രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദീപാവലിയുടെ പൂർവ്വ സന്ധ്യയിൽ രാഷ്ട്രപതി ആശംസകൾ നേർന്നു

Posted On: 19 OCT 2025 6:19PM by PIB Thiruvananthpuram
ദീപാവലിയുടെ പൂർവ്വ സന്ധ്യയിൽ ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ പൗരൻമാർക്ക് ആശംസകൾ നേർന്നു.

ദീപാവലി ആഘോഷത്തിൻ്റെ ശുഭവേളയിൽ, ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും എൻ്റെ ഹൃദയംഗമമായ അഭിവാദ്യങ്ങളും ശുഭാശംസകളും അറിയിക്കുന്നു' എന്ന് രാഷ്ട്രപതി തൻ്റെ സന്ദേശത്തിൽ പറഞ്ഞു.

അത്യുത്സാഹത്തോടെയും ഏറെ ആവേശത്തോടെയും ആഘോഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും ജനകീയ ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഈ ഉത്സവം അന്ധകാരത്തിന് മേലുള്ള പ്രകാശത്തിൻ്റെയും, അജ്ഞതയ്ക്കു മേലുള്ള അറിവിൻ്റെയും, തിന്മയ്ക്കു മേലുള്ള നന്മയുടെയും വിജയത്തെ പ്രതീകവത്കരിക്കുന്നു. രാജ്യമെമ്പാടും അതിയായ ആവേശത്തോടെ ആഘോഷിക്കുന്ന ദീപാവലിയുടെ ശുഭമുഹൂർത്തം പരസ്പര സ്‌നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം നൽകുന്നു. ഈ ദിവസം വിശ്വാസികൾ സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു.

ആത്മപരിശോധനയ്ക്കും സ്വയം മെച്ചപ്പെടുത്തലിനുമുള്ള ഒരു അവസരം കൂടിയാണ് സന്തോഷത്തിൻ്റെ ഈ ഉത്സവം. നിർധനരെയും പരിഗണന ആവശ്യമുള്ളവരെയും സഹായിക്കാനും പിന്തുണയ്ക്കാനും അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാനുമുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം.

''ദീപാവലി സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും പരിസ്ഥിതി സൗഹൃദപരമായും ആഘോഷിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ ദീപാവലി എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെ.''

രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക-
**************

(Release ID: 2180914) Visitor Counter : 5