പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത സാഹിത്യകാരനും വിദ്യാഭ്യാസവിദഗ്ദ്ധനുമായ രാംദരാശ് മിശ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
01 NOV 2025 2:27PM by PIB Thiruvananthpuram
പ്രശസ്ത സാഹിത്യകാരനും വിദ്യാഭ്യാസവിദഗ്ദ്ധനുമായ രാംദരാശ് മിശ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഹിന്ദി, ഭോജ്പുരി സാഹിത്യരംഗത്ത് നികത്താനാവാത്ത നഷ്ടമാണ് രാംദരാശ് മിശ്ര ജിയുടെ വിയോഗമെന്ന് ശ്രീ മോദി പറഞ്ഞു. തന്റെ ജനപ്രിയ രചനകളുടെ പേരിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:
“जाने-माने साहित्यकार और शिक्षाविद रामदरश मिश्र जी के निधन से अत्यंत दुख हुआ है। उनका जाना हिंदी और भोजपुरी साहित्य के लिए अपूरणीय क्षति है। अपनी लोकप्रिय रचनाओं के लिए वे सदैव याद किए जाएंगे। शोक की इस घड़ी में उनके परिजनों और प्रशंसकों के प्रति मेरी गहरी संवेदनाएं। ओम शांति!”