ധനകാര്യ മന്ത്രാലയം
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2025 ഒക്ടോബർ 30 മുതൽ നവംബർ 2 വരെ ഭൂട്ടാനിൽ ഔദ്യോഗിക സന്ദർശനം നടത്തും
प्रविष्टि तिथि:
30 OCT 2025 2:09PM by PIB Thiruvananthpuram
2025 ഒക്ടോബർ 30 മുതൽ നവംബർ 2 വരെ ഭൂട്ടാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിന്റെ പ്രതിനിധി സംഘത്തെ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നയിക്കും.
1765 ൽ സ്ഥാപിതമായതും നൂതന ബുദ്ധമത പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 100 ലധികം സന്യാസിമാർ താമസിക്കുന്നതുമായ ചരിത്രപ്രസിദ്ധമായ സാങ്‌ചെൻ ചോഖോർ ആശ്രമം സന്ദർശിച്ചു കൊണ്ടാണ് കേന്ദ്ര ധനകാര്യ മന്ത്രി ഔദ്യോഗിക പര്യടനം ആരംഭിക്കുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി, ശ്രീമതി സീതാരാമൻ കേന്ദ്ര ഗവൺമെന്റിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന നിരവധി പ്രധാന പദ്ധതികൾ സന്ദർശിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ഇതിൽ കുരെച്ചു ജലവൈദ്യുത നിലയവും അണക്കെട്ടും, ഗ്യാൽസുങ് അക്കാദമി, സാങ്‌ചെൻ ചോഖോർ ആശ്രമം, പുനാഖ സോങ് എന്നിവ ഉൾപ്പെടുന്നു.
ഭൂട്ടാൻ രാജാവ് H.E. ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്, ഭൂട്ടാൻ പ്രധാനമന്ത്രി H.E ദാഷോ ഷെറിംഗ് ടോബ്‌ഗെ എന്നിവരെ കേന്ദ്ര ധന മന്ത്രി സന്ദർശിക്കും. ഇന്ത്യ-ഭൂട്ടാൻ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ഭൂട്ടാൻ ധനമന്ത്രി ലെക്കെ ദോർജിയുമായി ശ്രീമതി സീതാരാമൻ ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും.
ഔദ്യോഗിക പരിപാടിയുടെ ഭാഗമായി, ശ്രീമതി സീതാരാമൻ ഇനി പറയുന്നവ ഉൾപ്പെടെ പ്രധാന വികസന സംരംഭങ്ങളെക്കുറിച്ചുള്ള അവതരണങ്ങളിൽ പങ്കെടുക്കും:
•ഡ്രൂക്ക് ഗ്രീൻ പവർ കോർപ്പറേഷൻ ലിമിറ്റഡ് (ഡിജിപിസി) ഭൂട്ടാന്റെ ഊർജ്ജ മേഖല;
•ഭൂട്ടാന്റെ 21-ാം നൂറ്റാണ്ടിലെ സാമ്പത്തിക പദ്ധതി
•ഡ്രൂക്ക് പിഎൻബിയും ബാങ്ക് ഓഫ് ഭൂട്ടാനും ചേർന്നുള്ള ഭൂട്ടാനിലെ ബാങ്കിംഗ്/സാമ്പത്തിക മേഖല;
•ഗെലെഫു മൈൻഡ്ഫുൾനെസ് സിറ്റി പദ്ധതി
കേന്ദ്ര ധനമന്ത്രി കുടിൽ & ചെറുകിട വ്യവസായ വിപണിയും സന്ദർശിക്കും. അവിടെ ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന് അവർ സാക്ഷ്യം വഹിക്കും.ഇത് ഇരു രാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന ഡിജിറ്റൽ, സാമ്പത്തിക ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.
ഔദ്യോഗിക സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ, ശ്രീമതി സീതാരാമൻ ഭൂട്ടാനിലെ പഴമ കൊണ്ടും വലിപ്പം കൊണ്ടും രണ്ടാം സ്ഥാനത്തുള്ള വിഹാരമായ പുനാഖ സോങ് സന്ദർശിക്കും.അതിന് അനുബന്ധമായി, ശ്രീമതി സീതാരാമൻ ഭൂട്ടാനിലെ കർഷകരുമായി അവരുടെ കാർഷിക രീതികൾ, വെല്ലുവിളികൾ, അവസരങ്ങൾ എന്നിവയെക്കുറിച്ച് സംവദിക്കും.
പരസ്പര ബഹുമാനം, വിശ്വാസം, മേഖലയിലെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പൊതുവായ പ്രതിജ്ഞാബദ്ധത എന്നിവയിൽ വേരൂന്നിയ, ഭൂട്ടാനുമായി നിലനിൽക്കുന്ന ഇന്ത്യയുടെ പങ്കാളിത്തത്തെ ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു
SKY
*********
(रिलीज़ आईडी: 2184225)
आगंतुक पटल : 27