ആഭ്യന്തരകാര്യ മന്ത്രാലയം
ബീഹാറിലെ ദേശീയപാത വികസനത്തിനും റെയിൽവേ ലൈനുകൾ ഇരട്ടിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച് ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ
Posted On:
24 SEP 2025 7:47PM by PIB Thiruvananthpuram
ബീഹാറിലെ ദേശീയപാത വികസനത്തിനും റെയിൽവേ ലൈനുകൾ ഇരട്ടിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയതിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു.
നരേന്ദ്ര മോദി സർക്കാർ , ബീഹാറിന്റെ റോഡ്-റെയിൽ അനുബന്ധ വികസനത്തിന് ഇന്ന് 6,014.31 കോടി രൂപ അനുവദിച്ചതായി ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ 'X' - ലൂടെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ പ്രതിപക്ഷ പാർട്ടി സർക്കാരുകൾ പതിറ്റാണ്ടുകളായി ബീഹാറിന് റോഡ് , റെയിൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചിരുന്നുവെന്നും എന്നാൽ കേന്ദ്രത്തിലെ സഖ്യസർക്കാർ സംസ്‌ഥാനത്തെ "വികസിത ബീഹാർ" ആക്കി മാറ്റുകയാണെന്നും ശ്രീ ഷാ പറഞ്ഞു. ഇതിന്റെ ഭാഗമായി , ബീഹാറിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്ന ദേശീയപാത വികസനം, റെയിൽവേ ലൈനുകൾ ഇരട്ടിപ്പിക്കൽ തുടങ്ങിയ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ചരിത്ര പ്രാധാന്യമുള്ള പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതുവഴി സംസ്ഥാനത്തെ തൊഴിലവസരങ്ങളും വ്യാവസായിക പുരോഗതിയും വേഗത്തിലാകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
(Release ID: 2170991)
Visitor Counter : 5