രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav

2025-26 റാബി സീസണിലെ ഫോസ്ഫേറ്റ്, പൊട്ടാസ്യം വളങ്ങളുടെ പോഷക അധിഷ്ഠിത സബ്‌സിഡി നിരക്കുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Posted On: 28 OCT 2025 3:07PM by PIB Thiruvananthpuram

2025-26 ലെ റാബി സീസണിലെ (01.10.2025 മുതൽ 31.03.2026 വരെ) ഫോസ്ഫേറ്റ്, പൊട്ടാസ്യം (P&K) വളങ്ങളുടെ പോഷക അധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള വളം വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 2025-26 ലെ റാബി സീസണിലേക്കുള്ള താൽക്കാലിക ബജറ്റ് ആവശ്യകത ഏകദേശം 37,952.29 കോടി രൂപയാണ്. ഇത് 2025 ലെ ഖാരിഫ് സീസണിലെ ബജറ്റ് ആവശ്യകതയേക്കാൾ ഏകദേശം 736 കോടി രൂപ കൂടുതലാണ്.

കർഷകർക്ക് താങ്ങാവുന്ന വിലയിൽ വളങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ 2025-26 റാബിയിലെ അംഗീകൃത നിരക്കുകളുടെ അടിസ്ഥാനത്തിൽ (01.10.2025 മുതൽ 31.03.2026 വരെ ബാധകം) ഡൈ അമോണിയം ഫോസ്ഫേറ്റ് (DAP), NPKS (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്, സൾഫർ) ഗ്രേഡുകൾ ഉൾപ്പെടെയുള്ള പി & കെ വളങ്ങളുടെ സബ്സിഡി  അനുവദിക്കും.

നേട്ടങ്ങൾ:   

സബ്സിഡി നിരക്കിൽ കർഷകർക്ക് വളങ്ങളുടെ ലഭ്യത ഉറപ്പാക്കും.

രാസവളങ്ങളുടെയും ഇൻപുട്ടുകളുടെയും അന്താരാഷ്ട്ര വിലയിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത് പി & കെ വളങ്ങളുടെ സബ്സിഡി യുക്തിസഹമാക്കൽ.

പശ്ചാത്തലം: 

ഡൈ അമോണിയം ഫോസ്ഫേറ്റ് (DAP) ഉൾപ്പെടെയുള്ള 28 ഗ്രേഡ് പി & കെ വളങ്ങൾ ​ഗവൺമെന്റ് വളം നിർമ്മാതാക്കൾ/ഇറക്കുമതിക്കാർ വഴി കർഷകർക്ക് സബ്സിഡി വിലയിൽ ലഭ്യമാക്കുന്നു. പി & കെ വളങ്ങളുടെ സബ്സിഡി  01.04.2010 മുതൽ NBS സ്കീം വഴി നിയന്ത്രിക്കപ്പെടുന്നു. കർഷക സൗഹൃദ സമീപനത്തിന് അനുസൃതമായി, കർഷകർക്ക് താങ്ങാവുന്ന വിലയിൽ പി & കെ വളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. യൂറിയ, ഡിഎപി, എംഒപി, സൾഫർ തുടങ്ങിയ രാസവളങ്ങളുടെയും ഇൻപുട്ടുകളുടെയും അന്താരാഷ്ട്ര വിലയിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത്, ഡിഎപി, എൻപികെഎസ് ഗ്രേഡുകൾ ഉൾപ്പെടെയുള്ള ഫോസ്ഫറ്റിക്, പൊട്ടാസ്യം (പി & കെ) വളങ്ങൾക്ക് 2025-26 റാബിയിലെ എൻ‌ബി‌എസ് നിരക്കുകൾ 1.10.2025 മുതൽ 31.03.2026 വരെ പ്രാബല്യത്തിൽ വരുത്താൻ ​ഗവൺമെന്റ് തീരുമാനിച്ചു. കർഷകർക്ക് താങ്ങാവുന്ന വിലയിൽ വളങ്ങൾ ലഭ്യമാകുന്നതിനായി അംഗീകൃതവും വിജ്ഞാപനം ചെയ്തതുമായ നിരക്കുകൾ പ്രകാരം രാസവള കമ്പനികൾക്ക് സബ്സിഡി നൽകും.

***

NK


(Release ID: 2183333) Visitor Counter : 8