ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇലക്ട്രോണിക്സ്,വിവരസാങ്കേതിക,വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയങ്ങളിലെ പ്രധാന സംരംഭങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിയെ അറിയിച്ചു

Posted On: 24 OCT 2025 8:25PM by PIB Thiruvananthpuram

ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിനും വിവര, ആശയവിനിമയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും മന്ത്രാലയങ്ങൾ നടത്തുന്ന ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.

 ടയർ -2,ടയർ -3 നഗരങ്ങളെ  സോഫ്റ്റ്‌വെയറിൻ്റേയും നവീകരണത്തിൻ്റേയും കേന്ദ്രങ്ങളായി വികസിപ്പിക്കണമെന്ന് ശ്രീ സി.പി രാധാകൃഷ്ണൻ

കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വാണിജ്യ, വ്യവസായ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ എന്നിവർ ഇന്ന് പാർലമെൻ്റ് ഹൗസിൽ ഉപരാഷ്ട്രപതി ശ്രീ സി. പി രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിനും രാജ്യത്തിൻ്റെ  വിവര, ആശയവിനിമയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക്സ്, വിവരസാങ്കേതിക,വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയങ്ങളുടെ പ്രധാന സംരംഭങ്ങൾ,നേട്ടങ്ങൾ,ഭാവിയിലേക്കുള്ള രൂപരേഖകൾ എന്നിവയേക്കുറിച്ച് കൂടിക്കാഴ്ചയിൽ ഉപരാഷ്ട്രപതിയോട് ഇവർ വിശദീകരിച്ചു.

ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും, നൂതനാശയങ്ങളാൽ നയിക്കപ്പെടുന്നതും,വിവരബോധമുള്ളതുമായ  സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇരു മന്ത്രാലയങ്ങളും നൽകിയ പരിവർത്തനാത്മകമായ സംഭാവനകളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ടയർ-2,ടയർ-3 നഗരങ്ങളെ ഉയർന്നതലത്തിലുള്ള സോഫ്റ്റ്‌വെയറിൻ്റേയും നവീകരണത്തിൻ്റേയും കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തിൻ്റേയും ഡിജിറ്റൽ ഉള്ളടക്ക സൃഷ്ടിയിൽ നവീകരണം പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു.

****************************


(Release ID: 2182359) Visitor Counter : 11