ലോക്സഭാ സെക്രട്ടേറിയേറ്റ്
ഒക്ടോബർ 5 മുതൽ 12 വരെ ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ നടക്കുന്ന 68-ാമത് കോമൺവെൽത്ത് പാർലമെന്ററി സമ്മേളന (സി.പി.സി)ത്തിൽ ഇന്ത്യൻ പാർലമെന്ററി പ്രതിനിധിസംഘത്തെ ലോക്‌സഭാ സ്പീക്കർ നയിക്കും.
Posted On:
05 OCT 2025 5:10PM by PIB Thiruvananthpuram
ഒക്ടോബർ 5 മുതൽ 12 വരെ ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ നടക്കുന്ന 68-ാമത് കോമൺവെൽത്ത് പാർലമെന്ററി സമ്മേളന(സി.പി.സി)ത്തിൽ ലോക്‌സഭാ സ്പീക്കർ ശ്രീ. ഓം ബിർലയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുക്കും. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ. ഹരിവംശ്, കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ (സി.പി.എ) നിർവാഹകസമിതിയംഗവും ലോക്‌സഭാ എംപിയുമായ ശ്രീ. അനുരാഗ് ശർമ്മ, സി.ഡബ്ല്യു.പി വിഷയനിർണയ സമിതി അംഗവും ലോക്‌സഭാ എംപിയുമായ ഡോ. ഡി. പുരന്ദേശ്വരി, ലോക്‌സഭാ എംപി ഡോ.കെ.സുധാകർ; രാജ്യസഭ എംപി ശ്രീമതി. രേഖ ശർമ്മ, രാജ്യസഭാ എംപി അജീത് മാധവറാവു ഗോപ്ചദെ,; ലോക്സഭ സെക്രട്ടറി ജനറൽ ശ്രീ. ഉത്പൽ കുമാർ സിങ്, രാജ്യസഭ സെക്രട്ടറി ജനറൽ ശ്രീ. പി.സി. മോദി എന്നിവർ ഈ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെടും.
ഈ വാർഷിക സമ്മേളനത്തിൽ ഇന്ത്യയിലുടനീളമുള്ള 24 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിൽ നിന്നുള്ള സി.പി.എ അംഗങ്ങളായ 36 പ്രിസൈഡിങ് ഓഫീസർമാരും 16 സെക്രട്ടറിമാരും പങ്കെടുക്കും.
'കോമൺവെൽത്ത് - ഒരു ആഗോള പങ്കാളി' എന്ന വിഷയത്തിൽ ലോക്സഭാ സ്പീക്കർ ഈ സമ്മേളനത്തിന്റെ പൊതുസഭയെ അഭിസംബോധന ചെയ്യും. സമ്മേളനത്തിനിടെ വിവിധ വിഷയങ്ങളിലായി ഏഴ് ശിൽപശാലകൾ നടക്കും. 'സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തൽ: ഡിജിറ്റൽ പരിവർത്തനങ്ങളിലൂടെയും ഡിജിറ്റൽ വിഭജനം കൈകാര്യം ചെയ്തും ജനാധിപത്യത്തെ മെച്ചപ്പെടുത്തൽ' എന്ന വിഷയത്തിൽ നടക്കുന്ന ശിൽപശാലയിൽ ബഹുമാനപ്പെട്ട സ്പീക്കർ അധ്യക്ഷനാവും.
സമ്മേളനത്തിനിടെ നടക്കുന്ന സി.പി.എയുടെ നിർവ്വാഹകസമിതി യോഗത്തിൽ സിപിഎ ട്രഷററെന്ന നിലയിൽ ലോക്‌സഭാ എംപി ശ്രീ. അനുരാഗ് ശർമ്മയും, ഇന്ത്യൻ മേഖലയിൽ നിന്നുള്ള സി.പി.എ നിർവ്വാഹകസമിതിയിലെ മേഖലാ പ്രതിനിധികളിൽ ഒരാളായ അസം നിയമസഭ സ്പീക്കർ ശ്രീ. ബിശ്വജിത് ദെയ്മറിയും പങ്കെടുക്കും.
കോമൺവെൽത്ത് വനിതാ പാർലമെന്ററി അംഗങ്ങളുടെ (സി.ഡബ്ല്യു.പി) വിഷയനിർണയസമിതി യോഗത്തിൽ ലോക്സഭാ എംപി ഡോ. ഡി. പുരന്ദേശ്വരി പങ്കെടുക്കും. 'കോമൺവെൽത്തിലുടനീളമുള്ള ലിംഗ-സംവേദനക്ഷമതയുള്ള പാർലമെന്റുകൾ സാക്ഷാത്കരിക്കുന്നതിനുള്ള നല്ല രീതികളും നയോപായങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന സി.ഡബ്ല്യു.പി സമ്മേളന സെഷനിലും അവർ ഒരു സമിതിയംഗമാവും.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശ നിയമസഭകളിൽ നിന്നുള്ള പ്രിസൈഡിങ് ഓഫീസർമാർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങൾ വിവിധ ശിൽപശാലകളിലും സമ്മേളനത്തിന്റെ പൊതുസഭയിലും പങ്കെടുക്കും.
ഈ സന്ദർശന വേളയിൽ ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കർ ഉഭയകക്ഷി യോഗങ്ങൾ നടത്തുകയും, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും പാർലമെന്ററി സഹകരണവും ചർച്ച ചെയ്യുന്നതിനായി ഇതര കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സമാനപ്രതിനിധികളുമായി സംവദിക്കുകയും ചെയ്യും.
ബാർബഡോസിലെ താമസത്തിനിടെ ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കർ, അവിടത്തെ ഭരണനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
********************
(Release ID: 2175150)
Visitor Counter : 3