തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാറിലെ തെരഞ്ഞെടുപ്പുപ്രക്രിയയും 8 നിയമസഭാമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും സൂക്ഷ്മമായി നിരീക്ഷിക്കാൻ ECI നിരീക്ഷകരെ നിയമിച്ചു

Posted On: 19 OCT 2025 3:25PM by PIB Thiruvananthpuram

നടപടി എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പും തുല്യ അവസരവും ഉറപ്പാക്കാൻ

 

ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാർ നിയമസഭയിലേക്കുള്ള 2025-ലെ പൊതുതെരഞ്ഞെടുപ്പിനും 8 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്കുമുള്ള സമയക്രമം പ്രഖ്യാപിച്ചു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിനു കമ്മീഷനെ സഹായിക്കാൻ, ഭരണഘടനയുടെ 324-ാം അ‌നുച്ഛേദവും 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 20B-ഉം കമ്മീഷനു നൽകുന്ന വിപുലമായ അധികാരങ്ങൾ ഉപയോഗിച്ച് കമ്മീഷൻ കേന്ദ്രനിരീക്ഷകരെ നിയമിച്ചു.

2025-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിനായി 121 പൊതു നിരീക്ഷകരെയും 18 പൊലീസ് നിരീക്ഷകരെയും രണ്ടാംഘട്ടത്തിനായി 122 പൊതു നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്. 8 നിയമസഭാമണ്ഡലങ്ങളിലായി നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ 8 ജനറൽ നിരീക്ഷകരെയും 8 പൊലീസ് നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്.

വിവിധ മണ്ഡലങ്ങളിലേക്കു നിയോഗിക്കപ്പെട്ടശേഷം, എല്ലാ നിരീക്ഷകരും അവർക്ക് അനുവദിച്ച മണ്ഡലങ്ങളിൽ ആദ്യവട്ടസന്ദർശനം ഇതിനകം പൂർത്തിയാക്കി; ഇപ്പോൾ അതതു മണ്ഡലങ്ങളിൽ തിരിച്ചെത്തി.

തെരഞ്ഞെടുപ്പുപ്രക്രിയ മുഴുവനും സൂക്ഷ്മമായി നിരീക്ഷിക്കാനും സുതാര്യവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നുവെന്ന് ഉറപ്പാക്കാനും നിരീക്ഷകർക്ക് ECI നിർദേശം നൽകിയിട്ടുണ്ട്.

രാഷ്ട്രീയകക്ഷികൾ, സ്ഥാനാർത്ഥികൾ, വോട്ടർമാർ എന്നിവർക്കു എപ്പോഴും സമീപിക്കാനാകുംവിധം പൂർണസജ്ജമായിരിക്കാൻ നിരീക്ഷകർക്കു നിർദേശം നൽകിയിട്ടുണ്ട്. അവരുടെ പരാതികൾ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിരീക്ഷകർക്കു നിർദേശം നൽകി.

വോട്ടർമാരുടെ സൗകര്യാർത്ഥം കമ്മീഷൻ സ്വീകരിച്ച സമീപകാല നടപടികൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കാനും നിരീക്ഷകർക്കു നിർദേശം നൽകിയിട്ടുണ്ട്.

****

SK 


(Release ID: 2180902) Visitor Counter : 16