ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
ടെക്സ്റ്റൈൽസ് മേഖലയിലെ പിഎൽഐ പദ്ധതി: പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 വരെ നീട്ടി
Posted On:
03 OCT 2025 12:12PM by PIB Thiruvananthpuram
വ്യവസായ പങ്കാളികളിൽ നിന്നുള്ള ആവേശകരമായ പ്രതികരണം പരിഗണിച്ച്, ടെക്സ്റ്റൈൽസ് മേഖലയിലെ പിഎൽഐ പദ്ധതിക്ക് കീഴിൽ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര ഗവൺമെന്റ് നീട്ടി. 2025 ഡിസംബർ 31 വരെ അപേക്ഷാ പോർട്ടൽ തുറന്നിരിക്കും.
വ്യവസായപങ്കാളികളുടെ വർദ്ധിച്ചുവരുന്ന താല്പര്യം പരിഗണിച്ചാണ് കേന്ദ്ര ഗവൺമെന്റ് , ഈ പദ്ധതിയിൽ പങ്കെടുക്കാനും പ്രയോജനം നേടാനും സാധ്യതയുള്ള നിക്ഷേപകർക്കായി വീണ്ടും അവസരം വാഗ്ദാനം ചെയ്യുന്നത്. 2025 ഓഗസ്റ്റ് മുതൽ ആരംഭിച്ച അപേക്ഷ ക്ഷണിക്കൽ ഘട്ടത്തിൽ മനുഷ്യനിർമ്മിത നാര് കൊണ്ടുള്ള തുണികൾ (മാൻ-മെയ്ഡ് ഫൈബർ - എംഎംഎഫ്) , എംഎംഎഫ് ഫാബ്രിക്സ്, ടെക്നിക്കൽ ടെക്സ്റ്റൈൽസ് എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ധാരാളം അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് സമയപരിധി ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.
താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി അവരുടെ അപേക്ഷകൾ സമർപ്പിക്കാം: https://pli.texmin.gov.in/
പിഎൽഐ പദ്ധതിക്ക് കീഴിൽ നിക്ഷേപത്തിനായുള്ള, ടെക്സ്റ്റൈൽ വ്യവസായത്തിന്റെ നിരന്തര താല്പര്യത്തിന്റെ പ്രത്യക്ഷ പ്രതികരണമായാണ് അപേക്ഷാ ജാലകം വീണ്ടും തുറക്കുന്നത്. ഇത് ആഭ്യന്തര തുണിത്തര നിർമ്മാണത്തിലുള്ള വർദ്ധിച്ചുവരുന്ന വിപണി ആവശ്യകതയെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു.
SKY
******
(Release ID: 2174404)
Visitor Counter : 28