സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയിൽ ഏകദേശം 894 കിലോമീറ്ററിൻ്റെ വർദ്ധനവിന് വഴിവെക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 18 ജില്ലകളെ ഉൾക്കൊണ്ടുകൊണ്ടുള്ള നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് (ബഹു പാതാ പദ്ധതികൾക്ക്) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


2030-31 ഓടെ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ആകെ ചെലവ് 24,634 കോടി രൂപയാണ്.

Posted On: 07 OCT 2025 3:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് റെയിൽവേ മന്ത്രാലയത്തിന്റെ നാല് പദ്ധതികൾക്ക് അംഗീകാരം നൽകി.ഈ പദ്ധതികൾക്കെല്ലാംകൂടി ആകെ 24,634 കോടി രൂപ (ഏകദേശം) ചെലവ് വരും. പദ്ധതികൾ താഴെപ്പറയുന്നവയാണ് :

a) വാർധ - ഭൂസാവൽ - 3-ആം & 4-ആം ലൈൻ - 314 കിലോമീറ്റർ (മഹാരാഷ്ട്ര)

b) ഗോണ്ടിയ - ഡോൺഗർഗഡ് - 4-ആം ലൈൻ - 84 കിലോമീറ്റർ (മഹാരാഷ്ട്ര & ഛത്തീസ്ഗഡ്)

c) വഡോദര - രത്ലം - 3-ആം & 4-ആം ലൈൻ - 259 കിലോമീറ്റർ (ഗുജറാത്ത് & ഛത്തീസ്ഗഡ്)

d) ഇറ്റാർസി - ഭോപ്പാൽ - ബിന 4-ആം ലൈൻ - 237 കിലോമീറ്റർ. (മധ്യപ്രദേശ്)

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ 18 ജില്ലകളെ ഉൾക്കൊള്ളുന്ന നാല് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 894 കിലോമീറ്റർ വർദ്ധിപ്പിക്കും.

ഇപ്പോൾ അംഗീകരിക്കപ്പെട്ട  ഈ മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 85.84 ലക്ഷം ജനസംഖ്യയുള്ളതും രണ്ട് അഭിലാഷ ജില്ലകളുള്ളതുമായ (വിദിഷ, രാജ്‌നന്ദ്‌ഗാവ്) ഏകദേശം 3,633 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.

ലൈൻ ശേഷി വർദ്ധിപ്പിക്കുന്നത് മൊബിലിറ്റിയെ ഗണ്യമായി ഉയർത്തും , ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന കാര്യക്ഷമതയും സേവന വിശ്വാസ്യതയും മെച്ചപ്പെടുത്തും. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് സംവിധാനം സഹായകമാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘ഒരു പുതിയ ഇന്ത്യ’ എന്ന ദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ പദ്ധതികൾ, ഇത് പ്രദേശത്തെ ജനങ്ങളെ സമഗ്രമായ വികസനത്തിലൂടെ "ആത്മനിർഭർ" ആക്കുകയും,അവരുടെ തൊഴിൽ / സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.

സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുടെ കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പിഎം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആളുകളുടെയും സാധനങ്ങളുടെയും സേവനങ്ങളുടെയും നീക്കത്തിന്  തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഈ പദ്ധതികൾ ഉറപ്പാക്കും . 

രാജ്യമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സാഞ്ചി, സത്പുര ടൈഗർ റിസർവ്, ഭീംബെട്കയിലെ റോക്ക് ഷെൽട്ടർ, ഹസാര വെള്ളച്ചാട്ടം, നവേഗാവ് നാഷണൽ പാർക്ക് തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റിയും പദ്ധതി വിഭാവനം  
ചെയ്യുന്നു. 

കൽക്കരി, കണ്ടെയ്നർ, സിമൻറ്, ഫ്ലൈ ആഷ്, ഭക്ഷ്യധാന്യം, ഉരുക്ക് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അത്യാവശ്യമായ ഒരു പാതയാണിത്. ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ 78 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷമവുമായ ഗതാഗത മാർഗ്ഗമായ റെയിൽവേ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (28 കോടി ലിറ്റർ) കുറയ്ക്കുന്നതിനും CO2 ഉദ്‌വമനം (139 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും, ഇത് ആറ് കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.

***

NK


(Release ID: 2175861) Visitor Counter : 22