ധനകാര്യ മന്ത്രാലയം
എൻ.പി.എസ്, എ.പി.വൈ എന്നിവയ്ക്ക് കീഴിലുള്ള സംയോജിത ആസ്തി (AUM) ₹16 ലക്ഷം കോടി കവിഞ്ഞു
प्रविष्टि तिथि:
09 OCT 2025 7:46PM by PIB Thiruvananthpuram
ദേശീയ പെൻഷൻ പദ്ധതി (NPS), അടൽ പെൻഷൻ യോജന (APY) എന്നിവയുടെ സംയോജിത ആസ്തി മാനേജ്മെൻ്റ് (AUM) ₹16 ലക്ഷം കോടി കവിഞ്ഞു. ഇന്ത്യയുടെ പെൻഷൻ സംവിധാനത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചുകൊണ്ട്, വരിക്കാരുടെ എണ്ണവും 9 കോടി കവിഞ്ഞു.
NPS ശക്തിപ്പെടുത്തുന്നതിനും പെൻഷൻ പരിരക്ഷ വിപുലീകരിക്കുന്നതിനുമായി PFRDA ചില പ്രധാന സംരംഭങ്ങൾ അവതരിപ്പിച്ചു. 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബഹുമുഖ പദ്ധതി ചട്ടക്കൂട് (MSF) ഇതിൽ ഉൾപ്പെടുന്നു. ഇത് നിക്ഷേപ തിരഞ്ഞെടുപ്പിനുള്ള കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, ഗിഗ് വർക്കർമാരെ ഉൾക്കൊള്ളുന്ന NPS പ്ലാറ്റ്‌ഫോം തൊഴിലാളി മാതൃകയും വിരമിക്കൽ പര്യാപ്തത വർദ്ധിപ്പിക്കുന്നതിന് ഗ്രേഡഡ് പേഔട്ടുകളും ഫ്ലെക്സിബിൾ ആന്വിറ്റി അവസരങ്ങളും നിർദ്ദേശിക്കുന്ന NPS അഴിച്ചുപണി സംബന്ധിച്ച പര്യാലോചന രേഖയും ഉൾപ്പെടുന്നു. കർഷകർ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മേഖലയിലെ തൊഴിലാളികൾ, സ്വയം സഹായ സംഘം അംഗങ്ങൾ, അനൗപചാരിക മേഖലയിലെ പങ്കാളികൾ എന്നിവർക്കിടയിൽ പരിരക്ഷ വിപുലീകരിക്കുക എന്നതാണ് ലക്ഷ്യവേധിയായ പ്രചാരണ യജ്ഞങ്ങളുടെ ഉദ്ദേശം. സർവത്രികത, ലാളിത്യം, ദീർഘകാല സാമ്പത്തിക സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള PFRDA യുടെ നിരന്തര ശ്രദ്ധയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ഈ നേട്ടത്തോടെ, എല്ലാ ഇന്ത്യക്കാർക്കും വാർദ്ധക്യകാല വരുമാന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത PFRDA ഊട്ടിയുറപ്പിക്കുന്നു.
*****
(रिलीज़ आईडी: 2177211)
आगंतुक पटल : 35