ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ശ്രീ സി.പി രാധാകൃഷ്ണൻ ഇന്ന് പാർലമെൻ്റ് ഹൗസിലുള്ള രാജ്യസഭാ സെക്രട്ടേറിയറ്റിലെ വിവിധ വിഭാഗങ്ങളിൽ സന്ദർശനം നടത്തി.
Posted On:
21 OCT 2025 4:27PM by PIB Thiruvananthpuram
ഇന്ത്യയുടെ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ശ്രീ സി.പി രാധാകൃഷ്ണൻ ഇന്ന് പാർലമെൻ്റ് ഹൗസിലുള്ള രാജ്യസഭാ സെക്രട്ടേറിയറ്റിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു.ടേബിൾ ഓഫീസ്,ലെജിസ്ലേറ്റീവ് വിഭാഗം,ചോദ്യോത്തര വിഭാഗം,അംഗങ്ങളുടെ ശമ്പളവും അലവൻസുകളുമായി ബന്ധപ്പെട്ട വിഭാഗം,അംഗങ്ങളുടെ സൗകര്യ വിഭാഗം,ബിൽ ഓഫീസ്,നോട്ടീസ് ഓഫീസ്,ലോബി ഓഫീസ്, റിപ്പോർട്ടേഴ്‌സ് ബ്രാഞ്ച് എന്നിവയുൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്‍.
സന്ദർശന വേളയിൽ,ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ശ്രീ സി.പി. രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും സംവദിക്കുകയും അവർക്ക് ദീപാവലി ആശംസകൾ നേരുകയും ചെയ്തു.രാജ്യസഭയുടെ സുഗമവും ഫലപ്രദവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അർപ്പണബോധത്തോടെയും പ്രൊഫഷണലിസത്തോടെയും സംഭാവന നല്കാനും പാർലമെൻ്ററി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും രാഷ്ട്രസേവനത്തിൽ പ്രതിജ്ഞാബദ്ധരായി നിലകൊള്ളാനും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ശ്രീ സി.പി രാധാകൃഷ്ണൻ പ്രോത്സാഹിപ്പിച്ചു.
GG
***
(Release ID: 2181325)
Visitor Counter : 6