ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉത്പാദന രാജ്യം' ഫിൽട്ടർ നിർബന്ധമാക്കി ഉപഭോക്തൃ കാര്യ വകുപ്പ്

प्रविष्टि तिथि: 10 NOV 2025 4:16PM by PIB Thiruvananthpuram
 കേന്ദ്രഉപഭോക്തൃ കാര്യ വകുപ്പ്, കരട് ലീഗൽ മെട്രോളജി (പാക്കേജ്ഡ് ഉൽപ്പന്നങ്ങൾ) (രണ്ടാം) ഭേദഗതി നിയമങ്ങൾ, 2025 പുറപ്പെടുവിച്ചു. ഇത് പ്രകാരം, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈനിൽ വിൽക്കുന്ന പാക്കേജുചെയ്ത ഉൽപ്പന്നങ്ങൾ അവയുടെ 'ഉത്പാദന രാജ്യം' അടിസ്ഥാനമാക്കി തിരയാനും തരംതിരിക്കാനും കഴിയുന്ന തരത്തിൽ ഫിൽട്ടറുകൾ നിർബന്ധമായും പ്ലാറ്റ്ഫോമിൽ ലഭ്യമാക്കണം. ഇത് ഓൺലൈനായി ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ശാക്തീകരണത്തിനും സുതാര്യതയ്ക്കും സഹായിക്കും

ഓൺലൈനായി ഷോപ്പിംഗ് നടത്തുമ്പോൾ ഉൽപ്പന്നങ്ങളുടെ ഉറവിട രാജ്യം എളുപ്പത്തിൽ തിരിച്ചറിയാൻ അനുവദിക്കുന്നതിലൂടെ, കൃത്യമായ വിവരങ്ങൾ അറിഞ്ഞുകൊണ്ട് തീരുമാനങ്ങൾ എടുക്കാൻ ഉപഭോക്താക്കളെ ഈ ഭേദഗതി, പ്രാപ്തരാക്കുന്നു. ഉൽപ്പന്നങ്ങൾ ഏത് രാജ്യത്തിൽ നിന്നുള്ളവയാണ് എന്നതനുസരിച്ച് ഉൽപ്പന്നങ്ങൾ തിരയാനും തരംതിരിക്കാനും ഈ നിർദ്ദിഷ്ട സവിശേഷത ഉപഭോക്താക്കളെ സഹായിക്കും. ഇത് സുതാര്യത വർദ്ധിപ്പിക്കുകയും വിപുലമായ ഉൽപ്പന്നപട്ടികയിൽ നിന്നും അത്തരം വിവരങ്ങൾ കണ്ടെത്തുന്നതിന് വിനിയോഗിക്കേണ്ടിവരുന്ന സമയനഷ്ടം കുറയ്ക്കുകയും ചെയ്യും.

 2011 ലെ ലീഗൽ മെട്രോളജി ( പാക്കേജ്ഡ് ഉത്പന്നങ്ങൾ ) നിയമങ്ങളിൽ, ചട്ടം 6 ലെ, ഉപ ചട്ടം(10) ൽ, ഇനിപ്പറയുന്ന വിവരം ചേർക്കണം-അതായത് "ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഓരോ ഇ-കൊമേഴ്‌സ് സ്ഥാപനവും അവരുടെ ഉൽപ്പന്ന പട്ടികയ്‌ക്കൊപ്പം അവയുടെ ഉറവിട രാജ്യം സംബന്ധിച്ച തിരയാവുന്നതും തരംതിരിക്കാവുന്നതുമായ ഒരു ഫിൽട്ടർ നൽകണം."

കരട് ഭേദഗതി ചട്ടം പൊതുജനാഭിപ്രായത്തിനായി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തല്പരകക്ഷികളിൽ നിന്നുള്ള അഭിപ്രായങ്ങൾ 2025 നവംബർ 22 വരെ  dirwm-ca[at]nic[dot]in, ashutosh.agarwal13[at]nic[dot]in, അല്ലെങ്കിൽ mk.naik72[at]gov[dot]in എന്നിവയിലേക്ക് അയക്കാം. കരട് വിജ്ഞാപനം മന്ത്രാലയത്തിന്റെ വെബ്‌സറ്റിൽ ലഭ്യമാണ്
 
SKY
 
*****

(रिलीज़ आईडी: 2189076) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi , Tamil , Kannada