ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രോഹൻ ബൊപ്പണ്ണയുടെ ശ്രേഷ്ഠമായ ടെന്നീസ് കരിയറിന് ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ അദ്ദേഹത്തെ അഭിനന്ദിച്ചു

प्रविष्टि तिथि: 02 NOV 2025 6:21PM by PIB Thiruvananthpuram
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഉജ്ജ്വലമായ കരിയറിന് ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹൻ ബൊപ്പണ്ണയ്ക്ക്, ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
 
പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലും രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായി ഉജ്വല നേട്ടമാണ് അദ്ദേഹം കൈവരിച്ചത്. കൂടാതെ  ഈ രണ്ട് വിഭാഗങ്ങളിലും രണ്ടുതവണയായി നാല് ഗ്രാൻഡ് സ്ലാം ഫൈനലുകളിലും ഇടം നേടിയ ബൊപ്പണ്ണയുടെ മഹത്തായ വിജയ യാത്രയെ ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
 
ഏറ്റവും പ്രായം കൂടിയ പുരുഷ ഗ്രാൻഡ് സ്ലാം ജേതാവും പുരുഷ ഡബിൾസിൽ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരവുമായി ചരിത്രം സൃഷ്ടിച്ചതിന് ബൊപ്പണ്ണയെ ശ്രീ രാധാകൃഷ്ണൻ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും മികച്ച വിജയത്തിനായുള്ള പരിശ്രമവും തലമുറകളായി കായികതാരങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
****

(रिलीज़ आईडी: 2185609) आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil