പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏറ്റവും പുതിയ ക്യുഎസ് ഏഷ്യ സർവകലാശാല റാങ്കിങ്ങിൽ ഇന്ത്യൻ സർവകലാശാലകളുടെ എണ്ണത്തിലുണ്ടായ റെക്കോർഡ് വർധന സ്വാഗതംചെയ്ത് പ്രധാനമന്ത്രി

Posted On: 04 NOV 2025 9:22PM by PIB Thiruvananthpuram

കഴിഞ്ഞ ദശകത്തിൽ ക്യുഎസ് ഏഷ്യ സർവകലാശാല റാങ്കിങ്ങിൽ ഇന്ത്യൻ സർവകലാശാലകളുടെ എണ്ണത്തിലുണ്ടായ റെക്കോർഡ് വർധനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഗവേഷണത്തിലും നൂതനാശയങ്ങളിലും ഊന്നൽനൽകി നമ്മുടെ യുവതയ്ക്കു ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു ശ്രീ മോദി പറഞ്ഞു. “ഇന്ത്യയിലുടനീളം കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിലൂടെ ഈ മേഖലയിലെ സ്ഥാപനപരമായ ശേഷി ഞങ്ങൾ വർധിപ്പിക്കുകയാണ്” - ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“കഴിഞ്ഞ ദശകത്തിൽ ക്യുഎസ് ഏഷ്യ സർവകലാശാല റാങ്കിങ്ങിൽ ഇന്ത്യൻ സർവകലാശാലകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടായതായി കാണുന്നതിൽ സന്തോഷം. ഗവേഷണത്തിലും നൂതനത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മുടെ യുവാക്കൾക്കു ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്, നമ്മുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലുടനീളം കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിലൂടെ ഈ മേഖലയിൽ സ്ഥാപനപരമായ ശേഷിയും ഞങ്ങൾ വർധിപ്പിക്കുകയാണ്.”

 

-NK-

(Release ID: 2186492) Visitor Counter : 4
Read this release in: English , Marathi , Telugu