രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യന്‍ നാവികസേന കമാന്‍ഡര്‍മാരുടെ സമ്മേളനത്തിന്റെ രണ്ടാം പതിപ്പിന് 2025 ഒക്ടോബര്‍ 22 ന് തുടക്കമാകും

Posted On: 21 OCT 2025 4:44PM by PIB Thiruvananthpuram
വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ഇന്ത്യന്‍ നാവികസേന കമാന്‍ഡര്‍മാരുടെ സമ്മേളനത്തിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാം പതിപ്പ് 2025 ഒക്ടോബര്‍ 22 മുതല്‍ 24 വരെ ന്യൂഡല്‍ഹിയില്‍ നടക്കും.'ഓപ്പറേഷന്‍ സിന്ദൂര്‍', നാവികസേനയുടെ ഉയര്‍ന്ന പ്രവര്‍ത്തന വേഗത, പോരാട്ട തയ്യാറെടുപ്പുകള്‍  എന്നിവയുടെ പശ്ചാത്തലത്തില്‍ ഈ സമ്മേളനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. പോരാട്ട ശേഷി, പരസ്പര പ്രവര്‍ത്തനക്ഷമത, ഇന്ത്യന്‍ സൈന്യം, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുമായുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ നാവികസേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉയര്‍ന്നുവരുന്ന ഭീഷണികളെ തടയുന്നതിനും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ഇന്‍ഡോ-പസഫിക് മേഖലയിലും സമുദ്ര വൈദഗ്ദ്ധ്യം പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള നാവികസേനയുടെ ദൃഢനിശ്ചയത്തിന് അടിവരയിടുന്നു.

സമ്മേളനത്തില്‍, രാജ്യരക്ഷാ മന്ത്രിയും കാബിനറ്റ് സെക്രട്ടറിയും നാവിക കമാന്‍ഡര്‍മാരെ അഭിസംബോധന ചെയ്യും. വിശാലമായ ദേശീയ താല്‍പര്യങ്ങളെക്കുറിച്ചും 2047 ഓടെ വികസിത ഭാരതമെന്ന ദര്‍ശനത്തെക്കുറിച്ചും അവര്‍ക്ക് കാഴ്ചപ്പാട് നല്കും. ദേശീയ നേതാക്കളുമായും ഉന്നത ഭരണാധികാരികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്നതിനും നിലവിലെ ഭൗമതന്ത്രപരമായ സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന ബഹുമുഖ വെല്ലുവിളികളെ ലഘൂകരിക്കുന്നതിനുള്ള നാവികസേനയുടെ കാഴ്ചപ്പാട് മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി ഈ സമ്മേളനം പ്രവര്‍ത്തിക്കും.

പ്രതിരോധ സേനാമേധാവിയുടേയും വ്യോമസേനാമേധാവിയുടേയും പ്രസംഗങ്ങളും മുതിര്‍ന്ന നാവിക നേതൃത്വവുമായുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ ഉള്‍പ്പെടുന്നു. സംയുക്ത ആസൂത്രണത്തിലും പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണത്തിലും സംയുക്തശേഷി പ്രയോജനപ്പെടുത്തുന്നതിനും ശേഷിവികസനത്തിനായി വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിനും ആശയവിനിമയം ലക്ഷ്യമിടുന്നു.

ഇന്ത്യയുടെ പ്രാഥമിക ഉത്തരവാദിത്ത മേഖലയായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍  നാവികസേനാ മേധാവിയും കമാന്‍ഡര്‍-ഇന്‍-ചീഫുമാരും ചേര്‍ന്ന് അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. നിലവിലെ സാഹചര്യങ്ങളില്‍ വിവിധ ഓപ്പറേഷണല്‍ ചുമതലകളുമായി ബന്ധപ്പെട്ട നാവിക പ്രവര്‍ത്തനങ്ങള്‍, പരിശീലനം, വിഭവങ്ങളുടെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മാതൃകകളും ചര്‍ച്ചയുടെ അജണ്ടയായിരിക്കും. പ്രധാന സഹായക ഘടകങ്ങള്‍, മെച്ചപ്പെട്ട ഓപ്പറേഷണല്‍ ലോജിസ്റ്റിക്‌സ്, ഡിജിറ്റൈസേഷന്‍ എന്നിവയുള്‍പ്പെടെ ഭാവി സാധ്യതകള്‍ക്കായുള്ള നാവികസേനയുടെ രൂപരേഖയും കമാന്‍ഡര്‍മാര്‍ പരിശോധിക്കും. സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷത്തില്‍ യുദ്ധ പരിഹാരങ്ങള്‍ക്കും സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിര്‍മിതബുദ്ധി, ബിഗ് ഡാറ്റ, മെഷീന്‍ ലേണിംഗ്  തുടങ്ങിയ വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ അവലോകനം ചെയ്യുന്നതിനാണ് ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

സമ്മേളനത്തിന്റെ വിശാലമായ പശ്ചാത്തലത്തില്‍, പശ്ചിമകിഴക്കന്‍ തീരപ്രദേശങ്ങളിലെ പ്രവര്‍ത്തന തയ്യാറെടുപ്പുകള്‍, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ തദ്ദേശീയവത്കരണവും നവീകരണവും വര്‍ദ്ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ മഹാസാഗര്‍ (എല്ലാ മേഖലകളിലേയും സുരക്ഷയ്ക്കായുള്ള പരസ്പരവും സമഗ്രവുമായ മുന്നേറ്റം)എന്ന ദര്‍ശനം പ്രോത്സാഹിപ്പിക്കുക, ഇന്ത്യന്‍ നാവികസേനയെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ഇന്‍ഡോ പസഫിക് മേഖലയിലും വിശ്വാസയോഗ്യമായ സുരക്ഷാ പങ്കാളിയായി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയില്‍ നാവികസേനയുടെ ഉന്നത നേതൃത്വം അവലോകനം നടത്തും.
 
****

(Release ID: 2181373) Visitor Counter : 5