ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഡാർജിലിംഗിലെ ജീവഹാനിയിൽ ഉപരാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി
Posted On:
05 OCT 2025 2:27PM by PIB Thiruvananthpuram
ഇന്നത്തെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഡാർജിലിംഗിലുണ്ടായ ജീവഹാനിയിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
'X'-ലെ ഒരു പോസ്റ്റിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു:
“കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഡാർജിലിംഗിലെ പാലം അപകടത്തിൽ ഉണ്ടായ ദാരുണമായ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ട്. ദുഃഖിതരായ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.”
****
(Release ID: 2174989)
Visitor Counter : 6