക്ലാസിക്കുകൾ ധീരമായ പരീക്ഷണങ്ങളെ നേരിടുന്നു,ഇതിഹാസ പ്രതിഭകൾ നിർഭയരായ പുതുമുഖങ്ങളുമായി ഇടം പങ്കിടുന്നു. IFFI-യെ സവിശേഷമാക്കുന്നത് അതിന്റെ വൈവിധ്യവും വിപുലതയുമാണ്. അന്താരാഷ്ട്ര മത്സരങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, മാസ്റ്റർക്ലാസുകൾ, ആദരാർപ്പണ പരിപാടികൾ, ഊർജസ്വലമായ വേവ്സ് ഫിലിം ബസാർ എന്നിവയിൽ ആശയങ്ങളും കരാറുകളും സഹകരണങ്ങളും രൂപം കൊള്ളുന്നു. നവംബർ 20 മുതൽ 28 വരെ ഗോവയുടെ മനോഹരമായ തീരദേശ പശ്ചാത്തലത്തിൽ അരങ്ങേറുന്ന 56-ാമത് പതിപ്പ്, ലോക വേദിയിൽ വിവിധ ഭാഷകൾ, വിഭാഗങ്ങൾ, നൂതനാശയങ്ങൾ, ശബ്ദങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സർഗാത്മക വൈവിധ്യത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു ഉജ്ജ്വല വേദി വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ക്ലിക്ക് ചെയ്യുക:
 
*****

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2191944   |   Visitor Counter: 5

इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Konkani , Marathi , हिन्दी , Punjabi