യുവജനകാര്യ, കായിക മന്ത്രാലയം
രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് പ്രചോദനമായി വികസിത് ഭാരത് യുവ കണക്ട് 50 കാമ്പസുകളെന്ന നാഴികക്കല്ല് പിന്നിട്ടു
നിശ്ചയിച്ച 75 കേന്ദ്രങ്ങളിൽ 55 ലധികം സ്ഥലങ്ങളിലും യുവപ്രതിഭകൾ പങ്കെടുത്ത സെഷനുകൾ നടന്നു
Posted On:
28 SEP 2025 1:06PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ,കായിക മന്ത്രാലയത്തിന് കീഴിൽ രാജ്യത്തുടനീളമുള്ള 75 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യുവ കണക്ട് പരിപാടിയുടെ മൂന്നിൽ രണ്ട് ഭാഗം പൂർത്തിയായി.ഇതിൻ്റെ ഭാഗമായി 2025 സെപ്റ്റംബർ 17 മുതൽ രാജ്യത്തെ 55 ലധികം സർവ്വകലാശാലകളിൽ സെഷനുകൾ വിജയകരമായി സംഘടിപ്പിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സേവാ പഖ്‌വാഡയുടെ ഭാഗമായി 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ വികസിത് ഭാരത് യുവ കണക്ട് സേവാ പഖ്‌വാഡ പതിപ്പ് നടക്കും. രാജ്യത്തെ 75 കേന്ദ്രങ്ങളിലെ 75 സർവ്വകലാശാലകളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയുടെ ജീവിതവുമായും നേട്ടങ്ങളുമായും ബന്ധപ്പെട്ട പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയാണ് ഓരോ കേന്ദ്രവും തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമീണ,നഗര,ഗോത്ര മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് വിശാലവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ പങ്കാളിത്തം ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്.
വികസിത് ഭാരത് യുവ കണക്ട് പരിപാടിയുടെ പ്രധാന സവിശേഷതകൾ
വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് (VBYLD) 2025 ലെ സംസ്ഥാന ചാമ്പ്യൻമാർ,വികസിത് ഭാരത് യൂത്ത് പാർലമെൻ്റ് വിജയികൾ,നാഷണൽ സർവീസ് സ്കീം (NSS) അവാർഡ് ജേതാക്കൾ,നാഷണൽ യൂത്ത് അവാർഡ് ജേതാക്കൾ എന്നിവരടങ്ങുന്ന 75 യുവ പ്രതിഭകൾ അതത് സർവ്വകലാശാലകളിൽ നടക്കുന്ന സെഷനുകൾക്ക് നേതൃത്വം നൽകും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിവർത്തനാത്മക നേതൃത്വത്തിൽ കീഴിൽ കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ വളർച്ചാ കഥകളും നേട്ടങ്ങളും പ്രദർശിപ്പിക്കുകയും 2047 ഓടെ വികസിത ഭാരതമെന്ന ദർശനം ഉയർത്തിക്കാട്ടുകയും ചെയ്യുന്ന അവതരണങ്ങൾ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കും.
ചോദ്യങ്ങൾ ഉന്നയിക്കാനും നിർദ്ദേശങ്ങൾ പങ്കുവയ്ക്കാനും യുവ പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്ന സംവേദനാത്മക 'യുവ സംവാദ്' സെഷനുകൾ സംഘടിപ്പിക്കും.
15 മുതൽ 25 വയസ്സ് വരെ പ്രായമുള്ള യുവാക്കൾ നയരൂപകർത്താക്കൾ,പൊതു പ്രതിനിധികൾ,യുവ നേതാക്കൾ എന്നിവരുമായി നേരിട്ട് ഇടപഴകും.
യുവാക്കളെ ശാക്തീകരിക്കുക,രാജ്യത്തിൻ്റെ വികസനരൂപരേഖയുമായി അവരെ ബന്ധിപ്പിക്കുക,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള യാത്രയെക്കുറിച്ച് അവരെ പരിചയപ്പെടുത്തുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. 2047 ഓടെ സ്വാശ്രയവും വികസിതവുമായ ഇന്ത്യ എന്ന ദർശനത്തിന് സജീവമായി സംഭാവന നല്കാൻ ഇത് അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
******************
(Release ID: 2172425)
Visitor Counter : 6