ഉപരാഷ്ട്രപതിയുടെ കാര്യാലയം
നവംബർ 14-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 30-ാമത് സിഐഐ പങ്കാളിത്ത ഉച്ചകോടി ഉദ്ഘാടന സമ്മേളനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും
Posted On:
13 NOV 2025 3:10PM by PIB Thiruvananthpuram
2025 നവംബർ 14-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിക്കുന്ന 30-ാമത് സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) പങ്കാളിത്ത ഉച്ചകോടി ഉദ്ഘാടന സമ്മേളനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
സിഐഐയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വ്യവസായ - ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും (ഡിപിഐഐടി) ആന്ധ്രാപ്രദേശ് സർക്കാരും സംയുക്തമായാണ് നവംബർ 14, 15 തിയതികളില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
വ്യാപാര - നിക്ഷേപ ഭാവി രൂപപ്പെടുത്തുന്നതിന് ചിന്തകരും നയരൂപകർത്താക്കളും വ്യവസായ പ്രമുഖരും ആഗോള പങ്കാളികളും സിഐഐ ഉച്ചകോടിയില്‍ ഒത്തുചേരും. ‘സാങ്കേതികവിദ്യയും വിശ്വാസ്യതയും വ്യാപാരവും: നവ ഭൗമ സാമ്പത്തിക ക്രമത്തിന്റെ വഴികളിലൂടെ’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. 45 സെഷനുകളിലായി 72 അന്താരാഷ്ട്ര പ്രഭാഷകര്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയില്‍ 45 രാജ്യങ്ങളിലെ 300 വിദേശ പ്രതിനിധികളടക്കം 2,500 പ്രതിനിധികള്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(Release ID: 2189680)
Visitor Counter : 5