ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

എംഎംഎഫ്, സാങ്കേതിക തുണിത്തര മേഖലകൾക്ക് ഉണർവ് പകരാന്‍ പിഎൽഐ പദ്ധതിയിൽ പ്രധാന ഭേദഗതികളുമായി ടെക്‌സ്‌റ്റൈൽസ് മന്ത്രാലയം

പിഎൽഐ പദ്ധതിയിലേക്ക് അപേക്ഷകള്‍ 2025 ഡിസംബർ 31 വരെ സ്വീകരിക്കും

प्रविष्टि तिथि: 09 OCT 2025 4:10PM by PIB Thiruvananthpuram
എംഎംഎഫ് വസ്ത്രങ്ങള്‍, എംഎംഎഫ് തുണിത്തരങ്ങള്‍, സാങ്കേതിക തുണിത്തര ഉല്പന്നങ്ങൾ എന്നിവയുടെ ഉല്പാദന അനുബന്ധ പ്രോത്സാഹന (പിഎല്‍ഐ) പദ്ധതിയിൽ കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രാലയം സുപ്രധാന മാറ്റങ്ങൾ വരുത്തി. വ്യാവസായിക മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനും വ്യാപാരം കൂടുതൽ എളുപ്പമാക്കാനും പുതിയ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും  വളർച്ചയ്ക്ക് വേഗം നൽകാനും ലക്ഷ്യമിട്ടാണ് സുപ്രധാന ഭേദഗതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.  തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ആഗോള തുണിത്തര വിപണിയിൽ ഇന്ത്യയുടെ നേതൃസ്ഥാനം ഉറപ്പാക്കുന്നതിലും സർക്കാര്‍ നല്‍കുന്ന ശ്രദ്ധയെ ഈ നടപടി അടിവരയിടുന്നു. ഭേദഗതി വരുത്തിയ പദ്ധതി മാർഗനിർദേശങ്ങളും പുറത്തിറക്കിക്കൊണ്ടിരിക്കുന്നു.  

 പിഎൽഐ പദ്ധതിയിലെ പ്രധാന ഭേദഗതികൾ:

അർഹമായ ഉല്പന്നങ്ങളുടെ വിപുലീകരണം: എംഎംഎഫ് വസ്ത്ര വിഭാഗത്തില്‍  8 പുതിയ എച്ച്എസ്എൻ  കോഡുകളും എംഎംഎഫ് തുണിത്തര വിഭാഗഗത്തില്‍ 9 പുതിയ എച്ച്എസ്എൻ കോഡുകളും ഉൾപ്പെടുത്തി.

പുതിയ കമ്പനികൾ രൂപീകരിക്കുന്നതില്‍ ഇളവ്: അപേക്ഷകർക്ക് നിലവിലെ കമ്പനികൾക്കകത്ത്  പദ്ധതി കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ  അനുമതി നൽകി.

കുറഞ്ഞ നിക്ഷേപ പരിധി ചുരുക്കി: 2025 ഓഗസ്റ്റ് 1 മുതൽ പുതിയ അപേക്ഷകർക്കെല്ലാം പദ്ധതിയുടെ ഒന്നാംഭാഗത്തെ കുറഞ്ഞ നിക്ഷേപം 300 കോടി രൂപയിൽ നിന്ന് 150 കോടി രൂപയായി കുറച്ചു. രണ്ടാംഭാഗത്തെ നിക്ഷേപം 100 കോടി രൂപയിൽ നിന്ന് 50 കോടി രൂപയായും കുറച്ചു.

പ്രോത്സാഹനത്തുകയ്ക്ക് വർധിച്ച ലാഭവിഹിത മാനദണ്ഡം (incremental turnover Criteria for incentive) 25% ൽ നിന്ന് 10% ആയി കുറച്ചു: 2025-26 സാമ്പത്തിക വർഷം മുതൽ പ്രോത്സാഹനത്തുകയ്ക്ക് യോഗ്യത നേടാന്‍ അപേക്ഷകർ മുൻ വർഷത്തേക്കാൾ കുറഞ്ഞത് 10% വർധിച്ച ലാഭവിഹിതം (രണ്ടാം വർഷം മുതൽ) തെളിയിച്ചാൽ മതിയാകും.

ആനുകൂല്യ ലഭ്യതയുമായി ബന്ധപ്പെട്ട തടസങ്ങളും സാമ്പത്തിക പരിധികളും ഈ ഭേദഗതികൾ ഗണ്യമായി കുറയ്ക്കും. പദ്ധതിയുടെ അതിവേഗ നടത്തിപ്പിനും ഇത്  സഹായിക്കും.

അപേക്ഷാ കാലാവധി നീട്ടി:
വ്യാവസായിക മേഖലയിൽ നിന്ന് കൂടുതൽ പേരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ പിഎൽഐ പദ്ധതിയുടെ അപേക്ഷാ പോർട്ടലിൽ   2025 ഡിസംബർ 31 വരെ സ്വീകരിക്കും  . പരിഷ്കരിച്ച  വ്യവസ്ഥകളും നീട്ടിയ സമയപരിധിയും പ്രയോജനപ്പെടുത്തി പദ്ധതിയിലേക്ക് അപേക്ഷിക്കാനും  ഇന്ത്യയെ  തുണിത്തര മേഖലയിലെ ആഗോള നിർമാണ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് സംഭാവന നൽകാനും താല്പര്യമുള്ള കമ്പനികളോട് ആഹ്വാനം ചെയ്യുന്നു .
 
SKY
 
********

(रिलीज़ आईडी: 2176938) आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Kannada