തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാറിൽ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ പണത്തിന്റെ ഉപയോഗം തടയാൻ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി


തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ നിരീക്ഷകരെ നിയോഗിച്ചു

Posted On: 15 OCT 2025 10:07AM by PIB Thiruvananthpuram

1. ബിഹാർ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനും മറ്റ് ഏഴ് സംസ്ഥാനങ്ങളിലേയും / കേന്ദ്ര ഭരണ പ്രദേശത്തേയും  8 അസംബ്ലി നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള ഷെഡ്യൂൾ 2025 ഒക്ടോബർ 6 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.

2. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പണത്തിന്റെ ശക്തി, സൗജന്യങ്ങൾ, മയക്കുമരുന്ന്, ലഹരിവസ്തുക്കൾ, മദ്യം എന്നിവയുടെ ഉപയോഗം തടയുന്നതിനായി, സംസ്ഥാന പോലീസ് വകുപ്പ്, സംസ്ഥാന എക്സൈസ് വകുപ്പ്, ആദായനികുതി വകുപ്പ്, FIU-IND, RBI, SLBC, DRI, CGST, SGST, കസ്റ്റംസ്, ED, NCB, RPF, CISF,SSB, BCAS, AAI, പോസ്റ്റൽ വകുപ്പ്, സംസ്ഥാന വനം വകുപ്പ്, സംസ്ഥാന സഹകരണ വകുപ്പ് എന്നിവയുൾപ്പെടെ എല്ലാ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും കമ്മീഷൻ നിർദ്ദേശങ്ങൾ നൽകി.

3. സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ നിരീക്ഷകരെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസം അതത് മണ്ഡലങ്ങളിൽ ഇവർ സന്ദർശനം നടത്തുകയും സന്ദർശന വേളയിൽ ചെലവ് നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ടീമുകളുമായും ഇവർ കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

4. വോട്ടർമാരെ വശീകരിക്കാൻ പണമോ മറ്റ് പ്രലോഭനങ്ങളോ ഉപയോഗിക്കുന്നതായി സംശയിക്കുന്ന സംഭവങ്ങൾ നിരീക്ഷിക്കാൻ ഫ്ലൈയിംഗ് സ്ക്വാഡുകൾ, സർവൈലൻസ് ടീമുകൾ, വീഡിയോ സർവൈലൻസ് ടീമുകൾ എന്നിവ 24 മണിക്കൂറും ജാഗ്രത പാലിക്കും.

5. തെരഞ്ഞെടുപ്പ് കാലയളവിൽ എഫ്‌എസ്‌എസ്, എസ്‌എസ്‌ടികൾ, എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന ഇടപെടലുകൾ/പിടിച്ചെടുക്കലുകൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനായി ഇലക്ഷൻ സീഷർ മാനേജ്‌മെന്റ് സിസ്റ്റം (ഇഎസ്‌എംഎസ്) എന്ന ഓൺലൈൻ സംവിധാനവും കമ്മീഷൻ സജീവമാക്കിയിട്ടുണ്ട്.

6. 2025 ഒക്ടോബർ 6 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം, വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ മൊത്തം 33.97 കോടി രൂപയുടെ പണം, മദ്യം, മയക്കുമരുന്ന്, സൗജന്യ വസ്തുക്കൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

7. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള പരിശോധനയിൽ സാധാരണ പൗരന്മാർക്ക് അസൗകര്യമോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് അധികാരികൾ ഉറപ്പാക്കണമെന്നും കമ്മീഷൻ ഊന്നിപ്പറഞ്ഞു.

8. സി-വിജിൽ ആപ്പ് വഴി പൊതുസമൂഹത്തിൽപ്പെട്ട ഏതൊരു വ്യക്തിക്കും മേല്പറഞ്ഞ ലംഘനങ്ങളെക്കുറിച്ച് പരാതിപ്പെടാം.

***

SK


(Release ID: 2179357) Visitor Counter : 6