പ്രധാനമന്ത്രിയുടെ ഓഫീസ്
"നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ" സംബന്ധിച്ച ദേശീയ സമ്മേളനം ഉദ്ഘാടന ചടങ്ങിന്റെ നേർക്കാഴ്ചകൾ പ്രധാനമന്ത്രി പങ്കുവെച്ചു.
Posted On:
08 NOV 2025 10:22PM by PIB Thiruvananthpuram
"നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ" സംബന്ധിച്ച ദേശീയ സമ്മേളനം സുപ്രീം കോടതിയിൽ ഉദ്ഘാടനം ചെയ്തതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. നിയമസഹായ വിതരണ സംവിധാനവും നിയമ സേവന ദിനവുമായി ബന്ധപ്പെട്ട പരിപാടികളും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് പുതിയ കരുത്ത് പകരുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട 20-ാമത് ദേശീയ സമ്മേളനത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.
എക്സ് പോസ്റ്റുകളിൽ ശ്രീ. മോദി കുറിച്ചു:
"30 വർഷം പൂർത്തിയാക്കുന്ന ദേശീയ നിയമ സേവന അതോറിറ്റിക്ക് അഭിനന്ദനങ്ങൾ!
സുപ്രീം കോടതിയിൽ നടക്കുന്ന ഈ ദേശീയ സമ്മേളനം, നമ്മുടെ നീതിന്യായ സംവിധാനം എല്ലാവർക്കും പ്രാപ്യമാക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്."
"കഴിഞ്ഞ ഏതാനും വർഷങ്ങളായി, 'നീതി എളുപ്പത്തിൽ ലഭ്യമാക്കുക' എന്ന ലക്ഷ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ ഗവൺമെൻ്റ് നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
"സമൂഹത്തിലെ ദരിദ്രർക്കും, പാർശ്വവത്കരിക്കപ്പെട്ടവർക്കും, ദുർബല വിഭാഗങ്ങൾക്കും വേഗത്തിലും കുറഞ്ഞ ചിലവിലും നീതി ഉറപ്പാക്കാൻ വിവിധ പദ്ധതികളിലൂടെ സാധിച്ചു."
"ഇന്ത്യയുടെ പാരമ്പര്യങ്ങളിൽ മധ്യസ്ഥതയ്ക്ക് എപ്പോഴും സുപ്രധാന സ്ഥാനമുണ്ട്. പുതിയ മധ്യസ്ഥതാ നിയമം അതുമായി ബന്ധപ്പെട്ട ആധുനികവൽക്കരണത്തിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു."
"80,000-ത്തിലധികം വിധിന്യായങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉദ്യമം ശ്ലാഘനീയമാണ്. ഹൈക്കോടതികളും ജില്ലാ കോടതികളും ഈ ശ്രദ്ധേയമായ ശ്രമം മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്."
-NK-
(Release ID: 2187980)
Visitor Counter : 6