വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ന്യൂസിലാൻഡിലെ ഔദ്യോഗിക സന്ദർശനത്തിന്റെ രണ്ടാം ദിവസം കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ റോട്ടോറുവയിൽ നിരവധി ഉന്നതതല ചർച്ചകൾ നടത്തി

Posted On: 06 NOV 2025 6:14PM by PIB Thiruvananthpuram

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സമ്പർക്കം (കണക്റ്റിവിറ്റി), സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ,ഔദ്യോഗിക ന്യൂസിലാന്റ് സന്ദർശനത്തിന്റെ രണ്ടാം ദിനം, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ നിരവധി ഉന്നതതല ചർച്ചക നടത്തി.

റോട്ടോറുവയിലേക്കുള്ള യാത്രാമധ്യേ, എയർ ന്യൂസിലാൻഡ് സിഇഒ ശ്രീ. നിഖിൽ രവിശങ്കറുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രാദേശിക, ആഗോള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ വിമാനക്കമ്പനികളുടെ പങ്കിനെക്കുറിച്ചായിരുന്നു ചർച്ചകൾ. ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന മേഖലയെ എടുത്തുകാട്ടിയ  ശ്രീ. ഗോയൽ, വ്യോമ സേവനങ്ങളിലും വിനോദസഞ്ചാരത്തിലും സഹകരണം ശക്തിപ്പെടുത്തുന്നതിന് അത് വാഗ്ദാനം ചെയ്യുന്ന സുപ്രധാന അവസരങ്ങൾ അടിവരയിട്ടു.

റോട്ടോറുവയിൽ എത്തിയ ശ്രീ. ഗോയലിനെ റോട്ടോറുവ മേയർ ശ്രീമതി. ടാനിയ ടാപ്‌സെൽ സ്വീകരിച്ചു. ഊഷ്മളമായ സ്വാഗതത്തിന് മേയറോട് നന്ദി പറഞ്ഞ മന്ത്രി, നഗരത്തിന്റെ അതുല്യമായ പ്രകൃതി സൗന്ദര്യത്തെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും പ്രശംസിച്ചു. കൂടുതൽ ഉഭയകക്ഷി ഇടപെടലുകൾ വ്യാപാര, വിനോദസഞ്ചാര ബന്ധങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

മാവോറി സംസ്‌കാരത്തിന്റെയും കലയുടെയും ദേശീയ കേന്ദ്രമായ ടെ പുയയിൽ, ന്യൂസിലാൻഡിന്റെ വ്യാപാര മന്ത്രി ശ്രീ. ടോഡ് മക്ലേയുടെ സാന്നിധ്യത്തിൽ ശ്രീ ഗോയലിന് പരമ്പരാഗത മാവോറി സ്വീകരണം (പോവിരി) ലഭ്യമായി. പരമ്പരാഗത മന്ത്രങ്ങളും ഹോംഗി ആശംസകളും ഉൾപ്പെട്ട ചടങ്ങ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളതയും പരസ്പര ബഹുമാനവും പ്രതിഫലിപ്പിച്ചു. മാവോറി സമൂഹത്തെ അവരുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങൾക്ക് ശ്രീ. ഗോയൽ അഭിനന്ദിച്ചു. പ്രകൃതിയോടും സമൂഹത്തോടുമുള്ള സമാനമായ ആദരവിൽ, മാവോറി മൂല്യങ്ങളും ഇന്ത്യയുടെ സ്വന്തം നാഗരിക ധാർമ്മികതയും തമ്മിലുള്ള അനുരണനം അദ്ദേഹം ശ്രദ്ധിച്ചു. പ്രത്യേകിച്ച് പ്രകൃതിയോടും സമൂഹത്തോടുമുള്ള ആദരവിൽ, മാവോറി മൂല്യങ്ങളും ഇന്ത്യയുടെ സ്വന്തം സാംസ്കാരിക ധാർമ്മികതയും തമ്മിലുള്ള അനുരണനത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

പിന്നീട്, ഇരു രാജ്യങ്ങളിലെയും പ്രമുഖ ബിസിനസ്സ് പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവന്ന ഇന്ത്യ-ന്യൂസിലാന്റ് സിഇഒമാരുടെ വട്ടമേശ സമ്മേളനത്തിൽ ശ്രീ ഗോയലും ശ്രീ. ടോഡ് മക്ലേയും സഹ-അധ്യക്ഷരായി. സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഇന്ത്യയുടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഭൂപ്രകൃതിയെ ശ്രീ ഗോയൽ എടുത്തുകാണിക്കുകയും, സാങ്കേതികവിദ്യ, കൃഷി, വിദ്യാഭ്യാസം, ശുദ്ധമായ ഊർജ്ജം, വിനോദസഞ്ചാരം, സുസ്ഥിരത എന്നീ മേഖലകളിലെ സഹകരണത്തിനുള്ള വിശാലമായ സാധ്യതകൾ ഊന്നിപ്പറയുകയും ചെയ്തു.  ഇന്ത്യൻ വംശജരായ ബിസിനസ്സ് നേതാക്കളുടെ ശക്തമായ പങ്കാളിത്തത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും പരസ്പര വളർച്ചയ്ക്കായി ഇന്ത്യയുമായി ആഴത്തിലുള്ള പങ്കാളിത്തം പര്യവേക്ഷണം ചെയ്യാൻ ന്യൂസിലൻഡ് വ്യവസായമേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ജന്മനാടായ റോട്ടോറുവയിൽ മന്ത്രി മക്ലേ നൽകിയ ആതിഥ്യമര്യാദയ്ക്ക് അദ്ദേഹത്തോട്, ശ്രീ. ഗോയൽ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യ-ന്യൂസിലാൻഡ് ബന്ധങ്ങളെ കൂടുതൽ സൗഹൃദത്തിലേക്കും, സമൃദ്ധിയിലേക്കും, പുരോഗതിയിലേക്കും നയിക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ആവർത്തിച്ചുപറഞ്ഞു..=

****

 


(Release ID: 2187152) Visitor Counter : 3