റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

റെയിൽവേയുടെ ദുരന്ത പ്രതികരണശേഷി മെച്ചപ്പെടുത്തുന്നതിനായി RPF, NDRF, IRIDM തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു

'GOLDEN HOUR'-ൽ ജീവൻ രക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദുരിതാശ്വാസത്തിനുള്ള സംയുക്ത ചട്ടക്കൂട് സ്ഥാപിക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്

Posted On: 06 OCT 2025 8:38PM by PIB Thiruvananthpuram
റെയിൽവേ സംരക്ഷണ സേന (RPF), ദേശീയ ദുരന്ത നിവാരണ സേന (NDRF), ബെംഗളൂരുവിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (IRIDM) എന്നിവ ന്യൂഡൽഹിയിലെ റെയിൽ ഭവനിൽ നടന്ന ചടങ്ങിൽ ഒരു ത്രികക്ഷി ധാരണാപത്രത്തിൽ ഒപ്പുവച്ചു. 'GOLDEN HOUR' അഥവാ സുവര്‍ണ്ണ മണിക്കൂറിലെ ജീവൻ രക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, റെയിൽ അപകടങ്ങളിൽ സംയുക്ത  ദുരിതാശ്വാസ പ്രവർത്തനങ്ങൾ സാധ്യമാക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള സുവ്യക്തവും സ്ഥാപനപരവുമായ ചട്ടക്കൂട് സ്ഥാപിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. RPF ഐജി (ട്രെയിനിംഗ്) ശ്രീ ബി. വി. റാവു; NDRF ഐജി ശ്രീ നരേന്ദ്ര സിംഗ് ബുണ്ടേല; IRIDM ഡയറക്ടർ ശ്രീ ശ്രീനിവാസ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

പങ്കാളികൾക്കിടയിൽ ഫലപ്രദമായ സഹകരണവും ഏകോപനവും വേണമെന്നും ഇതിനായി SOP-കൾ രൂപീകരിക്കണമെന്നും റെയിൽവേ സംരക്ഷണ സേന ഡയറക്ടർ ജനറൽ ശ്രീമതി സോണാലി മിശ്ര നിർദ്ദേശിച്ചു.

മനുഷ്യനിർമ്മിത ദുരന്തങ്ങൾക്ക് പുറമേ, ചുഴലിക്കാറ്റുകൾ, മഴ, ഉഷ്ണതരംഗങ്ങൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റെയിൽവേ ബോർഡ് അംഗം (ട്രാക്ഷൻ ആൻഡ് റോളിംഗ് സ്റ്റോക്ക്) ശ്രീ ആർ. രാജഗോപാൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു. സുവർണ്ണ മണിക്കൂറിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തന, ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ ജഗ്ജീവൻ റാം RPF അക്കാദമി(JRRPFA)യും IRIDM-ഉം സ്വീകരിക്കുന്ന ഉദ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ദുരന്ത പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഏജൻസികളും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് NDRF ഡയറക്ടർ ജനറൽ ശ്രീ പിയൂഷ് ആനന്ദ് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. റെയിൽവേയുടെ അനുബന്ധ സംവിധാനങ്ങളും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകണം.

റെയിൽവേയുടെ ദുരന്ത പ്രതികരണ തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുന്നതിനായി, വിപുലീകരിക്കാവുന്നതും സാമാന്യവത്ക്കരിക്കാവുന്നതുമായ ഒരു ആവാസവ്യവസ്ഥ ഈ സഹകരണത്തിലൂടെ പ്രവർത്തന സജ്ജമാക്കുന്നു- ഓരോ മിനിറ്റും പ്രധാനമെന്ന് കണക്കാക്കി, യാത്രക്കാർക്കും ജീവനക്കാർക്കും അതിദ്രുതവും സുരക്ഷിതവും ഏകോപിതവുമായ ആശ്വാസം പകർന്നു നൽകുന്നു.

പ്രധാന വസ്തുതകൾ

 'GOLDEN HOUR' അഥവാ സുവര്‍ണ്ണ മണിക്കൂറിലെ രക്ഷാപ്രവർത്തനങ്ങളിൽ പ്രധാന ശ്രദ്ധ: കോച്ചുകളിലേക്ക് വേഗത്തിലുള്ള പ്രവേശനം, ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആദ്യം ചികിത്സ നൽകുക, ഒഴിപ്പിക്കൽ കാലതാമസം കുറയ്ക്കുക എന്നതാണ് പരിശീലനത്തിലൂടെയും പ്രോട്ടോക്കോളുകളിലൂടെയും ലക്ഷ്യമിടുന്നത്.
റെയിൽവേ-നിർദ്ദിഷ്ട ആദ്യ പ്രതികരണം: നിർദ്ദിഷ്ട സ്ഥലത്തെ ആദ്യ പ്രവർത്തനങ്ങൾ ശരിയായി നിർവ്വഹിക്കപ്പെടാനുതകും വിധം - നിയന്ത്രിത-സ്ഥല രക്ഷാപ്രവർത്തന സാഹചര്യങ്ങളിൽ പ്രത്യേകിച്ച് -  RPF കൂടുതൽ കൃത്യതയാർന്ന, കോച്ച്-ഉം ട്രാക്ക്-ഓറിയന്റഡ് ശേഷി വികസിപ്പിക്കും
സ്റ്റാൻഡേർഡ്, ഷെയേർഡ് കോച്ച്-എക്‌സ്‌ട്രിക്കേഷൻ SOP-കൾ: എൻട്രി സീക്വൻസിംഗ്, സ്റ്റെബിലൈസേഷൻ, കട്ടിംഗ് പ്ലാനുകൾ, പേഷ്യന്റ് പാക്കേജിംഗ്, ഹാൻഡ്‌ഓവർ എന്നിവ IRIDM വിന്യസിക്കും.
മുൻകൂട്ടിയുള്ള പദ്ധതി പ്രകാരമുള്ള പരസ്പര പ്രവർത്തനക്ഷമത: വ്യക്തവും ലളിതവും സംക്ഷിപ്തവുമായ ഭാഷ ഉപയോഗിക്കുക  (Common radio etiquette),  ചെക്ക്‌ലിസ്റ്റുകൾ പങ്കിടുക, നിർദ്ദിഷ്ട സ്ഥലത്തെ സംയുക്ത ഏകോപന പരിശീലനങ്ങൾ എന്നിവയിലൂടെ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏജൻസികൾ ഒരു സംയുക്ത യൂണിറ്റായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.പുരോഗമനപരവും മൂന്ന് ഘട്ടങ്ങളുള്ളതുമായ പരിശീലന ഷെഡ്യൂൾ: JRRPFA-യിലെ ഫൗണ്ടേഷൻ പരിശീലനം (മൊഡ്യൂൾ എ), നാമനിർദ്ദേശം ചെയ്യപ്പെട്ട NDRF ബറ്റാലിയനുകളിലെ ഫീൽഡ് സെൻസിറ്റൈസേഷൻ (മൊഡ്യൂൾ ബി), IRIDM (മൊഡ്യൂൾ സി) യിലെ ജോയിന്റ് അഡ്വാൻസ്ഡ്, സിമുലേഷൻ അധിഷ്ഠിത മൊഡ്യൂളുകൾ എന്നിവ സാമാന്യവത്ക്കരിക്കാവുന്നതും പരിമാണാത്മകവുമായ  (അളക്കാവുന്ന) ശേഷി സൃഷ്ടിക്കുന്നു.

ധാരണാപത്രത്തിലൂടെ ഉത്തരവാദിത്തങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്നു - JRRPFA നോഡൽ ഹബ് ആയി പ്രവർത്തിക്കും; NDRF ബറ്റാലിയൻ തല സെൻസിറ്റൈസേഷൻ നടത്തുകയും IRIDM-ന്റെ സംയുക്ത കോഴ്‌സുകളിൽ ചേരുകയും ചെയ്യും; വിപുലമായ, സാഹചര്യാധിഷ്ഠിത പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുക, പുതുക്കുക, രേഖപ്പെടുത്തുക എന്നിവ IRIDM നിർവ്വഹിക്കും. ഈ ചട്ടക്കൂട് റെയിൽവേ സോണുകളിലുടനീളം വിപുലീകരിക്കാവുന്ന തരത്തിലും, ഭാവിയിലെ നിരന്തര  അവലോകനത്തിനും മെച്ചപ്പെടുത്തലിനും വിധേയമായുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 
 
*****

(Release ID: 2175637) Visitor Counter : 5