ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജയ്‌പൂർ ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ ഉപരാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി

Posted On: 06 OCT 2025 2:41PM by PIB Thiruvananthpuram

ജയ്‌പൂരിലെ ആശുപത്രിയിലെ തീപിടുത്തദുരന്തത്തിൽ ജീവഹാനിയുണ്ടായ സംഭവത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു


സാമൂഹ്യ മാധ്യമ പോസ്റ്റിൽ ശ്രീ സി.പി. രാധാകൃഷ്ണൻ ഇങ്ങനെ കുറിച്ചു:

"രാജസ്ഥാനിലെ ജയ്‌പൂരിലെ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടുത്ത ദുരന്തത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ശക്തി നൽകാനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും പ്രാർത്ഥിക്കുന്നു."

LPSS

 

***********


(Release ID: 2175352) Visitor Counter : 7