ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2025 നവംബർ 5 ന് ഛത്തീസ്ഗഡ് സന്ദർശിക്കും. നവ റായ്പൂരിലും രാജ്‌നന്ദ്‌ഗാവിലും നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കു൦.
Posted On:
04 NOV 2025 4:01PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2025 നവംബർ 4-5 തീയതികളിൽ ഛത്തീസ്ഗഢ് സന്ദർശിക്കും. അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഛത്തീസ്ഗഢ് സന്ദർശനമാണിത്. സന്ദർശന വേളയിൽ, ഛത്തീസ്ഗഢ് രൂപീകരണത്തിന്റെ 25-ാം വാർഷികത്തിന്റെ പ്രതീകമായ രജത് മഹോത്സവ് ആഘോഷങ്ങളിൽ ഉൾപ്പെടെ നവ റായ്പൂരിലും രാജ്‌നന്ദ്‌ഗാവിലും നടക്കുന്ന വിവിധ പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
കേരള൦, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഉപരാഷ്ട്രപതി ഇന്ന് വൈകുന്നേരം റായ്പൂരിലെത്തും.
2025 നവംബർ 5 ന്, ശ്രീ സി. പി. രാധാകൃഷ്ണന് റായ്പൂരിലെ രാജ്ഭവനിൽ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് നവ റായ്പൂരിലെ സെന്ദ് തടാകത്തിൽ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം (SKAT) അവതരിപ്പിക്കുന്ന എയർ ഷോയ്ക്ക് അദ്ദേഹം സാക്ഷ്യം വഹിക്കും. 1996 ൽ രൂപീകൃതമായ സൂര്യകിരൺ എയറോബാറ്റിക് ടീം, കൃത്യതയാർന്ന പറക്കലിനും ദൃശ്യ മികവാർന്ന ആകാശ പ്രദർശനങ്ങൾക്കും പേരുകേട്ടതാണ്.
2025 നവംബർ 5 ന് രാജ്‌നന്ദ്‌ഗാവിലെ ഉദയാചൽ മൾട്ടി-സ്പെഷ്യാലിറ്റി ഐ കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിക്കും.
ശേഷം, രാജ്‌നന്ദ്‌ഗാവിൽ നടക്കുന്ന ലഖ് പതി ദീദി സമ്മേളനത്തിൽ ശ്രീ സി പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
വൈകുന്നേരം നവ റായ്പൂരിൽ നടക്കുന്ന ഛത്തീസ്ഗഢ് രജത് മഹോത്സവിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം അദ്ദേഹം തന്റെ സന്ദർശനം അവസാനിപ്പിക്കു൦. ഛത്തീസ്ഗഢ് രൂപീകരണത്തിന്റെ 25-ാം വാർഷിക൦ അടയാളപ്പെടുത്തുന്നതിനാണ് രജത് മഹോത്സവ് ആഘോഷിക്കുന്നത്.
SKY
*****
(Release ID: 2186340)
Visitor Counter : 9