പ്രധാനമന്ത്രിയുടെ ഓഫീസ്
ഡാർജിലിങ് മേഖലയിലെ മഴയും മണ്ണിടിച്ചിലും: ദുരിതബാധിതർക്കു പിന്തുണ ഉറപ്പു നൽകി പ്രധാനമന്ത്രി
Posted On:
05 OCT 2025 4:18PM by PIB Thiruvananthpuram
ഡാർജിലിങ് മേഖലയിലെ മഴയും മണ്ണിടിച്ചിലും കാരണം ദുരിതമനുഭവിക്കുന്ന ഡാർജിലിങ്ങിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
ദുരിതബാധിതപ്രദേശങ്ങൾക്കു സാധ്യമായ എല്ലാ സഹായവും നൽകാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവർത്തിച്ചു. പ്രകൃതിദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനു കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപിത ശ്രമങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“കനത്ത മഴയും മണ്ണിടിച്ചിലും ബാധിച്ച ഡാർജിലിങ്ങിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയുംവേഗം സുഖംപ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.”
"ভারী বৃষ্টি ও ভূমিধসে ক্ষতিগ্রস্ত দার্জিলিং এবং আশপাশের এলাকার পরিস্থিতির উপর প্রশাসন গভীরভাবে নজরদারি চালাচ্ছে। শোকসন্তপ্ত পরিবারগুলোর প্রতি আমার গভীর সমবেদনা রইল। আহতদের দ্রুত সুস্থতা কামনা করছি।"
-NK-
(Release ID: 2175074)
Visitor Counter : 6
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada