രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറലായി ലഫ്റ്റനൻ്റ് ജനറൽ സി.ജി മുരളീധരൻ ചുമതലയേറ്റു

Posted On: 18 OCT 2025 6:46PM by PIB Thiruvananthpuram

മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറലായി ലഫ്റ്റനൻ്റ്  ജനറൽ സി.ജി മുരളീധരൻ ചുമതലയേറ്റു. നാല് പതിറ്റാണ്ടിലേറെ രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച ശേഷം 2025 സെപ്റ്റംബർ 30-ന് വിരമിച്ച ലെഫ്റ്റനൻ്റ്  ജനറൽ സാധന എസ് നായർ (AVSM,VSM)-ൽ നിന്നാണ് അദ്ദേഹം പദവി ഏറ്റെടുത്തത്.

പൂനെയിലെ പ്രശസ്തമായ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഈ ജനറൽ ഓഫീസർ 1987 ൽ ആർമി മെഡിക്കൽ കോറിൽ കമ്മീഷൻ ചെയ്യപ്പെട്ടു. പ്രശസ്ത റേഡിയോളജിസ്റ്റായ ഇദ്ദേഹത്തിന് വടക്ക്, പടിഞ്ഞാറ് മേഖലകളിലുടനീളമുള്ള വിവിധ മെഡിക്കൽ തലങ്ങളിലായി വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളിൽ കമാൻഡ് ചുമതലകളിലും സ്റ്റാഫ് സ്ഥാനങ്ങളിലുമുള്ള  സമതുലിതമായ പരിചയവുമുണ്ട്.

ടി.പി.എസ്, വെറ്ററൻസ്, അവരുടെ ആശ്രിതർ എന്നിവർക്ക് സമഗ്രമായ വൈദ്യസഹായം നല്കുന്നതിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കും. സാങ്കേതിക പുരോഗതിയും ആധുനിക യുദ്ധത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവവും കാരണം സുരക്ഷാ മേഖലയിലെ വെല്ലുവിളികൾ കൂടുതൽ പ്രകടമാകുന്ന നിലവിലെ ചലനാത്മകമായ സാഹചര്യത്തിൽ മുൻനിര മെഡിക്കൽ സ്ഥാപനങ്ങളുടെ ചികിത്സാ സജ്ജത ഉറപ്പാക്കലും പ്രധാന ഊന്നൽ മേഖലയായിരിക്കും.

**************


(Release ID: 2180814) Visitor Counter : 4