പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ കരൂരിൽ  രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 27 SEP 2025 10:07PM by PIB Thiruvananthpuram

ഇന്ന് തമിഴ്‌നാട്ടിലെ കരൂരിൽ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ദുരിതബാധിത കുടുംബങ്ങളോടൊപ്പം രാഷ്ട്രം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

എക്‌സിലെ വ്യത്യസ്ത പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു:

“തമിഴ്‌നാട്ടിലെ കരൂരിൽ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ. ഈ ദുഷ്‌കരമായ സമയത്തെ നേരിടാൻ അവർക്ക് കരുത്ത് ലഭിക്കട്ടെ.  പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.”

 

 

***

NK

(रिलीज़ आईडी: 2172322) आगंतुक पटल : 37
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Kannada