തെരഞ്ഞെടുപ്പ് കമ്മീഷന്‍
ദൂരദർശനിലും ഓൾ ഇന്ത്യ റേഡിയോയിലും സൗജന്യ പ്രക്ഷേപണ/സംപ്രേക്ഷണ സമയത്തിനായി ദേശീയ, സംസ്ഥാന പാർട്ടികൾക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിറ്റൽ വൗച്ചറുകൾ അനുവദിച്ചു
Posted On:
16 OCT 2025 10:21AM by PIB Thiruvananthpuram
1. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 39A പ്രകാരം, 2025-ലെ ബിഹാർ നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ദൂരദർശനിലും ഓൾ ഇന്ത്യ റേഡിയോയിലും (AIR) സംപ്രേഷണത്തിനും പ്രക്ഷേപണത്തിനുമുള്ള സമയം അനുവദിച്ചുകൊണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
2. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായി എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്കും ഐടി പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ ടൈം വൗച്ചറുകൾ വിതരണം ചെയ്തിട്ടുണ്ട്.
3. ഓരോ ഘട്ടത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ബിഹാറിലെ വോട്ടെടുപ്പ് തീയതിക്ക് രണ്ട് ദിവസം മുമ്പ് വരെയുള്ള സമയത്തായിരിക്കും പ്രക്ഷേപണ/സംപ്രേക്ഷണ കാലയളവ് നിശ്ചയിക്കുക. പാർട്ടികളുടെ അംഗീകൃത പ്രതിനിധികളുടെയും ബിഹാർ സിഇഒ(മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ)യുടെ ഓഫീസിൽ നിന്നുമുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെയായിരിക്കും യഥാർത്ഥ പ്രക്ഷേപണ/സംപ്രേക്ഷണ സമയം മുൻകൂട്ടി ക്രമീകരിക്കുക.
4. ഈ പദ്ധതി പ്രകാരം, ഓരോ പാർട്ടിക്കും സംസ്ഥാനത്തിനുള്ളിലെ പ്രാദേശിക നെറ്റ്‌വർക്കിൽ ഒരേപോലെ ലഭ്യമാകുന്നതിന്, ദൂരദർശനിലും ഓൾ ഇന്ത്യ റേഡിയോയിലും 45 മിനിറ്റ് സൗജന്യ പ്രക്ഷേപണ, സംപ്രേഷണ സൗകര്യങ്ങൾ അനുവദിച്ചിട്ടുണ്ട്.
5. കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് അധിക സമയം അനുവദിച്ചിട്ടുണ്ട്.
6. പ്രസക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ ട്രാൻസ്ക്രിപ്റ്റുകളും റെക്കോർഡിംഗുകളും മുൻകൂട്ടി സമർപ്പിക്കേണ്ടതാണ്. പ്രസാർ ഭാരതി നിഷ്കർഷിച്ചിട്ടുള്ള സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന സ്റ്റുഡിയോകളിലോ ദൂരദർശൻ/ഓൾ ഇന്ത്യ റേഡിയോ കേന്ദ്രങ്ങളിലോ റെക്കോർഡിംഗുകൾ നടത്താം.
7. പാർട്ടി പ്രക്ഷേപണങ്ങൾക്ക് പുറമേ, പ്രസാർ ഭാരതി കോർപ്പറേഷൻ ദൂരദർശനിലും ഓൾ ഇന്ത്യ റേഡിയോയിലും ബിഹാറിന് വേണ്ടി രണ്ട് പാനൽ ചർച്ചകളോ അല്ലെങ്കിൽ സംവാദങ്ങളോ സംഘടിപ്പിക്കും. അംഗീകൃത കോർഡിനേറ്റർ നിയന്ത്രിക്കുന്ന പരിപാടിയിലേക്ക് യോഗ്യതയുള്ള ഓരോ പാർട്ടിക്കും ഒരു പ്രതിനിധിയെ വീതം നാമനിർദ്ദേശം ചെയ്യാം.
***
SK
(Release ID: 2179759)
Visitor Counter : 21