പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു
Posted On:
02 OCT 2025 7:42AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധത, വിനയം, നിർണ്ണായക നേതൃത്വം എന്നിവയുടെ ശാശ്വത പാരമ്പര്യത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു.
ചരിത്രത്തിലെ നിർണായക നിമിഷങ്ങളിൽ ഇന്ത്യയുടെ ദേശീയ സ്വഭാവം രൂപപ്പെടുത്തുന്നതിൽ ശാസ്ത്രി ജിയുടെ നിർണായക പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ശ്രദ്ധേയ മുദ്രാവാക്യമായ 'ജയ് ജവാൻ ജയ് കിസാൻ' രാജ്യത്തെ സൈനികരോടും കർഷകരോടും ഉള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ശക്തമായ പ്രതീകമായി തുടരുന്നു.
ശ്രീ ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ ജീവിതവും നേതൃത്വവും, കരുത്തുറ്റതും സ്വാശ്രയവുമായ ഒരു രാഷ്ട്രത്തിനായുള്ള കൂട്ടായ പരിശ്രമത്തിൽ ഇന്ത്യക്കാരുടെ തലമുറകൾക്ക് പ്രചോദനം നൽകുന്നത് തുടരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
എക്‌സിൽ പങ്കിട്ട സന്ദേശത്തിൽ പ്രധാനമന്ത്രി കുറിച്ചു:
"ശ്രീ ലാൽ ബഹദൂർ ശാസ്ത്രി ജി ഒരു അസാധാരണ രാഷ്ട്രതന്ത്രജ്ഞനായിരുന്നു, അദ്ദേഹത്തിന്റെ സത്യസന്ധതയും വിനയവും ദൃഢനിശ്ചയവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും ഇന്ത്യയെ ശക്തിപ്പെടുത്തി. മാതൃകാപരമായ നേതൃത്വത്തിന്റെയും ശക്തിയുടെയും നിർണായക പ്രവർത്തനത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. 'ജയ് ജവാൻ ജയ് കിസാൻ' എന്ന അദ്ദേഹത്തിന്റെ ആഹ്വാനം നമ്മുടെ ജനങ്ങളിൽ ദേശസ്‌നേഹത്തിന്റെ ഒരു ആവേശം ജ്വലിപ്പിച്ചു. ശക്തവും സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിൽ അദ്ദേഹം നമ്മെ തുടർന്നും പ്രചോദിപ്പിക്കുന്നു."
***
SK
(Release ID: 2174007)
Visitor Counter : 5