വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ജിയോസ്പേഷ്യൽ (സ്ഥലസംബന്ധിയായ), അടിസ്ഥാന സൗകര്യ ഡാറ്റയിലേക്കുള്ള പ്രവേശനം ജനാധിപത്യവത്ക്കരിക്കുന്ന 'പിഎം ഗതിശക്തി പബ്ലിക്' പ്ലാറ്റ്‌ഫോം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.

Posted On: 13 OCT 2025 5:09PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ (NMP) പരിവർത്തനാത്മകമായ നാല് വർഷങ്ങൾ പൂർത്തിയാക്കിയതിന്‍റെ ആഘോഷം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്‍റെ അധ്യക്ഷതയിൽ ഇന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിലെ (DPIIT) ലോജിസ്റ്റിക്സ് വിഭാഗത്തിൽ വിവിധ പരിപാടികളോടെയായിരുന്നു ആഘോഷം.  

ചടങ്ങിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന സംരംഭങ്ങളിലൊന്നായ, യൂണിഫൈഡ് ജിയോസ്പേഷ്യൽ ഇന്‍റര്‍ഫേസ് (UGI) മുഖേനയുള്ള "പിഎം ഗതിശക്തി പബ്ലിക്" ന്‍റെ സമാരംഭം, അടിസ്ഥാന സൗകര്യങ്ങളിലേക്കും ജിയോസ്പേഷ്യൽ (സ്ഥലസംബന്ധിയായ) ഡാറ്റയിലേക്കുമുള്ള പ്രവേശനം ജനാധിപത്യവത്ക്കരിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ്. ഈ അന്വേഷണാധിഷ്ഠിത വെബ് പ്ലാറ്റ്‌ഫോം പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ നിന്നുള്ള തിരഞ്ഞെടുത്ത നോൺ-സെൻസിറ്റീവ് ഡാറ്റാസെറ്റുകളിലേക്ക് നിയന്ത്രിത പ്രവേശനം ലഭ്യമാക്കുന്നു. അടിസ്ഥാന സൗകര്യ ആസൂത്രണത്തിനും നിക്ഷേപ തീരുമാനങ്ങൾക്കുമായി വിപുലമായ തോതിൽ അനലിറ്റിക്‌സ് പ്രയോജനപ്പെടുത്താൻ സ്വകാര്യ സ്ഥാപനങ്ങൾ, കൺസൾട്ടന്‍റുമാർ, ഗവേഷകർ, പൗരന്മാർ എന്നിവരെ ഇത് പ്രാപ്തരാക്കുന്നു. ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫോർമാറ്റിക്സ് (BISAG-N) വികസിപ്പിച്ചതും നാഷണൽ ജിയോസ്പേഷ്യൽ ഡാറ്റ രജിസ്ട്രി (NGDR) ലഭ്യമാക്കുന്നതുമായ ഈ പ്ലാറ്റ്‌ഫോം,  ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യ ആസ്തികൾ ഉൾക്കൊള്ളുന്ന 230 അംഗീകൃത ഡാറ്റാസെറ്റുകളിൽ പ്രവേശിക്കാനും, സ്ഥല അനുയോജ്യതാ വിശകലനങ്ങൾ നടത്താനും, കണക്റ്റിവിറ്റി മാപ്പിംഗ്, അലൈൻമെന്‍റ് പ്ലാനിംഗ്, അനുവർത്തന പരിശോധനകൾ എന്നിവ നടത്താനും, മുൻകൂട്ടി നിർവചിച്ച ടെംപ്ലേറ്റുകളും ഉപയോക്തൃ നിർവ്വചനീയമായ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി വിശകലന റിപ്പോർട്ടുകൾ സൃഷ്ടിക്കാനും ഉപയോക്താക്കളെ  സഹായിക്കുന്നു. മികച്ച പദ്ധതി രൂപകൽപന, ഇന്‍റര്‍-ഏജൻസി ഏകോപനം, സ്വകാര്യ മേഖലാ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് മൾട്ടി-ലേയേർഡ് ജിയോസ്പേഷ്യൽ ഡാറ്റ ദൃശ്യവത്ക്കരിക്കാനും കഴിയും.

സുശക്തമായ ആധികാരികതയും ഡാറ്റ സുരക്ഷാ പ്രോട്ടോക്കോളുകളും ഉറപ്പാക്കി സ്വയം രജിസ്ട്രേഷൻ മുഖേനയാണ് പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നത്. ഇത് രഹസ്യാത്മകതയും നയ മാനദണ്ഡങ്ങളുടെ അനുവർത്തനവും ഉറപ്പാക്കുന്നു. ഉപയോക്തൃ പ്രതികരണവും ഉയർന്നുവരുന്ന ആവശ്യകതകളും അടിസ്ഥാനമാക്കി പുതിയ ഡാറ്റ ലെയറുകളും വിശകലന മൊഡ്യൂളുകളും കൂട്ടിച്ചേർക്കുന്നതിലൂടെ തുടർ ഘട്ടങ്ങളിൽ പ്ലാറ്റ്‌ഫോം വിപുലമാക്കും.

2021 ഒക്ടോബർ 13 ന് ആരംഭിച്ച പിഎം ഗതിശക്തി, 57-ലധികം കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ പ്രദാനം ചെയ്യുന്ന ജിയോസ്പേഷ്യൽ ഡാറ്റ സമന്വയിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും വിപ്ലവം സൃഷ്ടിക്കുന്നു. ഈ സംരംഭം ഏകോപിത അടിസ്ഥാന സൗകര്യ വികസനത്തിൽ മാതൃകാപരമായ പരിവർത്തനം സൃഷ്ടിച്ചു. പദ്ധതി നിർവ്വഹണം വേഗത്തിലാക്കാനും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കാനും സേവന വിതരണം മെച്ചപ്പെടുത്താനും ഇത് കാരണമായി. തദ്വാരാ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ഇന്ത്യയുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ നാല് വർഷത്തിനിടെ, പ്രധാനമന്ത്രി ഗതിശക്തി നൂറുകണക്കിന് സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ വിലയിരുത്തി, എല്ലാ കേന്ദ്ര മന്ത്രാലയങ്ങളെയും വകുപ്പുകളെയും സംസ്ഥാന സർക്കാരുകളെയും ഉൾപ്പെടുത്തി, ആസൂത്രണത്തിനും വിശകലനത്തിനുമായി നിർമ്മിതബുദ്ധി  അടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന ചട്ടക്കൂടിന്‍റെ  ആധാരശിലയായി ഈ സംരംഭം വികസിച്ചുകൊണ്ടിരിക്കുന്നു.
 
****

(Release ID: 2178711) Visitor Counter : 3