രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി നവംബർ 20 മുതൽ 22 വരെ ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ സന്ദർശിക്കും
Posted On:
19 NOV 2025 5:39PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 നവംബർ 20 മുതൽ 22 വരെ ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.
നവംബർ 20-ന്, ഛത്തീസ്ഗഢ് ഗവൺമെന്‍റ് അംബികാപൂരിൽ സംഘടിപ്പിക്കുന്ന ജൻജാതീയ ഗൗരവ് ദിവസ് ആഘോഷ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും.
നവംബർ 21-ന്, സെക്കന്ദരാബാദ് ബൊലാറത്തിലെ രാഷ്ട്രപതി നിലയത്തിൽ വെച്ച് ഭാരതീയ കലാ മഹോത്സവം 2025 രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഭാരതീയ കലാ മഹോത്സവത്തിന്‍റെ രണ്ടാമത് പതിപ്പിൽ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ദാദ്ര & നഗർ ഹവേലി, ദമൻ & ദിയു എന്നിവിടങ്ങളിലെ സമ്പന്നമായ സാംസ്കാരിക, പാചക, കലാ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കും.
നവംബർ 22-ന്, പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ നടക്കുന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ പ്രത്യേക സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കും.
****
(Release ID: 2191859)
Visitor Counter : 9