തെരഞ്ഞെടുപ്പ് കമ്മീഷന്‍
SIR തയ്യാറെടുപ്പിനെക്കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ദ്വിദിന സമ്മേളനത്തിന് സമാപനമായി
Posted On:
23 OCT 2025 4:59PM by PIB Thiruvananthpuram
1. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ദ്വിദിന സമ്മേളനം ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ മാനേജ്‌മെന്റിൽ (ഐഐഐഡിഇഎം) സമാപിച്ചു.
2. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ അധ്യക്ഷനായിരുന്നു.
3. രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒമാർ സമ്മേളനത്തിൽ പങ്കെടുത്തു.
4.അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR)മായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അന്തിമമാക്കാൻ കമ്മീഷൻ സിഇഒമാർക്ക് നിർദ്ദേശം നൽകി. SIR പ്രക്രിയയെക്കുറിച്ച് കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥരുടെ അവതരണങ്ങൾക്ക് ശേഷം, സിഇഒമാർ ഉന്നയിച്ച ചോദ്യങ്ങൾക്കും നിവൃത്തി വരുത്തി.
5.സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിലവിലെ വോട്ടർമാരെ,ഇവിടങ്ങളിലെ അവസാന SIR പ്രകാരമുള്ള വോട്ടർ മാരുമായി താരതമ്യം ചെയ്യാൻ സിഇഒമാർക്ക് മുമ്പ് നൽകിയ നിർദ്ദേശങ്ങളിൽ ഉണ്ടായ പുരോഗതി കമ്മീഷൻ വിലയിരുത്തി.
6.സമീപഭാവിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശമായ അസം, തമിഴ്‌നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സിഇഒമാരുമായും കമ്മീഷൻ നേരിട്ട് സംവദിച്ചു.
7. 2025 സെപ്റ്റംബർ 10-ന് നടന്ന SIR തയ്യാറെടുപ്പ് വിശകലന സമ്മേളനത്തിന്റെ തുടർച്ചയായാണ് ഈ സമ്മേളനം നടന്നത്. ഈ സമ്മേളനത്തിൽ എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും അവസാനമായി പൂർത്തിയാക്കിയ എസ്‌ഐആർ പ്രകാരം വോട്ടർമാരുടെ എണ്ണം, അവസാന എസ്‌ഐആറിന്റെ യോഗ്യതാ തീയതി, അതത് സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വോട്ടർ പട്ടിക എന്നിവയെക്കുറിച്ച് വിശദമായ അവതരണങ്ങൾ നടത്തി.
***
NK
(Release ID: 2181908)
Visitor Counter : 11